Article

മുളയും നമ്മുടെ പരിസ്ഥിതിയും

ഭാരത സംസ്ക്കാര ചരിത്രത്തിൽ മുളയ്ക്ക് അഭേദ്യമായ പങ്കുള്ളതായി കാണാം. നമ്മുടെ പുരാണേതിഹാസങ്ങളിലും , വേദങ്ങളിലും , ആയുർവേദ ചികിത്സാ രംഗത്തും മുളയ്ക്കുള്ള പ്രാധാന്യം വിസ്മരിക്കത്തക്കതല്ല. ഓടക്കുഴൽ എന്നു കേൾക്കുമ്പോൾ ത്തന്നെ കൃഷ്ണ രൂപമാണ് മനസ്സിൽ ഓടിയെത്തുക. പറയിപെറ്റ പന്തിരുകുലത്തിലെ പാക്കനാർ മുറം ഉണ്ടാക്കി ഉപജീവനം നടത്തുന്ന ആളാണ്. ദക്ഷിണ കാശി എന്നറിയപ്പെടുന്ന കൊട്ടിയൂർക്ഷേത്രപരിസരത്ത് മാത്രം കിട്ടുന്ന ഓടപ്പൂവ് ക്ഷേത്രത്തിന്റെ ഐതിഹ്യവുമായി ബന്ധപ്പെടു കിടക്കുന്നു. ആദിവാസികളുടെ ദൈവസങ്കല്പത്തിൽ മുളയുണ്ട്. അവർ മുളയെ ദൈവമായി ആരാധിക്കുന്നു. തീപ്പെട്ടി കണ്ടുപിടിക്കുന്നതിന് മുൻപ് നമ്മുടെ പൂർവികർ ഉണങ്ങിയ മുളന്തണ്ടുകൾ ഉരസി തീയുണ്ടാക്കിയതായി ചരിത്രം പറയുന്നു.
കാട്ടിൽ കഴിയുന്ന ഗോത്രവിഭാഗങ്ങൾക്ക് ഇപ്പോഴും പരിസ്ഥിതി സൗഹൃദ മുളവീടുകളോടാണ് പ്രിയം. മുളയുടെ കൂമ്പ്,അരി തളിര് എന്നിവ ഭക്ഷണമായും അതോടൊപ്പം തന്നെ ഔഷധമായും ഉപയോഗിക്കുന്നു

പാരിസ്ഥിതികമായ പ്രസക്തിയും ഉപയോഗവും പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തിൽ എല്ലാവർഷവും സെപ്തംബർ പതിനെട്ട് ലോകമുളദിനമായി ആചരിക്കുന്നു. ഏറ്റവും വലിയ പുൽവർഗ സസ്യമായ മുളയുടെ ശാസ്ത്രീയ നാമം Bambusoideac എന്നാണ്. Poaceae വർഗത്തിൽപ്പെടുന്നു. ഏകപുഷ്ടി സസ്യമാണെങ്കിലും അപൂർവം ചില ഇനങ്ങൾ എല്ലാവർഷവും പൂക്കുന്നതായികണ്ടുവരുന്നു. ആനമുള. കല്ലൻമുള, ബിലാത്തി മുള,തുടങ്ങി നൂററമ്പതിൽപരം മുളകൾ വയനാട്ടിലെ ഉറവ് നഴ്സറിയിൽ സംരക്ഷിച്ചു പോരുന്നു. സാധാരണ മുളകൾക്ക് 80 മീറ്ററിൽ അധികം നീളമുണ്ടാകും. കൊല്ലം ജില്ലയിലെ പട്ടാഴിയിലുള്ള മുളക്ക് ഗിന്നസ് വേൾഡ് റെക്കോർഡുണ്ട്

സംരക്ഷണത്തിൽ മുളയ്ക്ക് വലിയ പങ്കാളിത്തമുണ്ട്. മണ്ണൊലിപ്പും മണ്ണിടിപ്പിലും തടയാൻ മുളയുടെ വേരുകൾക്ക് കഴിവുണ്ട്. ജലസാന്നിധ്യത്തിൽ തഴച്ചുവളരുന്ന ഇവക്ക് അന്തരീക്ഷവായുവിനെ ശുദ്ധികരിക്കാനും ഈർപ്പം നിലനിർത്താനുമുള്ള കഴിവുണ്ട്. മുളയുടെ ഇലകൾ വിഴുന്ന വെള്ളത്തിൽ സമ്യദ്ധമായി ചെറു മീനുകൾ വളരുന്നു വളരെ പണ്ടു കാലത്ത് തന്നെ ഗൃഹനിർമ്മാണത്തിൽ മുളക് വലിയ പങ്കാളിത്തമുണ്ട്. ചെളിനിറഞ്ഞ പ്രദേശങ്ങളിൽ വീടു വെക്കുമ്പോൾ കല്ലൻമുളങ്കുറ്റികൾ മണ്ണിലേക്ക് അടിച്ചു താഴ്ത്തി തറ ഉറപ്പിക്കാറുണ്ട്. മുളയും വൈക്കോലും ചേർന്ന് മേൽക്കൂര . നിർമ്മിച്ച മൂന്നൂറോളം വർഷം . പഴക്കമുള വീടുകൾ വയനാട്ടിൽ കാണാം ആഘോഷ വേളകളിൽ പന്തലിന് കാല്നാട്ടാനും മുളകൾ ഉപയോഗിക്കുന്നു.

പാശ്ചാത്യ സംസ്ക്കാരത്തിന്റെ കടന്നുകയറ്റം മുള കൊണ്ട് നിർമ്മിച്ച കുട്ടയും വട്ടിയും പനമ്പും മുറവുമെല്ലാം പ്ലാസ്റ്റിക്കിന് വഴിമാറി. മുള വേലികൾ കോൺക്രീറ്റ് മതിലുകളായി .മുള കൊണ്ടുളള പാത്രങ്ങളും.പുട്ടുകുറ്റിയുമെല്ലാം അപ്രത്യക്ഷമായി പകരം അലൂമിനിയം പോലുള്ള ലോഹങ്ങൾ ആസ്ഥാനം കയ്യടക്കി. മുളയുല്പന്നങ്ങൾ ഉപജീവനമാക്കിയ ഗോത്ര വർഗങ്ങൾ പട്ടിണിയിലായി അസം സ്കൃത വസ്തുക്കളുടെ ദൗർലഭ്യതയും താങ്ങാനാവാത്ത വിലയും വിപണിയിലെ മത്സരവുംഎല്ലാം ചേർന്ന് ഞെരിച്ചപ്പോൾ പട്ടിണി മാറ്റാൻ തങ്ങൾക്ക് പാരമ്പര്യമായി കിട്ടിയ കൈത്തൊഴിൽ ഉപേക്ഷിച്ച് മറ്റ് തൊഴിലുകളിലേക്ക് ചെക്കേറി. അങ്ങനെ നമ്മുടെ നാട്ടു ചന്തകളിൽ സുലഭമായിരുന്ന മുളയുല്പന്നങ്ങൾ അപ്രതൃക്ഷമായി. പകരം വന്ന ഉല്പന്നങ്ങളുയർത്തുന്ന പാരിസ്ഥിക പ്രശ്നങ്ങൾ ആരും ശ്രദ്ധിച്ചില്ല.

വാണിജ്യാടിസ്ഥാനത്തിലും മുളക്ക് ഏറെ പ്രാധാന്യമുണ്ട്. കടലാസ് നിർമ്മാണത്തിലും ഫർണീച്ചർ നിർമ്മാണത്തിലും സാധ്യത മുളയ്ക്കുണ്ട് അത് വിസ്മരിച്ചു കൊണ്ട് ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ സഹ്യപർവ്വത സാനുക്കളിൽ സമൃദ്ധമായി വളർന്ന മുളങ്കാടുകളും നാടൻ മരങ്ങളും വെട്ടിമാറ്റി അക്വേഷ്യ യൂക്കാലിപ്സ്. റബർ പോലുള്ള മരങ്ങൾ നട്ടുവളർത്തി ഇത് വലിയ പാരിസ്ഥിതി പ്രശ്നങ്ങൾ ഉയർത്തി. ഇങ്ങനെ പലവിധത്തിലും മുളങ്കാടുകൾ നശിപ്പിക്കപ്പെട്ടപ്പോൾ വേനൽ ക്കാലത്തെ കാട്ടാനകളുടെ ഭക്ഷണമായിരുന്ന മുളങ്കാടുകളും , വെളളവും നഷ്ടമായപ്പോൾ അവ ഭക്ഷണം തേടി ജനവാസ കേന്ദ്രങ്ങളിലേക്കിറങ്ങി നാശം വിതച്ചു.

തൃപുര മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ മുള കൊണ്ട് നിർമിക്കുന്ന സാധനസാമഗ്രികളുടെ ഉപയോഗവും. കയറ്റുമതിയും പ്രോത്സാഹിപ്പിക്കുന്ന ക്ലസ്റ്ററ്ററുകൾ അനുവദിക്കപ്പെട്ടപ്പോൾ ഏറെ സാധ്യതകളുളള കേരളം പുറന്തള്ളപ്പെട്ടു. എങ്കിലും വയനാട്ടിലെ 'ഉറവ്' എന്ന സ്ഥാപനവും .നഴ്സറിയും മുളയുടെ സാധ്യതകളുടെ ഒരു വിസ്മയ കാഴ്ച തന്നെ ഒരുക്കിയിട്ടുണ്ട്. കീ ചെയിൻ മുതൽ ആധുനിക ലക്ഷ്വറി വീടുകളെ വെല്ലുന്ന തരത്തിൽ പ്രകൃതി ക്ക് അനുയോജ്യമായ തത്തിൽമുളകൊണ്ടു ഒരുക്കിയ തറയും മേൽക്കൂരയും ചുമരും . ഫർണീച്ചറുമെല്ലാം ആരെയും അമ്പരപ്പിക്കും. ഇത്തരത്തിൽ ബഹുവിധസാധ്യതകളുള്ള മുളയെ സംരക്ഷിക്കേണ്ടതിലേക്ക് അധികാരികളുടെ ശ്രദ്ധ പതിയേണ്ടുന്നത് അത്യന്താപേക്ഷിതമാണ്.


മിനി ചന്ദ്രൻ
മാതൃഭൂമി സീഡ് ടീച്ചർ കോർഡിനേറ്റർ . ഒലിവ് പബ്ളിക് സ്ക്കൂൾ പേരാമ്പ്ര


Mini Chandran, Olive Public School Perambra

September 17
12:53 2020

Write a Comment