പാവറട്ടി:"കാവുകൾ നമ്മുടെ വിശുദ്ധ വനങ്ങൾ" ഡോക്യുമെൻ്ററി തയ്യാറാക്കി എം.യു.എ.എൽ.പി സ്കൂൾ
കാവുകളുടെ ചരിത്രവും പ്രാധാന്യവും തേടി പാവറട്ടി എം യു എ എൽ പി സ്കൂളിലെ സീഡ് വിദ്യാർത്ഥികൾ. ചരിത്രം അന്വേഷിക്കുക മാത്രമല്ല അവ ഡോക്യുമെൻ്ററി ആക്കി വരുംതലമുറയ്ക്ക് കൈമാറുകയും ചെയ്ത് മാതൃകയാവുകയാണ് ഈ വിദ്യാലയം . ദേവസൂര്യ കലാവേദിയും ജനകീയ ചലച്ചിത്ര വേദിയും വിദ്യാലയത്തിന്റെ സഹകരണത്തോടെയാണ് 'കാവുകൾ നമ്മുടെ വിശുദ്ധ വനങ്ങൾ' എന്ന ഡോക്യുമെൻ്ററി നിർമ്മിച്ചത്. എം യു എ എൽ പി സ്കൂൾ പ്രധാന അധ്യാപകൻ ഡൊമിനിക് സാവിയോ, ദേവസൂര്യ കലാവേദി പ്രസിഡൻറ് റെജി വിളക്കാട്ടുപാടം, ജനകീയ ചലച്ചിത്ര വേദി ഡയറക്ടർ റാഫി നീലങ്കാവിൽ എന്നിവർ നേതൃത്വം നൽകി.
ഡോക്യുമെൻ്ററിയുടെ സംവിധാനം റാഫി നീലങ്കാവിലും ഛായാഗ്രഹണവും എഡിറ്റിങ്ങും ജസ്റ്റിൻ ജോസുമാണ് നിർവഹിച്ചിരിക്കുന്നത്.
ഡോക്യുമെന്ററി കാണുന്നതിനായി : https://drive.google.com/file/d/1ExUTD69ukr_khX2Rj31OjT5zuFUDGUXZ/view?usp=sharing


