ഐക്യത്തോടെ മുന്നേറാം, രോഗ വ്യാപനം തടയാം.
ലോകം ഈ 2020 എന്ന വർഷം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നമാണ് രോഗ വ്യാപനം. ലോകമെമ്പാടും വ്യാപിച്ചിരിക്കുകയാണ് കൊറോണ വൈറസ്. വൈറസ് വളരെ പെട്ടെന്ന് ആളുകളിലേക്ക് പടരുന്നു എന്നതാണ് ഈ രോഗത്തിന്റെ പ്രേത്യേകത. ലോകമെമ്പാടുമുള്ള ജനത ഒറ്റക്കെട്ടായി പോരാടുകയാണ് ഈ കൊറോണ കാലത്ത്. രാജ്യമൊട്ടാകെ ലോക്ക് ഡൌൺ പ്രഖ്യാപിച്ചിരിക്കുകയാണ്. മനുഷ്യർ കൂടുതൽ ശ്രെദ്ധ നൽകിയാൽ ഈ രോഗ വ്യാപനം തടയാം എന്ന സന്ദേശമാണ് ഈ ലോക്ക് ഡൌൺ നൽകുന്നത്. സാമൂഹിക അകലം പാലിക്കുകയും ആരോഗ്യ പ്രവർത്തകരുടെ നിർദേശങ്ങൾ പാലിക്കുകയും ചെയ്യുന്നതിലൂടെഈ രോഗ വ്യാപനം തടയാം. രോഗ വ്യാപനം തടയുന്നതിൽ ആരോഗ്യ പ്രവർത്തകരുടെയും സർക്കാരിന്റെയും പോലീസിന്റെയും സേവനം ആശംസാജനകമാണ്. വ്യക്തി ശുചിത്വവും സാമൂഹിക അകലം പാലിക്കുകവും ചെയ്യുകയാണ് രോഗ വ്യാപനം തടയുന്നതിനുള്ള മാർഗങ്ങൾ. ആളുകൾ ഇടയ്ക്കിടെ ഹാൻഡ് വാഷും സാനിറ്റയ്സെറുംഉപയോഗിച്ച് കൈകൾ അണു വിമുക്തമാക്കുക എന്നതാണ് ലക്ഷ്യം. സാമൂഹിക വ്യാപനം തടയാൻ വേണ്ടി ആരോഗ്യ പ്രവർത്തകർ രാവും പകലും ഭേദമില്ലാതെ കഷ്ടപ്പെടുകയാണ്. ഈ ലോക്ക് ഡൌൺ കാലത്ത് ആളുകൾക്കു അത്യാവശ്യ സേവനങ്ങൾക് മാത്രമാണ് പുറത്തിറങ്ങാൻ അനുവശമുള്ളത്.
കേരളം കോറോണയെ നേരിടുന്നത് മറ്റു സംസ്‌ഥാനങ്ങൾക് കൂടി മാതൃകയാണ്. മറ്റു രാജ്യങ്ങൾ ഇന്ത്യയെ കണ്ടു പഠിക്കണം എന്നാണ് പൊതുവെയുള്ള അഭിപ്രായം. ആളുകൾ എല്ലാം ഒറ്റക്കെട്ടായി കൊറോണയ്ക് എതിരെ പോരാടുകയാണ്. നിപ്പ, പക്ഷിപ്പനി, ഡെങ്കി പനി എന്നിങ്ങനെ ഓരോരോ രോഗങ്ങൾ വ്യാപിക്കുകയാണ്. കൊറോണയ്ക്ക് എതിരെ ചികിൽസിച്ചു ഭേദമാക്കാനുള്ള മരുന്ന് കണ്ടുപിടിക്കപ്പെട്ടിട്ടില്ല എന്നതാണ് ഭയാനകമായ മറ്റൊരു വിഷയം. നിപ്പായ്ക്ക് പിന്നാലെ എത്തിയ 'കൊറോണ വൈറസ് ഡിസീസ് -2019' എന്ന കോവിഡ്-19 ന്റെ ഭീതിയിലാണ് കേരളം. പൊതുവെ രോഗ പ്രതിരോധ ശേഷി കുറഞ്ഞവരിലും ചെറിയ കുട്ടികളിലും പ്രായമായവരിലും മറ്റു രോഗമുള്ളവരിലും മാരകമായി കൊറോണ ബാധിക്കുന്നു. രോഗ പ്രധിരോധ ശേഷി കൂട്ടുക എന്നതാണ് ഇത് മറികടക്കാനുള്ള മാർഗം. ഇത്തരം കഠിന പ്രവർത്തനങ്ങളിലൂടെ രോഗ വ്യാപനം ഐക്യത്തോടെ തടയാം എന്ന് അനുഭവം ജനങ്ങളെ ബോധിപ്പിക്കുന്നു.
കാർത്തിക പ്രസാദ് - നേതാജി ഹയർ സെക്കന്ററി സ്കൂൾ, പ്രമാദം