Article

World Wetlands Day

ലോക തണ്ണീർത്തട ദിനം

എല്ലാ വർഷവും ഫെബ്രുവരി 2 ലോക തണ്ണീർത്തട ദിനമായി ആചരിക്കുന്നു 1971 ഫെബ്രുവരി 2 ന് ഇറാനിലെ കാസ്പിയൻ കടൽത്തീരത്തിലെ റാംസർ നഗരത്തിൽ വച്ച് ലോകതണ്ണീർത്തട ഉടമ്പടി ഒപ്പ് വെക്കുകയുണ്ടായി. ഈ ദിവസത്തിൻറെ
ഓർമ്മ നിലനിർത്താനും തണ്ണീർത്തടങ്ങൾ സംരക്ഷക്കേണ്ടതിൻറെ ആവശ്യകതയെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കാനും 1997 ഫെബ്രുവരി 2 മുതലാണ് ആഗോള തലത്തിൽ തണ്ണീർത്തട ദിനമായി ആചരിക്കാൻ തുടങ്ങിയത് .
ഈ ദിവസം നടക്കുന്ന വിവിധ പരിപാടികളിലൂടെ സാധാരണ ജനങ്ങളുടെ ഇടയിൽ തണ്ണീർത്തടങ്ങളും പ്രത്യേകതകളും പ്രാധാന്യവും ഓർമ്മപ്പെടുത്തുക
കൂടിയാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം. വർഷത്തിൽ ആറുമാസമെങ്കിലും ജലത്താൽ ആവൃതമോ ജലനിർഭരമോ ആയതും
പാരിസ്ഥിതികസവിശേഷതകൾ ഉള്ളതുമായ ഭൂപ്രേദശമാണ് തണ്ണീർത്തടം. ഇത് കടൽ ജലമോ ശുദ്ധജലമോ ആകാം .

തടാകങ്ങൾ , നദികൾ, അരുവികൾ, അഴിമുഖങ്ങൾ ,നെൽവയലുകൾ, ജലസംഭരണികൾ എന്നിവയെല്ലാം തണ്ണീർ തടത്തിൽ ഉൾപ്പെടും.തണ്ണീർതടങ്ങൾ നിരവധി ധർമ്മങ്ങൾ നിർവ്വഹിക്കുന്നു.ജല ശുചീകരണം , വെള്ളപ്പൊക്ക നിയന്ത്രണം,തീരസംരക്ഷണം എന്നിവ ഇതിൽ പ്രധാനമാണ്. നിരവധിയായ സസ്യ-ജന്തു ജാതികളുടെ വാസസ്ഥലമാണ്ത ണ്ണീർതടങ്ങൾ.മനുഷ്യരാശി ഭക്ഷിക്കുന്ന ആകെ മത്സ്യത്തിൻറെ 90 ശതമാനവും തണ്ണീർതടങ്ങൾ സംഭാവന ചെയ്യുന്നു.
കനത്ത മഴക്കാലത്ത് പെയ്തു ഒലിക്കുന്നതും,നദികളിൽനിന്നും ഒഴുകിയെത്തുന്നതുമായ അധിക ജലവും ശേഖരിക്കപ്പെടുന്ന സംഭരണികൾ ആണ് തണ്ണീർത്തടങ്ങൾ.കടൽക്ഷോഭത്തിൽ നിന്നും വെള്ളപ്പൊക്കത്തിൽ നിന്നും ഇവ കര പ്രദേശങ്ങളെ രക്ഷിക്കുന്നു.ജല മാലിന്യം മൂലം ഉള്ള രോഗങ്ങളും പകർച്ചവ്യാധികളും തടയുന്നതിൽ ഇത് മുഖ്യപങ്കു വഹിക്കുന്നു.മലിനജലത്തെ ശുദ്ധീകരിച്ച് ജീവജാലങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനാൽ തണ്ണീർത്തടങ്ങളെ ഭൂമിയുടെ വൃക്കകൾ എന്ന് വിളിക്കുന്നു.


H.Q.U.P.S RAJAKUMARY


നോയൽ അഗസ്റ്റിൻ

February 02
12:53 2021

Write a Comment