GK News

ഓഗസ്റ്റ് 6 -ഹിരോഷിമ ദിനം

ലോക ജനതയെ എന്നും കണ്ണീരിലാഴ്ത്തിയ , മനസാക്ഷിയെ ഞെട്ടിപ്പിച്ച ആ ദുരന്തത്തിന് ഇന്ന് 75 തികയുമ്പോളും അതെ ഞെട്ടലോടെ കണ്ണീരോടെ ലോകം ഈ ദിനം ഓർത്തു പോകുന്നു. ആ വൻ ദൂരന്തവും പേറി ഒരു വിഭാഗം ജനത ഇന്നും ജീവിക്കുന്നു. രണ്ടാം ലോക മഹായുദ്ധത്തിന്റെ അവശേഷിപ്പായി നിൽക്കുന്നു ഹിരോഷിമ എന്ന ജപ്പാനിലെ ഈ ദ്വീപ്. 75 വർഷം മുമ്പ് ജപ്പാനിലെ ഹിരോഷിമയിൽ അമേരിക്ക നിക്ഷേപിച്ച അണുബോംബ് ലോക ജനതയെ എന്നും ഞെട്ടിക്കുന്നു. ആദ്യത്തെ അണുബോംബ്. ഒരു കൂണുപോലെ പൊങ്ങിയ തീ നാളത്തിൽ ലക്ഷങ്ങളോളം ജനതയും ജീവജാലങ്ങളും കത്തി കരിഞ്ഞ് അമർന്നു. അണുബോംബിന്റെ കണ്ടുപിടുത്തം ശാസ്ത്രാത്തിന്റെ നേട്ടമായിരുന്നോ എന്ന് ചിന്തനീയം. 1945 ആഗസ്റ്റ് 6 രാവിലെ 8.15 ന് ജപ്പാൻ ജനത തങ്ങളുടെ സൈന്യത്തെ വിന്യസിപ്പിച്ച് യുദ്ധത്തിന് തയ്യാറെടുത്തു നിൽക്കുമ്പോൾ ഒരു തരത്തിലും ചിന്തിക്കാൻ ഇടം കൊടുക്കാതെ അമേരിക്ക അവരുടെ വ്യോമസേനയുടെ ബി. 29 എന്ന ബോംബർ വിമാനമായ എ നോള ഗേയിൽ ലിറ്റിൽ ബോയ് എന്ന അണുബോംബുമായി ജപ്പാന്റെ മുകളിലൂടെ പറന്നു. ജപ്പാന്റെ സൈനിക ആസ്ഥാനമായ ഹിരോഷിമയെ ലക്ഷ്യമാക്കിയാണ് അത് പറന്നത്. കുഞ്ഞെനെങ്കിലും അതിനെ യുറേനിയം 235 ഐസോടോപ്പിനെ ലെഡ് കൊണ്ട് ആ വരണം ചെയ്തു നിർമ്മിച്ച ഈ ബോംബി 12,500 ടൺ ടി.എൻ.ടി.യുടെ പ്രഹരണ ശേഷിയുണ്ടായിരുന്നു. കുഞ്ഞെ നെങ്കിലും അത് വാരിയെടുത്ത് ഒരായിരം ജീവനാണ്. ഈ ബോംബുമായി വിമാനം പറത്തിയത് അമേരിക്കൻ വ്യോമസേന ജനറൽ 'പോൾ ട്രീ ബ്റ്റസ്, ആണ്. ഈ ലിറ്റിൽ ബോംബിനെ ഹിരോഷിമയിൽ നിക്ഷേപിച്ചപ്പോൾ വിമാനത്തിൽ ഇദ്ദേഹത്തിന്റെ കൂടെയിരുന്നയാൾ തിരിഞ്ഞു നോക്കി ആർത്തു പൊങ്ങു പുക ചുരുൾ കണ്ട് അയാൾ സ്തബ്ധനായി. ആവേശത്തോടെ ശത്രു മനോഭാവത്തോടെ തങ്ങൾ എറിഞ്ഞ വസ്തുവിന് ഇത്രയും വിര്യമുണ്ടെന്ന് അവർ അറിഞ്ഞിരുന്നില്ല. ഒരു നിമിഷാർദ്ധം കൊണ്ട് സർവ്വ ചരാചരങ്ങളെയും നശിപ്പ്ച്ചു. രണ്ടാം ലോക മഹായുദ്ധത്തിന്റെ തീരാ ദുഃഖമായി മാറി ഹിരോഷിമ . ലോകം ജപ്പാനെ വിഴുങ്ങിയവർഷമാണ് 1945. ഹിരോഷിമയെ ഇല്ലാതാക്കിയപ്പോൾ അമേരിക്ക യുദ്ധം നിർത്തുമെന്നു കരിതി എന്നാൽ ദേഷ്യം തീരാത്ത അമേരിക്ക വീണ്ടും ജപ്പാനെ പ്രഹരിച്ചു. ജപ്പാൻ തളർന്നിരിക്കുമ്പോൾ ..... ലക്ഷങ്ങളോളം ജനതയെ കൊന്നിട്ടും കലി തീരാതെ ..... മൂന്നു ദിവസം കഴിഞ്ഞ് ആഗസ്റ്റ് 9 - ന് രാവിലെ 10.55 ന് ബി. 29 വിമാനത്തിൽ പ്ലൂട്ടോണിയം ബോബുമായി നീറി നിൽക്കുന്ന ജപ്പാനെ ലക്ഷ്യമാക്കി : ജപ്പാന്റെ ആയുധശാലയെ ലക്ഷ്യമാക്കി: ബ്രിഗേഡിയർ ജനറൽചാൾസ് സ്വി നി പറത്തിയ വിമാനത്തിൽ നിന്ന് ഒരു ബോംബും കൂടി നാഗസാക്കിയിലേയ്ക്ക് ഇട്ടു. വീണ്ടും ലക്ഷങ്ങളോളം ജീവജാലങ്ങളുടെ ജീവൻ പോയി. ജീവിച്ചിരിക്കുന്നവരുടെയും ജനിക്കാൻ പോകുന്നവരുടെയും ...... ജീവിതം നശിപ്പിച്ചു. ഇതോടെ ലോക യുദ്ധം അവസാനിച്ചു. ലോക ചരിത്രത്തിൽ എന്നും ഞെട്ടലോടെ ഓർക്കുന്ന ദിനങ്ങൾ ....... 

 എഴുത്ത് :ഗംഗാ ദേവി
 ചിത്രം കടപ്പാട് :ജാഗ്രൺ ജോഷ്

August 06
12:53 2020

Write a Comment