Article

മനുഷ്യനെ (നായാ)ടുമ്പോൾ


ലോകമേ തറവാട് എന്ന ആശയത്തിന് പകരം ' തെരുവേ തവവാട് ' എന്നത് ഉൾകൊണ്ട് ജീവിക്കുന്ന ഒരു സമൂഹമാണ് നായക്കൾ. എന്നാൽ തറവാട്ടിലെ മറ്റ് ജീവജാലങ്ങളുടെ കാര്യം ഇവർ മുഖവിലക്കെന്നല്ലാ ഒരു വിലക്കും എടുക്കുന്നില്ല. പട്ടികളുടെ ആക്രമണവും അതോടൊപ്പം കേന്ദ്ര മൃഗ ക്ഷേമ ബോർഡിന്റയും ആക്രമണങ്ങൾ ഒരേ സമയത്ത് നേരിടുകയാണ് ജനം. എതോ രാഷ്ട്രിയക്കാരൻ പറഞ്ഞതുപോലെ "ഞങ്ങൾ തെരുവിൽ നേരിടും" എന്നാണ് ഇപ്പോൾ നായക്കളുടെ മുരൾച്ച. മനുഷ്യൻ മഹനിയനാണ് എന്നതിന് ഇപ്പോൾ പട്ടികൾ "പുല്ലവില " യല്ലയോ നല്കുന്നത് എന്നത് ചിന്തിക്കേണ്ട വസ്തുതയാണ്. ദിവസങ്ങൾക്കു മുൻപ് പത്രത്തിൽ വന്ന വാർത്ത നാം എല്ലാവരും ശ്രദ്ധിച്ചു കാണും തിരുവനന്തപുരത്ത് ഒരു സ്ത്രിയെ നായകൂട്ടം ആക്രമിച്ചു കൊന്നത്. കയ്യിൽ മാംസം ഉണ്ടായിരുന്നതുകൊണ്ടാണ് അക്രമിച്ചതെന്നായിരുന്നു കേന്ദ്രത്തിൽ നിന്നുള്ള മറുപടി, അതും ശരിയ നായ മാംസഭുക്കാണല്ലോ, കുട്ടിലെയാ്ണെലും കാലിലെയാണെലും നായക്ക് മാംസം അയാൽ മതി. മനുഷ്യനാണോ മൃഗത്തിനാണോ മാഹാത്മ്യം കൂടുതൽ എന്ന സംശയം ജനങ്ങളിൽ ഉയർന്നിരിക്കുകയാണ്. കാരണം കുറച്ചു നാളുകൾകമുൻപ് പട്ടിയുടെ ശല്യവും, ആക്രമണവും, അതുമൂലം പലർക്കും ഉണ്ടായ ഗുരുതര പരിക്കും പത്രങ്ങളിൽ നിറഞ്ഞ വാർത്തയായിരുന്നു. പക്ഷേ എല്ലാ വാർത്താ മാദ്ധ്യമങ്ങളെയും പോലെ " പാമ്പ് ചത്താൽ വാർത്ത പരുന്ത് ചാകും വരെ " എന്ന രീതിയിൽ തന്നെ വാർത്താ പ്രധാന്യം നഷ്ട്ടമായി. കമ്മിഷനും കമ്മിറ്റികളും സർക്കാർ തലത്തിൽ ധാരളം ഉണ്ട്, എന്നാൽ ഇവ ആർക്കു വേണ്ടി പ്രവർത്തിക്കുന്നു എന്നുള്ളത് അതിലെ അംഗങ്ങൾക്കു പോലും അറിയാത്ത അവസ്ഥയാണ്. ബാലാവകാശാ കമ്മിഷൻ, മനുഷ്യാവകാശ കമ്മിഷൻ, സ്ത്രീകൾക്കു വേണ്ടിയുള്ള പ്രത്യേക കമ്മിഷൻ എന്നിങ്ങനെ കവി പാടിയതുപോലെ "വെള്ളം വെള്ളം സർവത്ര, തുള്ളി കുടിക്കാനില്ലത്രാ " എന്ന അവസ്ഥയാണ് കമ്മിഷനുകൾ ചെയ്യുന്നത്. വാർത്തകൾ വരുമ്പോൾ മാത്രം പ്രതികരിക്കാതെ യാഥാർത്ഥ അവസ്ഥയറിഞ് തിരുമാനമാണ് ഈ തരത്തിലുള്ള കമ്മിഷനുകൾ ചെയ്യേണ്ടത്. കേന്ദ്രത്തിലെ സർക്കാർ തലത്തിൽ തീരുമാനം എടുക്കേണ്ട ബോർഡുകൾ കേരളത്തിലെ തെരുവിൽ അവരുടെ ഒരു ദിവസം ചിലവഴിക്കാൻ ഒരു പക്ഷേ ചിലതെരുവ് നായക്കളെങ്കിലും ആഗ്രഹിച്ചു കാണണം. കണ്ണട എന്ന കവിതയിലെ വരികൾ ഇവിടെ പ്രസ്ക്കതമാണ് "കൊടി പാറും ചെറു കാറിനുള്ളിൽ സുഖശീതളമൃദു മാറിൻ ചൂടിൽ ഒരു 'ശ്വാനൻ 'പാൽ നുണ വതു കാണാം". ഈ ശ്വാനൻ ആര് എന്നത് ഇപ്പോൾ സംശയമാണ്. കേരളത്തിലെ മനുഷ്യന്റെ പാൽ (രക്തം) നുണയുന്നവരല്ലേ ഇവർ, അത് പട്ടികളോ അതോ അവയെ സംരക്ഷിക്കൂന്ന ബോർഡോ എന്നത് ചോദ്യചിഹ്നമാണ്. മനുഷ്യനെക്കാൾ കൂടുതൽ മൃഗങ്ങൾക്ക് മുൻഗണന കൊടുക്കുന്നത് അപഹാസ്യമാണ്. മലയാളിയായതുകൊണ്ടാണോ മനുഷ്യൻ ആയതു കൊണ്ടാണോന്ന് അറിയില്ല മറ്റൊരാളുടെ പ്രശനങ്ങൾ ഒരിക്കലും നമ്മുടെതാകുന്നില്ല അത് നമ്മളെ നേരിട്ട് ബാധിക്കാത്തടത്തോളം കാലം. മനുഷ്യന്റെ ജീവനെക്കാളും നായക്ക് പ്രാധാന്യം ലഭിക്കുക എന്നുള്ളത് എനിക്ക് തോന്നുന്നു മനുഷ്യൻ ആദ്യം ഇണക്കി വളർത്തിയ മൃഗം ആയതു കൊണ്ടാണന്നാണ്. നായയൊടുള്ള ചിലരുടെ ഇണക്കം മറ്റു ചിലർക്ക് പിണക്കമായി മാറിയിരിക്കുകയാണ്. പിണങ്ങിയും ഇണങ്ങിയും എന്നുള്ളത് ആര്, ആരോട് എന്നുള്ളത് ചിന്തോദ്ദിപകമാണ്. 'ന്യൂന പക്ഷങ്ങളോട് സദ്ഭാവന' എന്ന കേന്ദ്ര സർക്കാരിന്റ് നയം പത്രത്തിൽ കണ്ടു, ഇതിൽ ആരാണ് ന്യൂനപക്ഷം എന്നതിന്റെ തിരുമാനം ആദ്യം എടുക്കണം. കേന്ദ്ര മൃഗ ക്ഷേമ ബോർഡിനെ സംബന്ധിച്ചടത്തോളം നായയാണ് ന്യൂനപക്ഷം എന്ന് കേരളിയർക്ക് തോന്നിയാലും സംശയിക്കേണ്ട. ഈ അവസരത്തിൽ ഗവൺമെന്റിന്റെ അക്രമകാരികളായ നായക്കളെ നശിപ്പിക്കാൻ എടുത്ത തീരുമാനം സ്വാവതാർഹമാണ്. നായക്കളെ കൊല്ലുന്നതിനും, വന്ധികരിക്കന്നതിനും പക്ഷം ചേരുന്ന സമൂഹത്തെയാണ് നമ്മൾ കണ്ടത്. "നീയെക്കെ കൊണ്ടാലെ പഠിക്കു" എന്ന് കാരണവർമാർ പറയുന്ന വാക്കുകളെ ഈ അവസരത്തിൽ കടം എടുത്തു കൊണ്ട് അവസരവാദികൾക്ക് ഒരു മറുപടി കൊടുക്കുകയാണിവിടെ. മറ്റെരാൾക്ക് എറ് കിട്ടിന്നതു പോലെ നമ്മുക്കിട്ട് കിട്ടിയാലും വേദിനിക്കും എന്നത് പ്രബുദ്ധരായ മലയാളികൾ കിട്ടുന്നതിനു മുൻപ് മനസിലാക്കേണ്ട വസ്തുതയാണ്. പട്ടിയുടെ അക്രമണത്തിൽ പരിക്കേറ്റവർക്കും അവരുടെ ഉറ്റവർക്കും മാത്രമേ ആ വേദന അറിയു. ഉറ്റവരും ഉടയവരും ഇല്ലാത്ത നായ്ക്കൾക്ക് എന്ത് വേദന? നായ്ക്കളുടെ ആക്രമണത്തിൽ നിന്ന് മനുഷ്യനെ രക്ഷിക്കുന്നതിനുള്ള തീരുമാനം ജാതി, മത, രാഷ്ട്രീയങ്ങൾക്കതീതമായി എടുക്കേണ്ട ഒന്നാണ്. 'എന്തെക്കെ പറഞ്ഞാലും മുഖ്യമന്ത്രി രാജിവക്കണം' എന്നു പറയുന്ന രാഷ്ട്രീയ നിലപാട് മനുഷ്യ ജിവന് ഭീഷണിയാവുന്ന വിഷയങ്ങളിൽ എങ്കിലും മാറ്റിവക്കപ്പേടണ്ടതാണ്. ഭാര്യയുടെ മൃതദേഹം തോളിലേറ്റി നടന്ന കഥ ഇന്ത്യയിൽ തന്നെയാണ് അത് പട്ടി കടി മൂലം ആയിരുന്നെങ്കിൽ മൃഗ സ്നേഹികൾ അതിനും രണ്ട് പക്ഷം കണ്ടേനെ. ഭരണഘടനയുടെ 51 (എ) ഖണ്ഡികയിലുള്ള മൗലിക കർത്തവ്യങ്ങളിൽ ഏഴാമത്തെ വ്യവസ്ഥ അനുസരിച്ച് എല്ലാ ജീവികളോടും സഹാനുഭൂതി പ്രകടിപ്പിക്കണം എന്നാണ്, എങ്കിൽ ഒരു മറു ചോദ്യം ഉയരും, എന്തുകൊണ്ട് ഓഡിഷയിൽ സ്വന്തം ഭാര്യയുടെ മൃതദേഹം ചുമന്ന് യുവാവ് 10 കിലോമീറ്റർ നടന്നു. മനുഷ്യന് ദൈവം ബുദ്ധി കൊടുത്തതു കൊണ്ടാണോ മൃഗത്തിന് കൊടുക്കാത്തതു കൊണ്ടാണോ സഹജീവി സ്നേഹം ഉയരുന്നത് എന്നത് ചിന്താവിഷയമാണ്. അവസാന കുറിപ്പിയായി ചേർക്കുന്നത് ഈ അവസ്ഥ തുടരുകയാണെങ്കിൽ സൗരയൂഥത്തിനരികെ വാസയോഗ്യമായ ഒരു ഗ്രഹം ശാസ്ത്രജർ കണ്ടു പിടിച്ചു എന്നാണ് പുതിയ അറിവ്, 'പ്രോക്സിമാ ബി' എന്ന് പേരിട്ടിരിക്കുന്ന ഈ ഗ്രഹത്തിലെക്ക് മനുഷ്യൻ വാസം ഉറപ്പിക്കേണ്ട അവസ്ഥയാണ്.

മറുചിന്ത: പ്രോക്സിമാ ബി വാസയോഗ്യമായതുകൊണ്ട് മനുഷ്യൻ അദ്യം ഇണക്കി വളർത്തിയ ജീവി എന്ന നിലയിൽ നായയെയും കൊണ്ടു പോകേണ്ടി വരുമോ എന്തോ? അതോ ഡാർവിന്റെ പരിണാമത്തിലുടെ അവ തനിയെ ഉണ്ടാകുമോ?


Seedist

August 26
12:53 2016

Write a Comment