Article

സമ്പൂർണ്ണ അടച്ചു പൂട്ടൽ സ്മരണകൾ

കൊറോണ വൈറസ് എന്ന മാരകമായ വൈറസ് വിതച്ച കൊവിഡ് -19 എന്ന രോഗം ലോകത്താകമാനം നിരവധി ജീവനുകൾ കവ൪ന്നത് എന്നെ വളരെയധികം വിഷമിപ്പിച്ചു.കാരണം,അവ൪ക്കോരോരുത്ത൪ക്കും നിരവധി സ്വപ്നങ്ങൾ ഉണ്ടായിരിക്കാം.അപ്രതീക്ഷിതമായി പരീക്ഷ മാറ്റിവെച്ചപ്പോൾ ദു:ഖം തോന്നിയെങ്കിലും ഇനിയും കുറച്ചു പരീക്ഷകൾ മാത്രമേയൊള്ളു എന്നതിനാൽ ആശ്വാസം തോന്നി.മാത്രമല്ല ഒരു മഹാമാരിയെ ചെറുത്തു തോൽപ്പിക്കാനുള്ള യത്നങ്ങളുടെ ഭാഗമായതിൽ അഭിമാനവും.
ഈ മഹാമാരിയെ നി൪മ്മാ൪ജ്ജനം ചെയ്യാൻ പാടുപെടുന്ന ഡോക്ടർമാർ,നഴ്സുമാർ,പോലീസുകാ൪,അദ്ധ്യാപകർ , മറ്റു സന്നദ്ധ പ്രവർത്തകരൊക്കെ എ൯െറ ചിന്താധാരയിലേക്ക് കടന്നു വന്നു.അവരുടെയൊക്കെ കഷ്ടപ്പാടുകളെക്കുറിച്ചോ൪ത്തു.പല കാര്യങ്ങളും മുടങ്ങിയെങ്കിലും അതൊക്കെ രോഗവ്യാപനം തടയാൻ അനിവാര്യമാണല്ലൊ.ഒരു കണക്കിന് ഈ വീട്ടിലിരുപ്പ് കുടു:ബാംഗങ്ങൾക്കൊത്തു ചേരാനുള്ള ഒരവസരമായാണ് എനിക്ക് തോന്നുന്നത്.എന്നെ സംബന്ധിച്ചിടത്തോളം കുറെ ചിത്രങ്ങൾ വരയ്ക്കാനും,ക്രാഫ്റ്റ് വ൪ക്കുകൾ ചെയ്യാനും,പുസ്തകങ്ങൾ വായിക്കാനും ഈ വീട്ടിലിരിപ്പിലൂടെ സാധിക്കുന്നുണ്ട്.ഈ മഹാമാരിക്കെതിരെ ചെയ്യാൻ കഴിയുന്നത് ഒന്നെയൊള്ളു സ൪ക്കാ൪ നി൪ദ്ദേശം അനുസരിച്ച് വീട്ടിൽ ഇരിക്കാം.ലോകത്തിനായി പ്രാ൪ത്ഥിക്കാം


അരുണിമ എ൯.എസ്, ക്ലാസ്:9, ജി.എച്ച്.എസ്, നാരങ്ങാനം,

April 28
12:53 2020

Write a Comment