Article

വൃക്ഷങ്ങളുടെ പ്രാധാന്യം

''യാനി ഭൂതാനി വസന്ത യാനി
ബലീം ബ്രഹത്ത വി ദയൽ പ്രയുക്ത
അന്നത്രവാസ പരികൽപ്പയാമി
ക്ഷമതു താനാദ്യൻ നമസ്തുതേ;"

വൃക്ഷാ യൂ ർ വേദത്തിലെ ശ്രദ്ധേയമായ ഒരു ശ്ലോകമാണിത്. എല്ലാ പക്ഷിമൃഗാദികളുടെ ആവാസസ്ഥലമായ, താങ്ങും തണലുമായ വൃക്ഷത്തിനെ നമിക്കുന്നു എന്നതാണ് ഇതിൻ്റെ സാരാംശം: പണ്ടുകാലത്ത് ഭാരതീയൻ വ്യക്ഷങ്ങളെ ആരാധിച്ചിരുന്നു. അവയുടെ അനുവാദം വാങ്ങിയിട്ടേ അവയെ മുറിക്കാറുള്ളൂ. വൃക്ഷങ്ങളെ ആരാധിക്കുന്നത് കാടത്വമായി തോന്നാം.പക്ഷേ ഒന്നു ചിന്തിച്ചാൽ ആരാധനയും സ്നേഹവും നമ്മൾക്ക് ഇല്ലാത്തതിനാലാണ് ഇവയെ വെട്ടിവീഴ്ത്തുന്നത്. ഒരു മനുഷ്യൻ്റെ ശ്വസനത്തിനാവശ്യമായ ഓക്സിജൻ കിട്ടണമെങ്കിൽ 20വർഷം പഴക്കമുള്ള 5 മരങ്ങൾ വേണം. നമ്മുടെ ദേശിയ വൃക്ഷം പേരാലാണല്ലോ .നമ്മുടെ പൂർവ്വികൾ അതിനെ ആരാധിച്ചിരുന്നു. ഇന്നും ക്ഷേത്രങ്ങളിൽ ഈ വ്യക്ഷം ഉണ്ട് അതിൻ്റെ ചുവട്ടിൽ ഇരിക്കാൻ നല്ല സുഖമാണ്. അതിൻ്റെ വേരിൽ ബ്രഹ്മാവും മദ്ധ്യത്തിൽ വിഷ്ണുവും അഗ്രത്ത് ശിവനം എന്ന് സങ്കല്പം പുരാണങ്ങളിൽ കാണാം. ഈ വൃക്ഷം തരുന്ന ജീവവായുവിൻ്റെ അളവ് പൂർവ്വികർക്ക് അറിയാമായിരുന്നു. ഈശ്വരീക വിശ്വാസത്തിൽ പോയാൽ വരും തലമുറ ഇവ വെട്ടില്ല / നശിപ്പിക്കില്ല എന്ന് അവർ കരുതിയിരിക്കാം.
വൃക്ഷങ്ങൾ ഉണ്ടെങ്കിലേ നമ്മൾ ഉള്ളൂ എന്ന് അറിയുക


ഗംഗാദേവി .കെ .എസ്.,നവ നിർമാൺ പബ്ലിക് സ്കൂൾ,വാഴക്കാല

January 05
12:53 2019

Write a Comment