Article

കൗതുകമുണർത്തി നാഗ ശലഭം...

പേരാമ്പ്ര: അപൂർവങ്ങളിൽ അപൂർവമായ നിശാ ശലഭത്തെ പേരാമ്പ്രയ്ക്കടുത്തുള്ള മൂരികുത്തിയിൽ വീട്ടുവളപ്പിൽ കണ്ടെത്തി. ഏറ്റവും വലിയ നിശാശലഭമായ അറ്റ്ലസ് കോബ്ര മോത്ത് (Atlas cobra moth) എന്ന നാഗശലഭമാണിത്. ചിത്രശലഭമായി തോന്നുമെങ്കിലും സൂക്ഷിച്ചുനോക്കിയാൽ പേടി തോന്നും. ചിറകിന്റെ അറ്റ ത്ത് പാമ്പിന്റെതുപോലെ മുഖമുള്ളതിനാൽ ശത്രുക്കളിൽ നിന്ന് രക്ഷനേടാൻ സാധിക്കുന്നു .ചുവപ്പു കലർന്ന തവിട്ടു നിറമാണിതിന്. സാധാരണ ശലഭങ്ങളേപ്പോലെ ഇതിന് തേൻനുകരാൻ പറ്റില്ല. വായ ഇല്ലാത്തതാണ് ഇതിന് കാരണം.ലാർവ്വകളായിരിക്കുമ്പോൾ കഴിക്കുന്ന ഇലകളാണ് ഇവയുടെ ഭക്ഷണം. ഉഷ്ണമേഖലാ കാടുകളിൽ കൂടുതലായി കാണപ്പെടാറുണ്ടെങ്കിലും നാട്ടിൻ പുറങ്ങളിലും ഇതിനെ കാണാം. നിശാശലഭമായതിനാൽ മനുഷ്യരുടെ കണ്ണിൽ പെടുന്നില്ലെന്നു മാത്രം. സാധാരണയായി സെപ്റ്റംബർ - ഒക്ടോബർ മാസങ്ങളിലാണ് ഇവയെ കൂടുതലായി കാണപ്പെടുന്നത്. പ്രജനനത്തിനായ് ജീവിക്കന്ന ഇവയുടെ പെൺശലഭങ്ങൾക്കാണ് ഭംഗി കൂടുതൽ.സാധാരണയായി പേരമരങ്ങളിലാണ് ഇവ മുട്ടയിടാറുള്ളതെന്ന് പ്രമുഖ പക്ഷി, ശലഭ നിരീക്ഷകരായ ഡോ: അബ്ദുള്ള പാലേരിയും ശ്രീ: ശ്രീനി പാലേരിയും അഭിപ്രായപ്പെട്ടു



Anamika Chandran

November 19
12:53 2020

Write a Comment