GK News

ജൂൺ-8 ലോക സമുദ്ര ദിനം

 ഇന്ന് ലോക സമുദ്ര ദിനം' : : "തന്നിലുള്ളതും തനിക്കുള്ളതും മക്കൾക്കായ് തരുന്ന അമ്മയാണ് കടൽ "പുഴയുടെ കാമുകനാണ് കടൽ. "മഴയുടെ ജീവനാണ് കടൽ. അനന്തസാഗരത്തിൽ നിന്നാണ് ആദ്യ ജീവൻ ഉണ്ടായത്. ആരോഗ്യമുള്ള സമുദ്രങ്ങൾ ആരോഗ്യമുള്ള ഗ്രഹം എന്നാണ്. വായു ഭക്ഷണം വെള്ളം ഇവയെല്ലാം തരുന്നത് സമുദ്രമാണ് സമുദ്രത്തെ സംരക്ഷിക്കണ്ടവരാണ് നമ്മൾ . മനുഷ്യൻ പ്രകൃതിയുടെ ഉടമസ്ഥനല്ല. കാര്യസ്ഥനാണ്.
ഇന്ന് മനുഷ്യനാൽ ചൂഷണം ചെയ്യപ്പെടുന്നത് കടലാണ്. പ്ലാസ്റ്റിക്ക് മാലിന്യത്താൽ ശ്വാസം മുട്ടുന്നു കടൽ . കരിമണൽ ഖനനം. മറ്റൊരു വിപത്ത് . 
             1992 ൽ ആണ് സമുദ്ര ദിനാചരണം എന്ന ആശയം ബ്രസീലിലെ റിയോഡി ജനി വോയിൽ നടന്ന ഭൗമ ഉച്ചകോടിയിലാണ് ഉരുത്തിരിഞ്ഞത്. 2008 മുതൽ ഐക്യരാഷ്ട്ര സഭ അഗീകരിച്ചു. "നമ്മുടെ സമുദ്രങ്ങൾ നമ്മുടെ ഉത്തരവാദിത്വം . " എന്ന സന്ദേശത്തോടെയാണ് ദിനാചരണം ആരംഭിച്ചത്. 2016 ൽ " ആരോഗ്യമുള്ള സമുദ്രങ്ങൾ, ആരോഗ്യമുള്ള ഗ്രഹം' എന്ന സന്ദേശമാണ് മുന്നിൽ വച്ചത് . 2018 ൽ പ്ലാസ്റ്റിക്ക് മാലിന്യത്തിൽ നിന്ന് കടലിനെ രക്ഷിക്കു എന്നായിരുന്നു. 2020 മുതൽ അന്താരാഷ്ട്ര സമുദ്ര ഗവേഷണത്തിനും .....
                   ഭൂമി സമുദ്രത്താൽ ചുറ്റപെട്ടതാണ് സമുദ്രം ഇല്ലാതായാൽ ഭൂമിയില്ല എന്ന സത്യം നമ്മൾ മറക്കരുത് മനുഷ്യൻ ഇല്ലങ്കിലും സമുദ്രം നിലനിൽക്കും പക്ഷേ സമുദ്രമില്ലങ്കിൽ മനുഷ്യൻ ഇല്ല. ഭൂമിയുടെയും ജലത്തിന്റെയും വായുവിന്റെയും സംഗമ സ്ഥലമാണ് സമുദ്രം
           "സംരക്ഷിക്കുക ഈ മാതാവിനെ"....    

June 08
12:53 2020

Write a Comment