GK News

സെപ്തംബർ 27 -ലോക നദി ദിനം.

ഒരു പുഴ ദിനം കൂടി ആഗതമായി. കളകളാരവത്തോടെ മലനിരകളെ പൂണൂലു ചാർത്തി സമ്യദ്ധിയുടെ പളുങ്കു നൽകി തന്റെ പ്രിയനാം സാഗരത്തിലെത്തുമ്പോൾ ആശ്വാസത്തിന്റെ ആത്മ സംതൃപ്തിയോടെ പുഴകൾ കടലിനെ പുൽകി അതിൽ അലിഞ്ഞുചേരുന്നു..... എത്ര സുന്ദരിയാണ് പുഴ , ജീവന്റെ പച്ചപ്പു നൽകുന്ന പുഴ , ജീവന്റെ തുടുപ്പേകുന്ന നിത്യ സുന്ദരിയാണ് പുഴ അനന്തമാം സാഗരത്തെപ്പുൽകാൻ പുഞ്ചിരിയോടെ ഒഴുകുന്ന പ്രവാഹിനിയെ പുകഴ്ത്തി പാടാത്തവർ ആരുമില്ല. പുഴകളെ കഥാപാത്രമാക്കാത്ത സാഹിത്യ കരുമില്ല. മലയാളിക്ക് സുപരിചിതനായ എം മുകുന്ദനെക്കുറിച്ചു പറയുമ്പോൾ മനസിലേയ്ക്ക് ഓടി വരുന്നത് മെയ്യഴിപ്പുഴയാണ്. അങ്ങനെ നമ്മളിൽ അലിഞ്ഞുചേർന്നിരിക്കുന്നു പഴ. പഴയുടെ സംസ്ക്കാരമായിരുന്നു നമ്മുടെ സംസ്ക്കാരം . കേരള കലകൾ വളർന്നു വരുത് നിളയുടെ തീരത്താണ് :: ശബരിമല എന്നു കേൾക്കുമ്പോൾ അയ്യപ്പനൊപ്പം നമ്മളിലേയ്ക്ക് ഒഴുകിവരുന്നു പമ്പാ നദി . ഓരോ നഗരങ്ങളും വളർന്നു പന്തലിച്ചത് പുഴയുടെ തീരങ്ങളിലാണ്.
   ഇന്ന് പുഴകൾ വേദനയോടെ ഒഴുകുമ്പോൾ ഈ പുഴ ദിനത്തിൽ കേരളത്തെ സമ്പന്നമാക്കിയ പുഴ കളുടെ ആ മനോഹര പ്രവാഹത്തിലൂടെ നമ്മൾക്ക് യാത്രയാകാം.
  44 നദി മാതാക്കളുടെ പരിലാളനത്താലാണ് ഈ ദൈവത്തിന്റെ സ്വന്തം നാട് ഉയർന്നത്. 41 നദികൾ പടിഞ്ഞാറോട്ടും 3 നദികൾ കിഴക്കോട്ടും ഒഴുകുന്നു.
ഏറ്റവും നീളംകൂടിയ പെരിയാറിലൂടെ നിങ്ങാം. ശിവഗിരി മലയിൽ നിന്ന് ഒഴുകി കൊടുങ്ങല്ലൂർ കായലിൽ പതിക്കുന്നു. 'കേരളത്തിന്റെ ജീവരേഖ' എന്ന് ഈ പുഴ അറിയപ്പെടുന്നു. കൃഷിയ്ക്കും, കുടിവെള്ള ത്തിനും വൈദ്യുതിക്കും എന്തിനേറ പറയുന്നു എറണാകുളം ഇടുക്കി ജില്ലകളിലേയ്ക്കുള്ള ശുദ്ധജലവും , ഈ പട്ടങ്ങളെ സമ്പന്നമാക്കിയതും പെരിയാറ് ആണ് . പേരു പോലെ തന്നെ പെരിയതായി [ വലുതായി] തന്നെ ഈ നാടിനെ വളർത്തി. മുതിരപ്പുഴ, ചെറുതോണി, കട്ടപ്പനയാർ, പ്രശസ്തമായ മുല്ലപ്പെരിയാർ , ആന മലയാർ, വൈദ്യുതി കൂടുതലായി ഉൽപ്പാദിപ്പിക്കുന്ന ഇടമലയാർ, മേലാശ്ശേരിയാർ , പാലാർ, കരിന്തിരിയാർ , ആനക്കുളം, പെരിഞ്ഞാൻ കുട്ടി : പന്നിയാർ, കല്ലാർകുട്ടി,തുടങ്ങിയ നദികൾ പെരിയാറിന്റെ കൈവഴികളാണ്. കേരളത്തിലെ ആദ്യ അണക്കെട്ടായ മുല്ലപ്പെരിയാർ ഡാം, ആർച്ച് ഡാം ആയ ഇടുക്കി, ഉയരും കൂടിയ ഡാം ആയ ചെറുതോണി, ആദ്യത്തെ കോൺട്രീറ്റു ഡാമായ മാട്ടു പട്ടി, കുളമാവ്, ഭൂതത്താൻകെട്ട്, പൊൻമുടി, ഇരട്ടയാർ , മലങ്കര , സെൻകുളം, കല്ലാർകുട്ടി, ഹെഡ് വർക്സ്, ലോവർപെരിയാർ തുടങ്ങിയ ഡാമുകളും ആദ്യ ജലവൈദ്യുത നിലയമായ പള്ളിവാസലും പെരിയാറിലാണ്. പെരിയാർ വന്യജീവി സങ്കേതം, പൈനാവ്, , തട്ടേക്കാട് തുടങ്ങിയ വന്യജീവി സങ്കേത കേന്ദ്രവും പെരിയാറിലാണ്.   
 ആയിരം കഥകൾ പറഞ്ഞു കൊണ്ട് ശിവഗിരി മലയിൽ നിന്നെത്തിയ പുഴ....

                   ഭാരതപ്പുഴ , നിളാ നദി, മലയാള മനസ്സുകളിൽ ചിലങ്കെ കെട്ടിയൊഴുകുന്ന നദി .... നിള...... എഴുതിയാലും പാടിയാലും തീരില്ല ഈ സുന്ദരി പുഴയോടുള്ള പ്രണയം നമ്മൾ . ആന മലയെ പുൽകി ആറാടിക്കളിച്ച് അറബിക്കടലിനെയുമ്മവയ്ക്കുവാനെത്തുന്നു നീള ..... പുഴകളിൽ സുന്ദരിയാണ് നിള. കേരളത്തിന്റെകലാസാഹിത്യ സാംസ്ക്കാരിക വളർച്ചയിൽ നീളയ്ക്ക് സ്ഥാനമുണ്ട്. കേരളത്തിലെ രണ്ടാമത്തെ നീളം കൂടിയ പുഴയാണ് നിള.... തൂതപ്പുഴ, കുന്തിപ്പുഴ, കാഞ്ഞിരപ്പുഴ , അമ്പൻ കാവ്, തുപ്പാണ്ടിപ്പുഴ, ഗായത്രിപ്പുഴ, മംഗലനദി, അയലൂർപ്പുഴ, വണാഴിപ്പുഴ, മീങ്കാരപ്പുഴ ചുള്ളിയാൻ, കൽപ്പാത്തി ,കോരയാർ, വരട്ടാർ , വാളയാർ , മലമ്പുഴ , കണ്ണാടിപ്പുഴ, പാലാറ്, അലിയാറ് , ഉപ്പാറ് തുടങ്ങിയ കൈവഴികളുമായി നിള ഒഴുകുന്നു. കേരളത്തിലെ ഏറ്റവും വലിയ അണക്കട്ടായ മലമ്പുഴ ഡാമും കാഞ്ഞിരപ്പുഴ അണക്കെട്ട്, ചീരക്കുഴി, മീങ്കര, മുലത്തറ റഗുലേറ്റർ, വാളയാർ, പറമ്പിക്കുളം, ശിരുവാണി , പീച്ചി വാഴാനി, നിളയിലാണ്..... കലയുടെ ഈറ്റില്ലമായ കലാമണ്ഡലം നിളയുടെ തീരത്താണ് . നിശബ്ദ തീരമായ സയിലെ ന്റ വാലിയും നിളയിലാണ്........ വേനൽക്കാലത്ത് പുഴ ചെറുതായി ഒഴുകുന്നു........... പാലക്കാട്, തൃശൂർ, മലപ്പുറം ഇല്ലകളെ സമ്പന്നമാക്കി അറബിക്കടലിൽ നി പതിക്കുന്നു.
                  ദക്ഷിണഭാഗീരഥിയായ പമ്പയാണ് നദികളിൽ 176 നീളത്തോടെ ഒഴുകുന്ന മൂന്നാമത്തെ നദി . പുളച്ചി മലയിൽ നിന്ന് ഉത്ഭവിച്ച് വേമ്പനാട്ടുകായലിൽ നിപതിക്കുന്നു. കേരളത്തിന്റെ പുണ്യ നദിയാണ് പമ്പ  യുടെ ദാനമാണ് ഫലഭൂയിഷ്ടമായ കുട്ടനാട് . ചരിത്രാതീത കാലത്ത് ബാരിസ് എന്നാണ് ഈ പുഴ അറിയപ്പെട്ടിരുന്നത്. അച്ചൻ കോവിലാർ, വരട്ടാർ, കക്കിയാർ, മണിമലയാർ, മൂഴിയാർ തുടങ്ങിയവയാണ് ഇതിന്റെ കൈവഴികൾ . ഗവി, മൂഴിയാർ, കക്കി, മീനാർ, കുളളാർ , മൂഴിയാർ, പമ്പ തുടങ്ങിയ ഡാമുകളും ഇതിലുണ്ട്. പ്രകൃതി സുന്ദരമായ ഗ്രാമീണ സൗന്ദര്യം ഇത് പ്രദാനം ചെയ്യുന്നു.  പത്തനംതിട്ട, ആലപ്പുഴ ജില്ലകൾ ഈ നദിയുടെ തീരത്താണ്....
                      വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളെ സമ്യദ്ധമാക്കിയ പുഴയാണ് 169 നീളമുള്ള നാലാമനായ ചാലിയാർ പ്പുഴ ഇലുമ്പളേരി മലയിൽ നിന്ന് ഉത്ഭവിച്ച് അറബിക്കടലിൽ അവസാനിക്കുന്നു. ചാലിപ്പുഴ, കരിമ്പുഴ, ചെറുപുഴ |കാഞ്ഞിരപ്പുഴ ,വടപ്പുഴ, ഇരുവഞ്ഞിപ്പുഴ, ചെറുപുഴ, കാഞ്ഞിരപ്പുഴ , ഇരുനില്ലിപ്പുഴ തുടങ്ങിയ പോഷക നദികളോടു കൂടി ഒഴുകുന്നു.
               ആനമലയിൽ നിന്ന് ഉത്ഭവിച്ച് കൊടുങ്ങല്ലൂർ കായലിൽ നിപതിക്കുന്ന ചാലക്കുടിപ്പുഴയാണ് 145.5 നീളത്തിൽ എറണാകുളം, തൃശൂർ ,  ജില്ലകളിലൂടെ ഒഴുകുന്നു. ചാലക്കുടി പട്ടണപ്രാന്തങ്ങളിലൂടെ ഒഴുകുന്നതിനാൽ ചാലക്കുടിപ്പുഴയായി. കേരളത്തിലെ ജൈവ വൈവിധ്യമാർന്ന പുഴ എന്നറിയപ്പെടുന്നു. പ്രശസ്തമായ അതിരപ്പള്ളി, വാഴച്ചാൽ വെള്ളച്ചാട്ടങ്ങൾ ഈ പുഴയെ ആകർഷകമാക്കുന്നു. കാരപ്പാറപ്പുഴ, കുര്യാൻ കുട്ടിപ്പുഴ, പെരുവരിപ്പല്ലം, തുണക്കടവ്, ഷോളയാർ തുടങ്ങിയ പോഷക നദികൾ
 നീളത്തിന്റെ കാര്യത്തിൽ കടലുണ്ടിപ്പുഴയ്ക്കാണ് ആറാം സ്ഥാനം. ചേരക്കൊമ്പൻ മലയിൽ നിന്ന് ഒഴുകി മലപ്പുറം, കോഴിക്കോട് ജില്ലകളിലൂടെ ഒഴുകി അറബിക്കടലിൽ പതിക്കുന്നു ഓലിപ്പുഴ യും, വെള്ളിയാർപ്പുഴ യും ആണ് ഇതിന്റെ കൈവഴികൾ മത്സ്യ സമ്പത്തിന്റെ ഈറ്റില്ലം ആണ് ഈ പുഴ
  പശുക്കിട മേട്ടിൽ നിന്ന് ഉത്ഭവിച്ച് പമ്പയിൽ നിപതിക്കുന്ന നീളത്തിൽ ഏഴാം സ്ഥാനം ആണ് അച്ചൻകോവിലാറ്. പത്തനംതിട്ട, കൊല്ലം ,  ജില്ലകളിലൂടെ ഒഴുകുന്നു. ഓലിപ്പുഴ, വെള്ളിയാർ പ്പുഴയുമാണ് ഇതിന്റെ പോഷക നദികൾ
                 ഇന്ത്യയിലെ വെള്ളച്ചാട്ടങ്ങളിൽ നാലാം സ്ഥാനത്തു നിൽക്കുന്ന പാലരുവി വെള്ളച്ചാട്ടം കല്ലടയാറിലാണ്. 121. കി.മീറ്റർ നീളമുള്ള എട്ടാമത്തെ പുഴ കരിമലയിൽ ഉത്‌ഭവിച്ച് കൊല്ലം ജില്ലയിലൂടെ ഒഴുകി അഷ്ടമുടിക്കയലിൽ ചേരുന്നു. പാരിപ്പാറ, ഒറ്റക്കൽ , ജലവൈദ്യുത പദ്ധതി. പ്രശസ്തമായ പുനലൂർ തൂക്കുപാലം, തെന്മല ഇക്കോ ടൂറിസം ഈ നദി തീരത്താണ് . കുളത്തുപ്പുഴ, ചെറുതോണിപ്പുഴ, കൽത്തുരുത്തിപ്പുഴ, പോഷക നദികൾ
         തരംഗം കാനം കുന്നിൽ നിന്ന് ഉത്ഭവിച്ച് വേമ്പനാട്ടുകായലിൽ ചെന്നുചേരുന്ന മൂവാറ്റുപുഴയാണ് പുഴകളിൽ ഒമ്പതാമൻ . തൊടുപുഴ, കോതമംഗലം കാളിയാറ് ഈ മൂന്നു നദികൾ ചേരുന്നതിനാൽ മൂവാറ്റുപുഴയായി . എറണാകുളം, തൃശൂർ, കോട്ടയം ജില്ലകളിലൂടെ ഒഴുകുന്നു
              വളപട്ടണം പുഴയാണ് പത്താമൻ ബ്രഹ്മഗിരിയിൽ നിന്ന് കണ്ണൂർ ജില്ലയിലൂടെ ഒഴുകി അറബിക്കടലിൽ എത്തുന്നു. പഴശിനി അണക്കെട്ടും ആറളം വന്യജീവി സുരക്ഷണ കേന്ദ്രo ഇവിടെയാണ് തെർലി, കൊർ ലായ, പാമ്പുരത്തി ദ്വീപുകൾ ഈ പുഴയിലുണ്ട്. ചീങ്കണ്ണിപ്പുഴ, ബാവലിപ്പുഴ, കൂപ്പം പുഴ ഇതിന്റെ കൈവഴികളാണ്.
  ചരിത്രസ്മാരകമായ ചന്ദ്രഗിരി കൊട്ട നിൽക്കുന്നത് ചന്ദ്രഗിരി പുഴയുടെ തീരത്താണ് . കാസർകോഡ് ജില്ലയിലൂടെ ഒഴുകുന്ന പുഴ .പട്ടി ഘാട്ടമലയിൽ നിന്ന് ഒഴുകി അറബിക്കടലിൽ നിപതിക്കുന്നു. 105 കിലോമീറ്റർ നീളത്തോടെ പതിനൊന്നാമനായി നിൽക്കുന്നു. പയസ്വിനിയും കുടമ്പൂർ പുഴയുമാണ് ഇതിന്റെ പോഷക നദികൾ
   90 കിലോമീറ്റർ നീളത്തിൽ കോട്ടയം ഇടുക്കി ആലപ്പുഴ ജില്ലകളിലൂടെ ഒഴുകുന്ന മണിമലയാറാണ് 12 ആമതായി നിൽക്കുന്നു. മുത്തു വറയിൽ നിന്ന് ഉത്ഭവിച്ച് പമ്പാ നദിയിൽ ചേരുന്നു.
   തിരുവനന്തപുരം ജില്ലയിലൂടെ ഒഴുകുന്ന വാമനപുരം പുഴയാണ് 13 - മം സ്ഥാനത്ത് 88 കിലോമീറ്റർ നീളമുണ്ട് ചെമ്മഞ്ചി മേട്ടിൽ നിന്ന് വന്ന് അഞ്ചുതെങ്ങു കായലിൽ ചേരുന്നു.
   കേരളത്തിലെ പുഴകളിൽ ഏറ്റവും ആഴം കൂടിയ പുഴയാണ് കുപ്പം പുഴ. പാടിനെൽക്കോട്ട മലയിൽ നിന്ന് വന്ന് വളപട്ടണം പുഴയിൽ അവസാനിക്കുന്നു. കണ്ണൂർ ജില്ലയിലൂടെ ഒഴുകുന്നു പതിനാലാമനായി നിൽക്കുന്നു.
     ഗോൾഡ് ഓഫ് സ്മോൺ തിങ്ങ് സ് എന്ന നോവലിലെ കഥാപാത്രമായ മീനച്ചിലാർ കോട്ടയം ജില്ലയെ സുന്ദരിയാക്കുന്നു. പതിനഞ്ചാമനായ ഈ പുഴ കുടമുരട്ടി മലയിൽ നിന്ന് ഒഴുകി വേമ്പനാട്ടുകായലിൽ അവസാനിക്കുന്നു.
    വയനാടിന്റെ ജലസംഭരണിയായ കുറ്റ്യാടിപ്പുഴ മഞ്ഞ നിറത്തിലൊഴുകുന്ന ഈ പുഴ കോഴിക്കോടും കൊയിലാണ്ടിയിലും കാണാം. കക്കയം ഡാഠ ഈ പുഴയിലാണ്. നീളത്തിന്റെ കാര്യത്തിൽ പതിനാറ മാണ്. നരിക്കോട്ട് മലയിൽ നിന്ന് പ്രവഹിച്ച് അറബിക്കടലിൽ അവസാനിക്കുന്നു
   ചെമ്മഞ്ചിമേട്ടിൽ നിന്ന് പ്രവഹിക്കുന്ന മറ്റൊരുപുഴയാണ് കരമനയാറ്. തിരുവനന്തപുരം ജില്ലയിലൂടെ ഒഴുകി അറബിക്കടലിൽ പതിക്കുന്ന ഈ ആറ് 68 കിലോമീറ്റർ നീളത്തിൽ പതിനേഴാമതായി നിൽക്കുന്നു.
  കാസർകോഡ് ജില്ലയിലൂടെ ഒഴുകുന്ന ഷിറിയപ്പുഴയാണ് പതിനെട്ടാമൻ ആനക്കുന്നി വനത്തിലൂടെ ഒഴുകി അറബിക്കടലിൽ അവസാനിക്കുന്നു.
   കൂർഗുമലയിൽ നിന്ന് ഒഴുകി വരുന്ന കാര്യങ്കോട് പുഴയ്ക്ക് 64 കിലോമീറ്റർ നീളമുണ്ട് പത്തൊൻമ്പതാമനായ ഈ പുഴ കണ്ണൂർ ,കാസർകോഡ് ജില്ലകളിലൂടെ ഒഴുകി കവ്വായി കായലിൽ അവസാനിക്കുന്നു. ചൈത്ര വാഹിനി പുഴ ഇതിന്റെ കൈവഴിയാണ്.
 കൊല്ലം ജില്ലയിലൂടെ ഒഴുകുന്ന ഇത്തിക്കരയാറ് . മടത്തറയിൽ നിന്ന് ഒഴുകി അറബിക്കടലിൽ അവസാനിക്കുന്നു. നീളത്തിന്റെ കാര്യത്തിൽ ഇരുപതാമനാണ് ഈ പുഴ
 പ്രശസ്തമായ നെയ്യാർ ഡാം ഉള്ളത് നെയ്യാറിലാണ്. തിരുവനന്തപുരം ജില്ലയിലെ ഈ പുഴ അഗസ്ത്യമലയിൽ നിന്നാണ് ഉത്ഭവിക്കുന്നത് ജൈവവൈവിദ്ധ്യ മാറാർന്നതാണ് ഇതിന്റെ തീരപ്രദേശങ്ങൾ 56 കിലോമീറ്റർ നീളമുള്ള ഈ പുഴ ഇരുപത്തിയൊന്നാമനായി നിലകൊള്ളുന്നു.
 മലയാളസാഹിത്യത്തിൽ ചിരപ്രതിഷ്ഠ നേടിയ പുഴ കേരള ചരിത്രത്തിൽ ഒരു സ്ഥാനം നേടിയ പുഴയാണ് മയ്യഴിപ്പുഴ. വയനാട് ചുരത്തിൽ നിന്ന് വയനാട് ,കണ്ണൂർ, മാഹി, തുടിയ സ്ഥലങ്ങളിലൂടെ ഒഴുകി അറബിക്കടലിൽ ചേരുന്നു.
   പെരുമ്പ്രയാർ എന്നറിയപ്പെടുന്ന പയന്നൂർപ്പുഴ പേക്കുന്നിൽ നിന്ന് പ്രവഹിച്ച് കണ്ണൂർ ജില്ലയിലൂടെ ഒഴുകി കവ്വായി കായലിൽ ചേരുമ്പോൾ 51 കിലോമീറ്റർ നീളം ഇത് ഒഴുകി.
കാസർകോഡ് ജില്ലയിൽ ഒഴുകുന്ന മറ്റൊരു പുഴയാണ് ഉപ്പളപ്പുഴ .വീരക്കം ബാക്കുന്നു കളിൽ നിന്ന ഉത്ഭവിച്ച് അറബിക്കടലിൽ നിപതിക്കുന്നു
 പൂമലയിൽ നിന്ന് ഉത്ഭവിക്കുന്ന ഒരു പുഴയാണ് കരുവന്നൂർപ്പുഴ തൃശൂർ ജില്ലയിലൂടെ ഒഴുകി എന മക്കൽ തടാകത്തിൽ ചേരുന്നു.
  തൃശൂർ ജില്ലയിലെ മറ്റൊരുപുഴയാണ് കീച്ചേരീപ്പുഴ .വെലോപ്പിള്ളി കവിതകളിലെ പുഴ. മച്ചാട്ടു മലയിൽ നിന്ന് അറബിക്കടലിൽ ചേരുന്നു
   കണ്ണൂർ ജില്ലയിൽ കൂടി ഒഴുകുന്ന 48 കിലോമീറ്റോളം മാത്രമുള്ള  27-ാം സ്ഥാനത്തു നിൽക്കുന്ന പുഴയാണ് അഞ്ചരക്കണ്ടിപ്പുഴ. കണ്ണോത്തു വനത്തിൽ നിന്ന് പ്രവഹിച്ച് അറബിക്കടലിൽ ചേരുന്നു.
 ഭാഷാ പിതാവിന്റെ നാട്ടിലൂടെയൊഴുകുന്ന പുഴയാണ് തിരൂർ പുഴ. ആതവനാട്ടിൽ നിന്ന് വന്ന് ഭാരതപ്പുഴയിൽ ലയിക്കുന്നു.

   കാസർകോഡ് ജില്ലയിലെ പ്രശസ്തമായ നീലേശ്വര ക്ഷേത്രo, നിൽക്കുന്നത് നീലേശ്വരം പുഴയുടെ തീരത്താണ് കിനാനൂർ കുന്നിൽ നിന്ന് ഒഴുകി കവ്വായി കായലിൽ പതിക്കുന്ന നദി. മയ്യങ്ങാനം എന്ന പോഷകനദിയുണ്ട് ഇതിന്
  കൊടുമൺ കുട്ടി വനത്തിൽ നിന്ന് വട്ടയാർക്കായലിൽ ലയിക്കുന്ന പുഴയാണ് പള്ളിക്കൽ പുഴ .പത്തനംതിട്ട, കൊല്ലം ജില്ലകളിലൂടെ ഒഴുകുന്നു.
 കോഴിക്കോട് ജില്ലയിലൂടെ ഒഴുകുന്ന കോരപ്പുഴയ്ക്ക് 40 കിലോമീറ്റർ നീളമുണ്ട്. നീളത്തിന്റെ കാര്യ ത്തിൽ മുപ്പത്തി ഒന്നാമൻ . അരിക്കൽകുന്നിൽ ജനിച്ച് അറബിക്കടലിൽ വിശ്രമിക്കുന്നു.
 34 കിലോമീറ്റർ നീളമുള്ള മോഗ്രാൽ പുഴ കാസർകോഡ് ജില്ലയിലൂടെ ഒഴുകുന്നു. കാണന്നൂർ കുന്നിൽ നിന്ന് ഇറങ്ങികവ്വായ കായലിൽ ലയിക്കുന്നു.
 ചീമേനിക്കുന്നിൽ നിന്ന് ഒഴുകി അറബിക്കടലിൽ ലയിക്കുന്ന കാസർകോഡു ജില്ലയിലുള്ള പുഴയാണ് കവ്വായ് പുഴ .
 ഏനമാക്കൽ താടാകത്തിൽ ചേരുന്ന ഒരു നദിയാണ് തൃശൂർ ജില്ലയിലെ പുഴക്കൽ പുഴ .മച്ചാട്ടു മലയിൽ നിന്ന് ഉത്ഭവിക്കുന്നു.
 തിരുവനന്തപുരത്തുകൂടി ഒഴുകുന്ന മാമം പ്പുഴ പന്നക്കോട്ടു കുന്നിൽ നിന്ന് ഉത്ഭവിച്ച് അറബിക്കടലിൽ ലയിക്കുന്നു.

തലശ്ശേരി എന്ന പട്ടണത്തെ സമ്പന്നമാക്കിയ പുഴ തലശ്ശേരിപ്പുഴ കണ്ണേത്തു വനത്തിൽ നിന്ന് ഉത്ഭവിക്കുന്നു. അറബിക്കടലിൽ ലയിക്കുന്നു.
 ചെട്ടിയാർ കുന്നിൽ നിന്ന് ഉത്ഭവിക്കു ചിറ്റാരിപ്പുഴ കാസർകോഡ് ജില്ലയിലൂടെ ഒഴുകി അറബിക്കടലിൽ അവസാനിക്കുന്നു.
 തടി വ്യവസായത്തിന് പേരു കേട്ടതും സിനിമ ഗാനങ്ങളിൽ സ്ഥാനം പിടിച്ചതുമായ കോഴിക്കോടിന്റെ കല്ലായിപ്പുഴ ചേരിക്കളത്തൂരിൽ നിന്ന് ഒഴുകി അറബിക്കടലിൽ ലയിക്കുന്നു.
 കണ്ണൂർ ജില്ലയിലെ രാമപുരം പുഴ ഇരിഞ്ഞോൽ കുത്തിൽ നിന്ന് ഉത്ഭവിച്ച് അറബിക്കടലിൽ പതിക്കുന്നു.
 17 കിലോമീറ്റർ മാത്രം നീളമുള്ള അരിയൂർപ്പുഴ നാവായിൽ നിന്ന് ഒഴുകി നടയറക്കായൽ ലയിക്കുന്നു തിരുവനന്തപുരത്തുകൂടി ഒഴുകുന്ന ചെറിയ പുഴ
കേരളത്തിലെ ഏറ്റവും ചെറിയ പുഴ പടിഞ്ഞാറോട്ടൊഴുകുന്ന പുഴകളിൽ അവസാനത്തേത്. 16 കിലോമീറ്റർ നീളം. ബാലെ പ്പണി കുന്നിൽ നിന്ന് പ്രവഹിച്ച് ഉപ്പള ക്കായലിൽ ചേരുന്നു. കാസർകോഡ് ജില്ലയിലൂടെ ഒഴുകുന്നു.
 കിഴക്കോട്ടൊഴുകുന്നവയിൽ ഏറ്റവും നീളംകൂടിയ പുഴയാണ് കബനി . മണ്ണുകൊണ്ടു മാത്രം നിർമ്മിച്ച അണക്കെട്ടായ ബാണാസുര സാഗർ അണക്കെട്ട് ഈ പുഴയിലാണ്. തൊണ്ടാർ മൂഴിയിൽ നിന്ന് പ്രവഹിച്ച് കർണ്ണാടകയിലെ കാവേരിനദിയിൽ ലയിക്കുന്നു. പ്രശസ്തമായ കുറുവ ദ്വീപ് ഈ നദിയിലാണ്
 കാവേരിപ്പുഴയിൽ ലയിക്കുന്ന കിഴക്കോട്ടേയ്ക്ക് ഒഴുകുന്ന മറ്റൊരു പുഴയാണ് ഭവാനിപ്പുഴ. ശിരുവാണി മലയിൽ നിന്നാണ് ഉത്ഭവിക്കുന്നത് പാലക്കാട് ജില്ലയിലൂടെ ഒഴുകുന്നു. കിഴക്കോട്ടൊഴുകന്ന ചെറിയ പുഴയാണ് പാമ്പാർ . ഇടുക്കി ഇല്ല യിലൂടെ ഒഴുകി കാവേരിയിൽ നിപതിക്കുന്നു. ബെൻ മൂർമലയിൽ നിന്നാണ് ഇതു വരുന്നത്. പ്രശസ്തമായ തൂവാനം വെള്ളച്ചാട്ടം ഈ പുഴയിലാണ്.

             മനോഹരമായ പുഴകളാൽ എത്ര സമ്പന്നമാണ് നമ്മുടെ കേരളം. ഈ സമ്പത്ത് കാത്തുസൂക്ഷിച്ചാൽ വരും തലമുറയ്ക്ക് ജീവിക്കാൻ കഴിയും. ഇനിയും ചിന്തിക്കു നമ്മുടെ സ്വാർത്ഥതയ്ക്കു വേണ്ടി ഈ വരദാനങ്ങളെ നശിപ്പിക്കണോ.
എഴുത് :- ഗംഗ ദേവി
 

September 29
12:53 2020

Write a Comment