കവിത - ഭൂമിയിലേക്ക് ഒരു മടക്കയാത്ര
അകലെ ആകാശത്തിൽ നിന്നൊരാ വെളിച്ചം തൻ കണ്ണിൽ പതിഞ്ഞപ്പോൾ ....
ആരും കാണാ കാഴ്ച തൻ കണ്ണിൽ നിറഞ്ഞപ്പോൾ..
മിഴിയറിയാതെ കണ്ണീരു കടലായപ്പോൾ...
ദൂരെ നിന്നൊരു ശബ്ദം കേട്ടുണർന്നയാൾ...
തൻ കണ്ണീരാൽ ഉതിർന്ന കവിളുകളിൽ.....
കൈപ്പത്തി കൊണ്ടൊരു മൃദുസ്പർശനത്താൽ,
നീരുകൾ വറ്റി വരണ്ട മുഖത്തോടെ,
പ്രതിബിംബം ചലിപ്പിക്കുന്ന കണ്ണാടിയിൽ ,
അനങ്ങാതെ നോക്കി നിന്നയാൾ....
കാലമെന്നൊരാ ചക്രത്തിൽ അകപ്പെട്ട തൻ യൗവനത്തെ ,
കാലാതീതമാം യുഗത്തിൽ ഒരു നിമിഷം തൻ ഓർമ്മകളിൽ മുഴുകിയയാൾ..
പ്രപഞ്ചമെന്ന മാതാവിനെ മാറോടു ചേർക്കാൻ കൊതിച്ചൂ....
പക്ഷേ........
എന്നൊരാ വാക്കിൽ എല്ലാം അയാൾ ഒതുക്കി നിന്നൂ.....
സത്യമെന്ന കാലത്തിലേക്ക് അയാൾ മടക്കയാത്രയായി.........
ഷിജി. ഷൈജു- നേതാജി ഹയർ സെക്കന്ററി സ്കൂൾ, പ്രമാദം
April 28
12:53
2020