GK News

ജുലൈ -1 ദേശിയ ഡോക്ടർസ് ദിനം

കോവിഡ്   എന്ന മഹാ മാരിയിൽ നമ്മൾ വീണുഴലുമ്പോൾ ആതുര സേവകർ   നമ്മളെ എത്ര കരുതലോടെയാണ് സംരക്ഷിക്കുന്നത്, അവരുടെ നിസ്വാർത്ഥ സേവനത്തിന് മുന്നിൽ നമ്മൾ എത്ര നമിച്ചാലും മതിയാവില്ല.ആതുര സേവന രംഗത്ത് തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച മഹാനായ ഡോ.ബി സി .റോയ്.അദ്ദേഹത്തിന്റെ  ജന്മദിനവും ചരമദിനവും ആണ് ജൂലായ് 1.
ആതുര  സേവനം തന്റെ ജീവിത ധര്മമായി കണ്ട വ്യക്‌തിയാണ് ഡോ .റോയ് .ദേശിയ നേതാക്കളിൽ ഒരാളും സ്വതന്ത്ര സമര സേനാനിയുമായിരുന്നു അദ്ദേഹം.ദീര്ഘ കാലം ബംഗാളിന്റെ മുഖ്യമന്ദ്രിയായിരുന്നു അദ്ദേഹം.തിരക്കിനിടയിലും എന്നും ഒരു മണിക്കൂർ സമയം അദ്ദേഹം രോഗികളെ ചികിൽസിച്ചു.
ഇന്ത്യയിൽ മെഡിക്കൽ വിദ്യാഭ്യാസത്തിനു അടിത്തറ ഒരുക്കി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ,മെഡിക്കൽ കൗൺസിൽ ഓഫ്  ഇന്ത്യ എന്നീ സ്ഥാപനങ്ങൾ നിലവിൽ വന്നതും അദ്ദേഹത്തിൻറെ പരിശ്രമം മൂലമാണ്.1961 അദ്ദേഹത്തിന് ഭാരത രത്നം നൽകി ആചരിച്ചു. 

അദ്ദേഹത്തിന്റെ ഓർമ്മയ്ക്ക് മുമ്പിൽ പ്രണമിച്ചു കൊണ്ടും ഇന്ന് ലോകം അതിജീവിക്കാൻ ശ്രമിക്കുന്ന കോവിഡ് എന്ന മഹാമാരിയിൽ നിന്നും നമ്മളെ രക്ഷിക്കുമാൻ ശ്രമിക്കുന്ന ഡോക്ടർസിനേയും  ഈ അവസരത്തിൽ നമ്മുക്ക്പ്രത്യേകമായി  ഓർക്കാം  

July 01
12:53 2020

Write a Comment