GK News

ജൂൺ -26 ലഹരി വിരുദ്ധ ദിനം

ലഹരി എന്ന വാക്കിന്റെ അർത്ഥം ഒന്നിനോട് അമിതമായ ഇഷടം എന്നാണ്. അതെ വിഷകരമായ വസ്തുക്കളോടുള്ള അമിതമായ താല്പര്യം. പല മരുന്നു കളും നമ്മുടെ ഞാടീ ഞരമ്പുകളെ തളർത്തുന്നവയാണ്. നമ്മുടെ സ്വഭാവത്തിനു തന്നെ മാറ്റം സൃഷ്ടിക്കുന്നതാണ് ലഹരി മരുന്നുകൾ . കഞ്ചാവ്, കൊക്കെയിൻ, മദ്യം, പുകയില ഇതെല്ലാം ആണ് മാരകമായ ലഹരി മരുന്നുകൾ . ആദ്യം സൗഹൃദം നിലനിർത്താൻ പിന്നെ വിനോദത്തിന് അത് വളർന്ന് ആഴത്തിലേയ്ക്ക് തള്ളിയിടുന്നു. നാം സ്വയം ആപത്തിലേയ്ക്ക് തള്ളപ്പെടുന്നു.

ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനമാണ്. വ്യത്യസ്ത രൂപങ്ങളിലും ഭാവങ്ങളിലും ആഗോള സമൂഹത്തിൽ ലഹരി സൃഷ്ടിക്കുന്ന അപകടങ്ങളെ രേഖപ്പെടുത്തുന്ന ദിനം. ആധുനിക സമൂഹത്തെ കാർന്നു തിന്നുകൊണ്ടിരിക്കുന്ന ലഹരിയെന്നവൻ വിപത്തിനെതിരെ രാജ്യാന്തര സമൂഹത്തെ ഉണർത്തുകയെന്ന ലക്ഷ്യവുമായാണ് 1987 മുതൽ ജൂൺ 26 ലഹരി വിരുദ്ധ ദിനമായി ഐക്യരാഷ്ട്ര സഭ ആചരിച്ചു തുടങ്ങി. ലഹരി മരുന്നുകളുടെ കെണിയിൽ പലപ്പോഴും അകപ്പെടുന്നതു കുട്ടികളാണ്. ലഹരി ഉപയോഗത്തിന്റെ കണക്കുകൾ ഞെട്ടിപ്പിക്കുന്നതാണ്. പതിനൊന്നിനും പത്തൊമ്പതിനുമിടയിലുള്ള കുട്ടികളാണ് ഇതിൽ പെട്ടു പോകുന്നത്. കുട്ടികളെ ബോധവാന്മാരാക്കാൻ ധാരാളം ലേഖനങ്ങളും ക്യാമ്പുകളും ക്ലാസ്സുകളും സംഘടിപ്പിക്കുന്നു. മലയാളത്തിലെ പ്രശസ്ത സാഹിത്യകാരിയും പരിസ്ഥിതിപ്രവർത്തകയും ആയ ശ്രീമതി: സുഗതകുമാരി ടീച്ചറിന്റെ രചനകൾ കുട്ടികളെ വായിപ്പിക്കണം. ലഹരി പദാർത്ഥങ്ങളുടെ ഉപയോഗത്തിന്റെ ദൂഷ്യ വശങ്ങളെക്കുറിച്ച് കുട്ടികളെ ബോധവൽക്കരിക്കണം ലഹരി ഉൽപ്പന്നങ്ങളെ നിയന്ത്രിക്കാൻ സർക്കാരുകളെ പ്രേരിപ്പിക്കുക. ആരോഗ്യകരമായ ഒരു സമൂഹത്തിന്റെ നിലനിൽപ്പ് ഉറപ്പു വരുത്തുക എന്നിവ ലക്ഷ്യം വച്ചാണ് ഈ ദിനം ആചരിക്കുന്നത് .

മാതൃഭൂമി സീഡിന്റെ നേതൃത്വത്തിൽ അന്തർദേശീയ ലഹരി മരുന്നു വിരുദ്ധദിനമായ വെള്ളിയാഴ്ച്ച വിദ്യാർത്ഥികൾക്കായി  "ലഹരിയെന്ന സാമൂഹിക വിപത്ത് " എന്ന വിഷയത്തിൽ പ്രസംഗ മൽത്സരം സംഘടിപ്പിക്കുന്നു . യു പി , ഹൈസ്കൂൾ /ഹയർസെക്കണ്ടറി, കോളേജ്  എന്നിങ്ങനെ 3  വിഭാഗങ്ങൾ ആയാണ് മത്സരം സംഘടിപ്പിക്കുന്നത്. മികച്ച പ്രസംഗത്തിന് സമ്മാനം നൽകും .തെരെഞ്ഞെടുക്കപ്പെടുന്ന  വീഡിയോകൾ മാതൃഭൂമി സീഡ് ഒഫീഷ്യൽ ഫേസ്ബുക്കിലും സീഡ് ഒഫീഷ്യൽ യൂട്യൂബ് ചാനലിലും പബ്ലിഷ് ചെയ്യും.

June 26
12:53 2020

Write a Comment