Article

പ്രകൃതി സംരക്ഷണം

പ്രകൃതി അമ്മയാണ്.അങ്ങനെ ഉള്ള നമ്മുടെ അമ്മയെ നശിപ്പിക്കരുത്.പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോക നാശത്തിന് തന്നെ കാരണമാകും.പ്രകൃതിദത്ത പ്രക്രിയയിൽ നിന്ന് ഒരു പ്രധാന സംഭവം ആണ് പ്രകൃതി ദുരന്തം.ഇത് ഒരു സ്വാഭാവിക പ്രക്രിയ ആണ്. ഭൂമിയെ സുരക്ഷിതവും ഭദ്രവും ആയ ഒരു ഹരിത കേന്ദ്രമായി അടുത്ത തലമുറയ്ക്ക് കൈ മാറുകയും ചെയ്യേണ്ടത് ആവശ്യമാണ്.നഗരങ്ങൾ എല്ലാം മലിനീകരണത്തിന്റെ മാരക ഫലങ്ങൾ അനുഭവിച്ച് തുടങ്ങിയിരിക്കുന്നു. കൂടുതൽ ആളുകൾ നഗരങ്ങളിലും മറ്റ് വലിയ പട്ടണങ്ങളിലും താമസിക്കുന്നത് കുടിവെള്ളത്തിനും ശുചീകരണത്തിന് പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. അതോടൊപ്പം ആരോഗ്യ പ്രശ്നങ്ങൾ ഏറി വരികയും ചെയ്യുന്നു.മനുഷ്യവംശത്തെ തന്നെ കൊന്നൊടുക്കാൻ ശേഷി ഉള്ള മാരക രോഗങ്ങൾ പടർന്നുപിടിക്കുന്നു. സാമൂഹികവും സാംസ്കാരികവും സാമ്പത്തികവും ആയ പുരോഗതിക്ക് വികസനം അനിവാര്യമാണ്. ഇൗ വികസന പ്രക്രിയ പലപ്പോഴും പരിസ്ഥിതിയെ ദോഷകരമായി ബാധിക്കും.അതുകൊണ്ട് തന്നെ പരിസ്ഥിതി സംരക്ഷണത്തെ കഴിയുന്നത്ര ദോഷകരമായി ബാധിക്കാത്ത വിധത്തിൽ ആയിരിക്കണം വികസനം നടപ്പിലാക്കേണ്ടത്. മനുഷ്യൻ സീകരിച്ചു വരുന്ന അനഭിലാഷിനീയവും അശാസ്ത്രീയവും ആയ വികസന പ്രവർത്തനങ്ങളുടെ ഫലമായി ഭൂമിയുടെ നിലനിൽപ്പ് അപകടത്തിൽ ആയേക്കാം.ഭൂമിയിലെ ചൂടിന്റെ വർധന,കാലാവസ്ഥയിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ,ശുദ്ധ ജലക്ഷാമം പരിസ്ഥിതി പ്രശ്നങ്ങൾ നമ്മെ അലട്ടുന്നുണ്ട്.


രേവതി ശശിധരൻ - നേതാജി ഹയർ സെക്കന്ററി സ്കൂൾ, പ്രമാദം

April 28
12:53 2020

Write a Comment