GK News

ഏറ്റവും കൂടുതല്‍ കംഗാരുക്കള്‍ കാണപ്പെടുന്ന ദ്വീപ്‌ .

ഓസ്‌ട്രേലിയയിലെ ഒരു ദ്വീപാണ് കംഗാരു  ദ്വീപ്. അഡ്‌ലേയ്ഡില്‍ നിന്ന് 112 കി.മീ. മാറി ടാസ്മാനിയന്‍ കടലിനടുത്താണ് ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത്. ഏകദേശം അയ്യായിരത്തോളം ആളുകള്‍ ഈ ദ്വീപില്‍ താമസിക്കുന്നുണ്ട്. ഓസ്‌ട്രേലിയയിലെ മൂന്നാമത്തെ ഏറ്റവും വലിയ ദ്വീപ് കൂടിയാണ് കംഗാരു ദ്വീപ്.പ്രധാനമായും നാല് ടൗണ്‍പ്രദേശങ്ങളാണ് ഈ ദ്വീപിലുള്ളത്. കിങ്‌സ്‌കോട്ടേ (Kingscote)യാണ് അതില്‍ ഏറ്റവും വലിയ ടൗണ്‍. Penneshaw, Parandana, American River എന്നിവയാണ് മറ്റു ടൗണുകള്‍. ആദ്യകാല ആദിവാസി ഗോത്രക്കാര്‍ ഈ ദ്വീപിനെ കര്‍ത (karta) എന്നു വിളിച്ചിരുന്നു. 'മരിച്ചവരുടെ ദ്വീപ് ' എന്നാണ് ഇതിനര്‍ഥം. 1802-ല്‍ ബ്രിട്ടീഷ് സഞ്ചാരിയായ മാത്യു ഫഌന്‍ഡേഴ്‌സ് ആണ് ഈ ദ്വീപിന് കംഗാരു ദ്വീപ് എന്ന പേരിട്ടത്. 
കംഗാരുദ്വീപില്‍ പ്രധാനമായും കാണപ്പെടുന്ന ജീവികളാണ് ടമ്മര്‍ വാലാബി, ബാന്‍ഡിക്കൂട്ട്, കടല്‍സിംഹങ്ങള്‍, എക്കിഡ്‌ന, കോലാസ്, പ്ലാറ്റിപ്‌സ്. അതിനുപുറമേ ഇവിടെ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന ജീവിയാണ് കംഗാരുക്കള്‍. വംശനാശഭീഷണി നേരിടുന്ന ചില പക്ഷികളെയും ഇവിടെ കാണാന്‍ കഴിയും. ചെറിയ പെന്‍ഗ്വിനുകളുടെ കൂട്ടത്തെ ഈ ദ്വീപില്‍ കാണപ്പെടുന്നു.എന്നാല്‍ അവയുടെ എണ്ണം കുറഞ്ഞുവന്നതോടെ ബന്ധപ്പെട്ടവര്‍ നിരീക്ഷണം ഏര്‍പ്പെടുത്തി.

April 09
12:53 2020

Write a Comment