Article

ഒരു കൊറോണകഥ

സൂര്യരശ്മികൾ ജനാല ജില്ലയിലൂടെ കണ്ണുകളെ തഴുകിയപ്പോൾ അറിയാതെ കണ്ണുതുറന്നു. ഓ ....നേരം വെളുത്തു. കിടക്കയിൽ നിന്നും ചാടി എഴുന്നേറ്റു പെട്ടെന്നാണ് ഓർത്തത് ഇന്ന് ജോലിക്ക് പോകണ്ടല്ലോ. അതെ കൊറോണ അല്ല covid 19 ലോകാരോഗ്യ സംഘടന നൽകിയ പേര് . എന്തായാലും ആശ്വാസം ഇനി കുറേ ദിവസത്തേക്ക് മുതലാളിയുടെ ചീത്ത കേൾക്കണ്ട.
°ഒന്ന് അവധി എടുക്കണമെങ്കിൽ മുതലാളിയുടെ എത്ര ചീത്ത കേൾക്കണം ഇനി സമാധാനമായി ഒന്ന് കിടന്നുറങ്ങാ ല്ലോ '
തലയിൽ കൂടി പുതപ്പു വലിച്ചിട്ടു സൂര്യനെ പറ്റിച്ചു.
ഹാ ഹാ എന്താ സുഖം..... എന്നും ഭാര്യയുടെ പലപല പാചക പരീക്ഷണങ്ങൾ
അങ്ങനെ ഒരു മാസം കടന്നു പോയി ഒരു ദിവസം അടുക്കളയിൽ നിന്നൊരു പുലമ്പൽ ....അത് പെരുമ്പറ പോലെ എൻറെ ഹൃദയത്തിലേക്ക് അ തറച്ചു കയറി.
ഡും..... എന്തോ വീഴുന്ന ശബ്ദം. കാലിയായ ഭരണികൾ താഴെ വീഴുന്നത് ആണെന്ന് തോന്നുന്നു. അതോ അതോ മനപ്പൂർവ്വം താഴേക്ക് ഇടുന്നതാണോ?
ദൈവമേ..... ഒന്ന് ജോലിക്ക് പോകാൻ പറ്റിയിരുന്നെങ്കിൽ. ടിവി ഒന്ന് കണ്ടു നോക്കാം.
ങ്ഹേ .... മരണം ഒരു ലക്ഷം കഴിഞ്ഞു കഴിഞ്ഞു ഇനിയും ലോക് ഡൗൺ നീട്ടാൻ സാധ്യത....
അയ്യോ..... നെഞ്ചിടിപ്പ് കൂടി, തൊണ്ട വരളുന്നു ,ചുമ നിർത്താൻ പറ്റുന്നില്ല ശ്വാസം കിട്ടുന്നില്ല.... കൊറോണ യാണോ. ഒരു നിമിഷം ഞാൻ കൊറോണ ബാധിച് ആശുപത്രിയിൽ കഴിയുന്ന പാവപ്പെട്ട മനുഷ്യരെ ഓർത്തുപോയി.
ദൈവമേ ...എത്രയും വേഗം ഈ രോഗത്തിൽ നിന്ന് ഞങ്ങളെ രക്ഷിക്കേണമേ അന്നാദ്യമായി ആത്മാർത്ഥമായി ആയി ഞാൻ പ്രാർത്ഥിച്ചു.

മീനാക്ഷി ഉല്ലാസ് ,
ക്ലാസ് 7
വിമല പബ്ലിക് സ്കൂൾ
തൊടുപുഴ




മീനാക്ഷി ഉല്ലാസ്

April 24
12:53 2020

Write a Comment