GK News

സെപ്റ്റംബർ -16 ഓസോൺ ദിനം .

1988 ൽ ഐക്യരാഷ്ട്ര സഭ ജനറൽ യോഗത്തിലാണ് ഓസോൺ പാളികളെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ചർച്ച ചെയ്യുകയും അതിനായി 1987 സെപ്റ്റംബർ 16 - ന് ഒരു ഉടമ്പടി ഒപ്പുവച്ചു. ഓസോൺ പാളിയിൽ സുഷിരങ്ങൾ സൃഷ്ടിക്കുന്ന രാസവസ്തുക്കളുടെ നിർമ്മാണവും ഉപയോഗവും കുറയ്ക്കു ക എന്നതായിരുന്നു ഉടമ്പടി . ഈ ഉടമ്പടിയെ മോൺട്രിയോൾ പ്രോട്ടോക്കോൾ എന്നു വിളിക്കുന്നു. 1994 മുതലാണ് സെപ്റ്റബർ 16 ഓസോൺ ദിനമായി ആചരിച്ചു തുടങ്ങിയത്.

പ്രപഞ്ചത്തിൽ ജീവനുള്ള ഏക ഗ്രഹം പച്ച പ്പട്ടു ചുറ്റി നിൽക്കുന്ന ഭൂമി മാത്രമാണ്. ജീവനുള്ള ഈ ഗ്രഹത്തെ സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. പ്രാഥമിക ജീവനോപാധികളായ വായു, ജലം, മണ്ണ് ഇവയുടെ സംരക്ഷണം പോലെ പ്രധാനപ്പെട്ടതാണ് ഓസോൺ പാളിയുടെ സംരക്ഷണം.. ഭൂമിയെയും സകല ജീവജാലങ്ങളെയും പൊതിഞ്ഞു സംരക്ഷിക്കുന്ന ആകാശപ്പു തപ്പാണ് ഓസോൺ.. ഭൂമി നമ്മുടെ വീടാണ് അതിന്റെ മേൽക്കൂരയാണ് ഓസോൺ മേൽക്കൂര തകർന്നാൽ വീട് നശിക്കും. ഓസോൺ പാളിയെ നിലനിർത്തണം. മാരകമായ അൾട്രാവയലറ്റ് രശ്മികളിൽ നിന്നും ഭൂമിയെ രക്ഷിക്കണം. ഇത്തരം ചിന്തകൾ ഉണ്ടാകാൻ വേണ്ടിയാണ് ഓസോൺ ദിനം ആചരിക്കുന്നത്.

ഓസോൺ മൂന്ന് ആറ്റം ഓക്സിജൻ (03) യാണ് അന്തരീക്ഷത്തിന്റെ മുകൾ തട്ടിൽ ഓസോൺ ഒരു സംരക്ഷണ വലയം തീർത്തിട്ടുണ്ട് അതു കൊണ്ടാണ് സൂര്യനിൽ നിന്നുള്ള വിനാശകരമായ രശ്മികൾ നേരിട്ട് ഭൂമിയിൽ വീഴാത്തത് . ഓസോണിനെ കാർന്നുതിന്നുന്നത് കാർബൺ ടെട്രാക്ലോറൈഡ് എന്ന രാസവസ്തുവാണ്. മറ്റു പല രാസവസ്തുക്കളുടെയും ഒരു പട്ടിക തന്നെ തയ്യാറാക്കപ്പെട്ടുട്ടുണ്ട്. അവയുടെ ഉപയോഗം കുറച്ചു കൊണ്ടുവരുക എന്ന ലക്ഷ്യത്തോടെയാണ് ശാസ്ത്ര ലോകം നീങ്ങുന്നത്.
 
ഓക്‌സിജൻ തന്മാത്രയിൽ രണ്ട് ആറ്റങ്ങളാണുണ്ടാവുക (O2). ഇത് മൂന്നായാൽ ഓസോൺ (O3) ആയി. ഓക്‌സിജനെ കാണാൻ പറ്റില്ല, പക്ഷേ നീല നിറമുള്ള ഓസോണിനെ കാണാം. ഭൗമോപരിതലത്തിൽനിന്നു 15 - 50 കിലോമീറ്റർ വരെ ഉയരത്തിലുള്ള സ്‌ട്രാറ്റോസ്‌ഫിയറിലൂടെ ഒഴുകി നടക്കുന്ന കാക്കത്തൊള്ളായിരം കോടി ഓസോൺ തന്മാത്രകളുടെ കൂട്ടത്തെയാണ് ഓസോൺ പാളി എന്നു പറയുന്നത്. ഓസോണോസ്‌ഫിയർ എന്നും പറയും. ഈ ഓസോൺ പാളിയുടെ കട്ടി ഒരു പരിധിക്കപ്പുറം കുറഞ്ഞാൽ ഓസോൺ സുഷിരമായി. സുഷിരം എന്നൊരു ഗമയ്‌ക്കു പ്രയോഗിക്കുന്നതാണ്. സത്യത്തിൽ വായുമണ്ഡലത്തിൽ മുഴുവൻ സുഷിരങ്ങളാണല്ലോ.

സ്‌ട്രാറ്റോസ്‌ഫിയറിൽ അനുഭവപ്പെടുന്ന ഉയർന്ന സൂര്യതാപം അവിടെയുള്ള ഓക്‌സിജൻ തന്മാത്രകളെ (O2) വിഘടിപ്പിച്ച് ഓക്‌സിജൻ ആറ്റങ്ങളാക്കുന്നു (O). സ്‌ഥിരത കുറഞ്ഞ ഈ ഓക്‌സിജൻ ആറ്റങ്ങൾ തൊട്ടടുത്തുള്ള ഓക്‌സിജൻ തന്മാത്രകളുമായി ചേർന്ന് ഓസോൺ (O3) രൂപംകൊള്ളുന്നു. ഈ ഓസോൺ തന്മാത്രകളും ചഞ്ചലചിത്തരാണ്. അൾട്രാവയലറ്റ് രശ്‌മികൾ വന്നിടിക്കുമ്പോൾ അവ വീണ്ടും ഓക്‌സിജൻ തന്മാത്രയും (O2) ഓക്‌സിജൻ ആറ്റവുമായി (O) മാറും. പക്ഷേ ഓസോണിൽ വന്നിടിക്കുന്ന അൾട്രാവയലറ്റിന്റെയും പണി തീരും. അതായത് ഓസോൺ ഉണ്ടാകാൻ താപവും പിളരാൻ അൾട്രാവലയറ്റും. അങ്ങനെയാണ് ഓസോൺ പാളിയിൽകൂടി കടന്നെത്തുന്ന സൂര്യപ്രകാശം അപകടകാരിയല്ലാതായിത്തീരുന്നത്.

ഇവിടെ ഓസോൺ തുടർച്ചയായി നിർമിക്കപ്പെടുകയും ഇല്ലാതാവുകയും ചെയ്‌തുകൊണ്ടിരിക്കുന്നു. ഈ ഓക്‌സിജൻ - ഓസോൺ ചക്രത്തിന്റെ സന്തുലിതാവസ്‌ഥയ്‌ക്കു പ്രശ്‌നം വരുമ്പോളാണ് ഓസോൺ സുഷിരം ഉണ്ടാകുന്നത്. അതായത് ഓസോൺ ഓക്‌സിജനായി മാറുന്നതിന്റെ അളവ് വല്ലാതങ്ങു കൂടുമ്പോൾ. ഇതിനു ചില വില്ലൻമാർ വളം വച്ചുകൊടുക്കും- അവയിൽ പ്രധാനികളാണു ക്ലോറോ ഫ്ലൂറോ കാർബണുകൾ. അവയുടെ ഉപയോഗം കുറയ്ക്കുകയെന്നതാണ് ഓരോ ഓസോൺദിനത്തിലും നാം പുതുക്കുന്ന പ്രതിജ്ഞ. 

September 18
12:53 2020

Write a Comment