കവിത
ഒരു നിശബ്ദമായി ഒഴുകി ഒഴുകി 
നിന്നരികിലേക്ക് എത്തിപ്പെടാൻ 
ഞാനിതാ വെമ്പൽ കൊള്ളുന്നു 
കളകളാരവത്തോടെ നിൻ തലോടലിനായി!
                     ഹിമപർവത ശൃഖത്തിൽനിന്ന് 
                     അമ്മയുടെ മടിത്തട്ടിൽനിന്ന                                                                      
                     അലിഞ്ഞു മുറിവേറ്റു കൊണ്ട് 
                                                                                    പ്രകൃതിയെ രോമാഞ്ച പുളകിതമാക്കുന്നു !
മനുഷ്യാ നിന്റെ ദുഷ്പ്രവർത്തിയാൽ 
എന്നിൽ കളങ്കമേറ്റു,  ദുർഗന്ധമായി 
ഒഴുകാൻ ഇടമില്ലാതെ അലഞ്ഞു തിരിഞ്ഞ് ഒഴുകീടുന്നു ഞാൻ                      
തിരികെപോവാനാവില്ല 
                                               
          
ആശങ്കയാൽ നിൽക്കുന്നു ഞാൻ                                                                                          എന്നെ ശുചിയാക്കിടുമോ നീ, പ്രകൃതി                                                                                                                     നിന്നെ സമ്പൽസമൃദ്ധമാക്കിടാം.... 
                      
                                                                                   Infant Jesus Residential School                                                                                                       Kattappana
മാത്യു എബ്രഹാം


 
                                                        