GK News

ഇന്ന് ലോക പുസ്തകദിനം

ഏറ്റവും നല്ല ചങ്ങാതി പുസ്തകങ്ങളാണ്. വാക്കുകളാം ചിറക് വിടർത്തി അറിവിന്റെയും ഭാവനയുടെയും ലോകത്ത് നമ്മൾക്ക് പറന്നുയരാം. വിശ്വസാഹിത്യകാരനായ വില്യം ഷെയ് സ്പിയറിന്റെ ജന്മദിനവും ചരമദിനവുമാണ് ഇന്ന് . 1995 മുതൽ യുനെസ്കോ ഈ ദിനം പുസ്തകദിനമായി ആചരിക്കാൻ തീരുമാനിച്ചു. വിശ്വസാഹിത്യകാരന്മാരായ ഗാർസിലാസോ ഡെലാ വെഗ , മീഗ്വെൽ ഡെസെർവന്റിസി തുടങ്ങിയവരുടെയും ചരമദിനമാണ് ഇന്ന് .
          വിപ്ലവം വായനയിലൂടെ എന്ന മുദ്രാവാക്യത്തിന്റെ നേരറിയിക്കുന്ന ദിനം. നിത്യ ഹരിത ആനന്ദം പ്രദാനം ചെയ്യുന്നു പുസ്കങ്ങൾ. ആശയ വിനിമയത്തിന്റെ ഉറവിടവും വിജ്ഞാനത്തിലേക്കുള്ള പാതയും സൃഷ്ടിക്കുന്നു പുസ്തകങ്ങൾ.വായന മരിക്കില്ല. നമ്മളെ അക്ഷരത്തിന്റെ ലോകത്തേയ്ക്ക് കൈപിടിച്ചു കയറ്റിയ എഴുത്തച്ഛനെയും നമ്മളെ വായനയുടെ ലോകത്തേയ്ക്ക് കയറ്റിയ പി എൻ പണിക്കരെയും നമ്മൾക്ക് അനവധി കഥകളും കവിതകളും അറിവും പകർന്നു തന്ന മഹാന്മാരായ എഴുത്തുകാരെയും ഈ ദിനത്തിൽ ഓർത്തു കൊണ്ട് . ഈ ദിനം ആചരിക്കാം
വായിച്ചാൽ വളരും .....
വായിച്ചില്ലങ്കിൽ വളയും .....
പുസ്തകങ്ങൾ ഉറ്റമിത്രങ്ങൾ ....

April 23
12:53 2020

Write a Comment