Article

പെരിയാര്‍

പെരിയാര്‍
കേരളത്തിലെ ഏറ്റവും നീളം കൂടിയ നദിയാണ് പെരിയാര്‍. കേരളത്തിലെ 44 നദികളില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്നത് ഈ നദിയായതിനാലും ഒരുകാലത്തും വറ്റാറില്ലാത്തതിനാലും കേരളത്തിന്റെ ജീവരേഖ എന്ന അപരനാമത്തില്‍ കൂടി പെരിയാര്‍ അറിയപ്പെടുന്നു. 244 കീ.മി നീളമുള്ള ഈ നദി കേരളത്തിലെ വലിയൊരിഭാഗം ജനങ്ങളുടെ ഗാര്‍ഹികം, വൈദ്യുതി,വിനോദസഞ്ചാരം , ഉള്‍നാടടന്‍ ഗതാഗതം, വ്യവസായങ്ങള്‍ തുടങ്ങിയ ബഹുമഹങ്ങളായ ആവശ്യങ്ങള്‍ക്ക് ഉപകാരപ്പെടുന്നുണ്ട്. കേരളത്തിന്റെ വൈദ്യുതോര്‍ജ്ജനത്തിന്റെ നല്ലൊരു പങ്ക് പെരിയാറില്‍ നിര്‍മ്മിച്ച ജലവൈദ്യുത പദ്ധതികളില്‍ നിന്നുത്പാദിപ്പിക്കപ്പെടുന്നു.

പെരിയാര്‍
നാട്ടു പ്രയോജനങ്ങള്‍
കേരളത്തില്‍ 44 നദികളിലും വച്ച് ഏറ്റവും കൂടുതല്‍ പ്രയോജനപ്പെടുത്തുന്നത് പെരിയാറിനെയാണ്. ഗാര്‍ഹികം ,വൈദ്യുതി,മത്സ്യബന്ധനം,തീര്‍ത്ഥാടനം,ജലസേചനം, മണല്‍ഖനനം,കുടിവെള്ളം , ഉള്‍നാടന്‍ ഗതാഗതം,വ്യവസായികം, വിനോദസഞ്ചാരം എന്നിങ്ങനെ വളരെ ബഹുമുഖങ്ങളായ ആവശ്യങ്ങള്‍ക്ക് ആശ്വാസമേകുന്നു. പേരിയാര്‍തീരത്ത് ഒരു കോര്‍പ്പറേഷനും 4 മുനിസിപ്പാലിറ്റികളും 42 പഞ്ചായത്തുകളും സ്ഥിതിചെയ്യുന്നു. എല്ലാ ഭരണകേന്ദ്രങ്ങളും പെരിയാറിന്റെ ജവസമ്പത്തിനെ ഗണ്യമായ തോതില്‍ ആശ്രയിക്കുന്നുണ്ട്. പെരിയാറിനെ നാട്ടുകാര്‍ ഇങ്ങനെയൊക്കെ പ്രയോജനപ്പെടുത്തുന്നു.
1) ജലസേചനം
കടുങ്ങല്ലൂരിലെ ലിഫ്റ്റ് ഇറിഗേഷന്‍ പമ്പിങ്ങ് സ്റ്റേഷന്‍ പെരിയാര്‍ തീരത്തുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനപ്രദേശത്തെ കൃഷി ആവശ്യങ്ങള്‍ക്കും പെരിയാറ്റില്‍ നിന്നാണ് ജലം ഉപയോഗപ്പെടുത്തുന്നത്. ജദലസേചനത്തിനായി പെരിയാറ്റില്‍ നിര്‍മ്മിച്ചിട്ടുള്ള ഏറ്റവും വലിയ പദ്ധതിയാണ് ഭൂതത്താന്‍കെട്ട് പ്രദേശത്ത് നിര്‍മ്മിച്ചിട്ടുള്ള ഏറ്റവും വലിയ പദ്ധതിയാണ് ഭൂതത്താന്‍കെട്ട് പ്രദേശത്ത് നിര്‍മ്മിച്ചിട്ടുള്ള പെരിയാര്‍ വാലി ഇറിഗേഷന്‍, പ്രൊജക്ട് പി.വി.ഐ.പി ജലസംഭരണിക്ക് 210 മീറ്ററോളം നീളവും 11 മീറ്റര്‍ ഉയരവുമുണ്ട്. ഇതിന്റെ വൃഷ്ടി പ്രദേശം ഏകദേശം 3048 ച.കി..മീ ആണ്. ഈ പദ്ധതികൊണ്ട് 32800 ഹെക്ടര്‍ പ്രദേശത്ത് മൂണ്ടകന്‍ കൃഷിക്കും അത്രതന്നെ വിരിപ്പു കൃഷിക്കും 20000 ഹെക്ടര്‍ സ്ഥലത്തെ പുഞ്ചകൃഷിക്കും ജലസേചനം നടത്താനാണ് ഉദ്ദേശിച്ചിട്ടുള്ളതെങ്കിലും ഇതിന്റെ പകുതിപോലും നടന്നിട്ടില്ല എന്നാണ് രേഖകള്‍. ആവശ്യത്തിന് ജലം ലഭിക്കാത്തതും കനാല്‍ ശൃംഖല പൂര്‍ത്തിയാകാത്തതുമാണ് കാരണങ്ങളുമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. കനാലുകള്‍ പൂര്‍ത്തിയായ ആലുവ,കാക്കനാട് പ്രദേശങ്ങളഇല്‍ 2005 വരെ ജലം എത്തിയിരുന്നില്ല. മറ്റു പ്രദേശങ്ങളായ കുന്നത്തുനാട്, കോതമംഗലം, കണയന്നൂര്‍, കടുങ്ങല്ലൂര്‍ താലൂക്കുകള്‍ ജലം കൊണ്ടുപോകുന്ന ലിഫ്റ്റ് ഇറിഗേഷന്‍ പമ്പ് ഹൗസും കനാലും പെരിയാര്‍ ജലവും ഉപയോഗപ്പെടുത്തുന്നുണ്ട്. ഇത് ഈ മേഖലയിലെ കുടിവെള്ളക്ഷമാമം ഗണ്യമായി പരിഹരിക്കുന്നുണ്ട്. അമ്പലമുകള്‍ വ്യവസായ മേഖലയ്ക്ക് ആവശ്യമായ ജലം പെരിയാര്‍ വാലി പ്രോജക്റ്റില്‍ നിന്നാണ് എത്തുന്നത്.
2) മത്സ്യങ്ങള്‍
പെരിയാറ്റില്‍ വിവിധയിനം മത്സ്യങ്ങള്‍ സൗഭലമായുണ്ടായിരുന്നു. 36 ഇനം മത്സ്യങ്ങള്‍ ഇവിടെ സമൃദ്ധമായിരുന്നതായി രേഖകളുണ്ട്. പൂളാന്‍,ബ്രാല്‍,വട്ടോന്‍,കൂരി,വാള,കരിമീന്‍,മിഴി,കറൂപ്പ്,പരല്‍,കോലാന്‍,ആരല്‍ എന്നിവ അവയില്‍ ചിലതുമാത്രം. പെരിയാറിന്റെ മംഗലപ്പുഴ ശാഖയില്‍ കടലുമായി ചേരുന്ന ഭാഗങ്ങളില്‍ നിരവധി ചീനവലകള്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്നു. കൂടാതെ വഞ്ചിയും വലയും ഉപയോഗിച്ചുള്ള മത്സ്യബന്ധനവും ഉണ്ട്. മാള,കൃഷ്ണന്‍കോട്ട ഭാഗങ്ങളില്‍ പെരിയാറ്റിലെ വെള്ളം ചിറകളില്‍ കെട്ടിനിര്‍ത്തി (ചെമ്മീന്‍കെട്ട്) ചെമ്മീന്‍ വളര്‍ത്തുകേന്ദ്രങ്ങള്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്നു. അനേകം കുടുംബങ്ങള്‍ പെരിയാറ്റിലെ മത്സ്യബന്ധനത്തെ ആശ്രയിച്ചാണ് ജീവിക്കുന്നത്. ചിലയിനം മത്സ്യങ്ങള്‍ പ്രജനനത്തിനായി പെരിയാറ്റിലെ ശുദ്ധജലത്തെ ആശ്രയിക്കുന്നുണ്ട്. എന്നാല്‍ രൂക്ഷമായ മലിനീകരണം നിമിത്തം അവയുടെ നിലനില്‍പ്പിന് തന്നെ ഭീഷണിയുണ്ട്. കൃഷിയിടങ്ങളില്‍ നിന്ന് ചോരുന്ന കീടനാശിനികള്‍ മൂലവും മത്സ്യബന്ധനത്തിന് ഗണ്യയമായ കുറവ് വരുത്തിയിരിക്കുന്നു.

3) മണില്‍ ഖനനം
ഉദ്ദേശം 55000 ടണ്‍ മണല്‍ പ്രതിദിനം പെരിയാറ്റിലെ വിവിധ കടവുകളില്‍ നിന്ന് വാരുന്നതിനായി കണക്കുകള്‍ സൂചിപ്പിക്കുന്നു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ മണലിനു വേണ്ടി പെരിയാറിനെ നിര്‍ലോഭം ഉപയോഗിച്ചുവരുന്നു. മണല്‍ ഖനനവുമായി നേരിട്ടും അല്ലാതെയും പ്രവൃത്തിക്കുന്ന വന്‍ ശൃംഖലതന്നെ പെരിയാറിനോട് ചേര്‍ന്ന് പ്രവൃത്തിക്കുന്നുണ്ട്. മണല്‍വാരല്‍ തൊഴിലാളികള്‍ , മണല്‍ ലോറി ജീവനക്കാര്‍, കയറ്റിയിറക്കുന്ന തൊഴിലാളികള്‍, നിര്‍മ്മാണ മേഖലയില്‍ പ്രവൃത്തിക്കുന്നവര്‍ എന്നിവര്‍ക്ക് പെരിയാറ്റിലെ മണലുമായി ബന്ധപ്പെട്ട് തൊഴില്‍ ലഭിക്കുന്നുണ്ട്. റിവര്‍ മാനേജ്‌മെന്റ് ഫണ്ടെന്ന് പേരില്‍ മണല്‍ വാരലില്‍ നിന്നും കോടിക്കണക്കിന് രൂപ ലഭിച്ചിട്ടുണ്ട്.

4) ജലഗതാഗതം
വളരെ ചെലവുകുറഞ്ഞതും മെച്ചപ്പെട്ടതുമായ ഗതാഗതമാണ് ജലഗതാഗതത്തിനു വളരെ യോജിച്ചതാണ് പെരിയാറും. പക്ഷെ പെരിയാറും പോഷകനദികളും , തോടുകളും അനവധി അപ്രത്യക്ഷമായെങ്കിലും ഇന്നും ജലഗതാഗതം സുസാധ്യമാണ്. ഓഞ്ഞിത്തോട്, ചെങ്ങല്‍ത്തോട്, തോലന്‍ കുത്തിയതോട്,പ്ലാങ്കുടിത്തോട്, മാന്തോട്.പൂപ്പാനിത്തോട് തുടങ്ങിയവനികത്തിലും കയ്യേറ്റവും മൂലം നികന്നുപോയിരിക്കുന്നു. തട്ടേക്കാട് , ഏലൂര്‍, മാളവന എന്നിവിടങ്ങളില്‍ ജലഗതാഗതത്തെ ആശ്രയിച്ചിട്ടുള്ള ജനജീവിതമാണ് നിലവിലുള്ളത്.

പെരിയാര്‍ മലിനീകരണം
ഇന്ത്യില്‍ ഏറ്റവുമധികം മലിനീകരണം സംഭവിക്കുന്ന പുഴകളിലൊന്നാണ് പെരിയാര്‍. തമിഴ്‌നാട്ടില്‍ വെച്ചും. കേരളത്തില്‍ വെച്ചും പെരിയാറിന് മലിനീകരണം സംഭവിക്കുന്നുണ്ട്. കേരളത്തില്‍ പ്രധാനമായും ഏലൂര്‍ മുതല്‍ എടയാര്‍ വരെയുള്ള ഭാഗത്താണ്. തമിഴ്‌നാട്ടില്‍ വെച്ച് പെരിയാര്‍ തടാകം മുതല്‍ തേനിയിലെ അരമനൈപുതൂര്‍ ഉള്ള അതിന്റെ സംഗമം വരെയുമാണ് . പെരിയാറിന്റെ താഴേക്കുള്ള പാച്ചലിന് അത് വ്യവസായിക നഗരമായ ആലുവയിലൂടെ സഞ്ചരിക്കുമ്പോള്‍ ധാരാളമായി മലിനീകരണ പ്രശ്‌നം നേരിടുന്നു.
ഏലൂര്‍ ഭാഗത്തുള്ള വ്യവസായങ്ങള്‍ തങ്ങളുടെ മാലിന്യങ്ങള്‍ തള്ളുന്നത് പെരിയാറിലേക്കാണ്. തന്മൂലം ഇവിടെയും വളരെക്കാലങ്ങളായി ജലം മലിനമായാണ് ഒഴുകിക്കൊണ്ടിരിക്കുന്നത്. അനുവദിക്കപ്പെട്ടതിലും അധികം അളവിലായി വിവിധതരം രാസവസ്തുക്കള്‍ ഈഭാഗത്ത് പെരിയാറിലുള്ളതായി പഠനങ്ങള്‍ തെളിയിക്കുന്നു. ഇവിടെ സാധാരണയായി മത്സ്യങ്ങള്‍ ചത്തുപൊങ്ങുന്നതും ജലത്തിന് നിറംമാറ്റം അനുഭവപ്പെടുന്നതും സാധാരണയാണ്.
ഇതു കൂടാതെ വണ്ടിപ്പെരിയാറില്‍ എത്തുമ്പോള്‍ പെരിയാര്‍ തദ്ദേശവാസികളുടെ അശ്രദ്ധ മൂലവും മലിനീകരണം നേരിടുന്നുണ്ട്. നെല്ലിമല മുതല്‍ കക്കികവല വരെയുള്ള സ്ഥലത്ത് തെരുവോരത്ത് താമസിക്കുന്ന ആളുകള്‍ അവരുടെ ശൗചാലയങ്ങള്‍ തുറന്നുവെച്ചിരിക്കുന്നത് പെരിയാര്‍ നദിയിലേക്കാണ്. അങ്ങനെ ഈ മലിനീകരണമെല്ലാം പുഴയുടെ ഇപ്പോള്‍ ഉള്ള വലിയ വെല്ലുവിളിയാണ്.

നവീകരണ പ്രവര്‍ത്തനങ്ങള്‍
മാലിന്യമേറിവരുന്ന പെരിയാറിന്റെ തീരത്ത് നവീകരണപ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ നടപ്പിലാക്കുന്നുണ്ട്. എന്നിരുന്നാലും പെരിയാര്‍ തീരത്ത് അനുദിനം മാലിന്യങ്ങള്‍ വര്‍ദ്ധിക്കുന്നു. നവീകരണപ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നെങ്കിലും പെരിയാറിന് ഇപ്പോഴും വൃത്തിയായ ഒരു അന്തരീക്ഷം കൈവരിക്കാനായിട്ടില്ല.

നവീകരണങ്ങള്‍
ബണ്ടുകള്‍
വേനല്‍ക്കാലത്ത് പെരിയാറില്‍ ഉപ്പുവെള്ളം കയറുന്നത് നിയന്ത്രിക്കാന്‍ പാതാളത്ത് ഒരു സ്ഥിരം ബണ്ടും കരുമാല്ലൂര്‍ പുറപ്പള്ളിക്കാവില്‍ ഒരു താത്കാലിക ബണ്ടും ഉണ്ട്.

വ്യവസായ നിയമനങ്ങള്‍
വ്യവസായ മേഖലയില്‍ നിന്ന് ധാരാളം രാസവസ്തുക്കള്‍ പെരിയാറിനെ മലിനമാക്കുന്നു. ഇതിന്റെ വര്‍ദ്ധിച്ച അളവിനാല്‍ മത്സ്യങ്ങളും മറ്റ് ജീവജാലങ്ങളും നശിക്കുന്നു. കൂടാതെ ജലത്തിന്റെ നിറം മാറുന്നു. അതിനാല്‍ വ്യവസായ ശാലകളില്‍ പ്രത്യേകതരം ലൈസണ്‍സ് നടപ്പാക്കുകയും കൂടാതെ മലിനീകരണം നിയന്ത്രിക്കുന്ന യന്ത്രങ്ങളും സ്ഥാപിക്കണമെന്ന് ഗവണ്‍മെന്റ് ഉത്തരവിടുകയുണ്ടായി.

വ്യക്തി ശുചിത്വം
പെരിയാറിനെ വൃത്തിഹീനമാക്കുന്ന മറ്റൊരു ഘടകമാണ് വ്യക്തികളുടെ ശുചിത്വമില്ലായ്മ. എല്ലാ വീടുകളുടെയും ശൗചാലയങ്ങള്‍ പുഴയുടെ തീരത്തേക്കാണ് ഒഴുകിയെത്തുന്നത്. കൂടാതെ പറമ്പുകളിലെയും വീടുകളിലെയും മാലിന്യങ്ങള്‍ പെരിയാറിനെ വളഞ്ഞിരിക്കുകയാണ്. അതിനാല്‍ ബോധവത്കരണ ക്ലാസും , വ്യക്തി ശുചിത്വവും കൂടാതെ നാട്ടുകാരുടെ കൂട്ടായ്മ പ്രവര്‍ത്തനവും കൊണ്ട് വ്യക്തി ശുചിത്വവും കൂടാതെ നാട്ടുകാരുടെ കൂട്ടായ പ്രവര്‍ത്തനവും കൊണട് പെരിയാറിന് ഇപ്പോള്‍ നവീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.

രാഷ്ട്രീയ പാര്‍ട്ടികള്‍
പെരിയാറിന്റെ നന്മയ്ക്കായി പല രാഷ്ട്രീയ പ്രവര്‍ത്തകരും കൈകോര്‍ത്തിരിക്കുകയാണ് ഇപ്പോള്‍ . വിവിധ സംഘടനകളാകുകയും , മീറ്റിംങ് വിളിച്ച് ചര്‍ച്ച കൂടുകയും ബോധവത്കരണം നടത്തുകയും സഹപ്രവര്‍ത്തകരോടൊപ്പം നേരിട്ട് പെരിയാറിന് വേണ്ടി അധ്വാനിക്കുകയും ചെയ്യുന്നതില്‍ രാഷ്ട്രീയ പ്രവര്‍ത്തകരും അണിചേരുന്നതിനാല്‍ പെരിയാറിന് വൃത്തിയായ ഒരു അന്തരീക്ഷം സൃഷ്ടിച്ചെടുക്കുവാന്‍ സാധിക്കും.

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍
വരും തലമുറയെ പുഴകളോടും , ജലത്തിനോടും സ്‌നേഹം വളര്‍ത്തിക്കൊണ്ടുവരുവാനും കൂടാതെ തങ്ങളുടെ വരും തലമുറയ്ക്ക് വൃത്തിയായ ഒരു അന്തരീക്ഷം സൃഷ്ടിച്ചു നല്‍കുവാനും അദ്ധ്യാപകരും മാതാപിതാക്കളും പരിശ്രമിക്കുകയാണ്. പുഴകളില്‍ നിന്നുള്ള അകല്‍ച്ച കുട്ടികള്‍ക്ക് ദോഷമാണ്. അതിനാല്‍ അവരിലൂടെത്തന്നെ നവീകരണം നടപ്പിലാക്കുന്നത് പ്രയോജനപ്രധമായ ഒരു വസ്തുതയാണ്. ബോധവത്കരണത്തിലൂടെയും വിവിധതരം സ്‌കൂളികളുടെ പ്രവര്‍ത്തനത്തിലൂടെയും പെരിയാറിനെ ശുചിയാക്കാന്‍ കുട്ടികള്‍ ഇപ്പോള്‍ മുന്നിട്ടുനില്‍ക്കുന്നു. അങ്ങനെ വിദ്യാര്‍ത്ഥികളും പെരിയാറിനെ നവീകരണത്തിന്റെ വക്കത്തെത്തിക്കുന്നു.

പഴയകാല സ്മരണകള്‍
ആധുനിക യുഗത്തില്‍ നിന്ന് അകന്ന് പ്രാചീന യുഗത്തില്‍ നാം തിരിഞ്ഞുനോക്കിയാല്‍ പെരിയാറിന്റെ സൗന്ദര്യം നമ്മെ ആശ്ചര്യപ്പെടുത്തും. ഇതിന്റെ അനുഭവങ്ങളുമായാണ് അപ്പൂപ്പനമ്മൂമ്മമാര്‍ ഇന്നും സന്തോഷിക്കുന്നത്. അവരുടെ അനുഭവങ്ങളാണിവ:-

ആലുവ മണപ്പുറത്ത് (പെരിയാറിന്റെ തീരത്ത്) ആണ് ശിവരാത്രി മഹോത്സവം നടക്കുന്നത്.
പുരാതനമായ ലൂസി കോളേജ് പെരിയാറിന്റെ തീരത്താണ്.
ആലുവ വൈദിക ആശ്രമം പെരിയാറിന്റെ തീരത്താണ്. അന്ന് വളരെ വൃത്തിയായിരുന്നു പെരിയാര്‍ എന്നു അമ്മൂമ്മ എടുത്തുപറഞ്ഞു.
നെടുംമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം പെരിയാറിന്റെ അടുത്താണെന്നും പറഞ്ഞു.
പണ്ട് പെരിയാറിന് അടുത്തുള്ള പള്ളിയില്‍ ഒരു ചടങ്ങിനായി പോയപ്പോള്‍ പെരിയാറില്‍ നിന്നുമാണ് ജലം അന്നേദിവസം ആവശ്യത്തിനായി ലഭിച്ചതെന്നും പറഞ്ഞു.
തന്റെ ഒരു യാത്രയില്‍ പെരിയാറിന്റെ തീരത്തുകൂടി കടന്നുപോയപ്പോള്‍ പെരിയാറില്‍ നിന്നും എടുക്കുന്ന ജലം പമ്പ് ഹൗസ്വഴി വിവിധ സ്ഥലങ്ങളില്‍ വാഹനങ്ങളിലും മറ്റും പലസ്ഥലങ്ങളില്‍ എത്തിച്ചിരുന്നു.
പെരിയാര്‍ തീരത്ത് കോര്‍പ്പറേഷനും മുനിസിപ്പാലിറ്റികളും പഞ്ചായത്തും സ്ഥിതിചെയ്യുന്നു.
ഒരിക്കല്‍ മലയാറ്റൂരില്‍ പോയപ്പോള്‍ പെരിയാറിന്റെ തീരത്ത് ഇറങ്ങി പെരിയാര്‍ ചുറ്റി സഞ്ചരിച്ചുവെന്ന് പറഞ്ഞു.
തോമാശ്ലീഹാ മലയാറ്റൂരില്‍ എത്തിയത് പെരിയാറിന്റെ അനുഗ്രഹം കൊണ്ടാണ് എന്ന് അന്ന് പ്രാചീന മനുഷ്യന്‍ പറഞ്ഞതായും പറയപ്പെടുന്നു.
പണ്ട് ദാരിദ്രാകലത്ത് ഉള്‍നാടന്‍ പ്രദേശങ്ങളില്‍ പെരിയാര്‍ ജലം ജീവജലമായി പ്രയോജനപ്പെടുത്തിയിരുന്നു.
അവിടെയുള്ള ജനങ്ങള്‍ താറാവുകൃഷി പെരിയാറിന്‍ തീരത്ത് നടത്തിയിരുന്നു.
പണ്ടുള്ള മലയാള സിനിമകളില്‍ പെരിയാറിനെ വര്‍ണിക്കുന്നുണ്ട് എന്നും പെരിയാറെ പെരിയാറെ എന്ന ഗാനം ഇന്നും മനസ്സില്‍ മായാതെ നില്‍ക്കുന്നതായും പറയപ്പെടുന്നു.
പണ്ടുള്ള ചേര രാജാക്കന്മാര്‍ പെരിയാറിന്റെ തീരത്ത് കുളിച്ച് താമസിക്കുമായിരുന്നു.
പെരിയാറിന്റെ ഒഴുക്കില്‍ ഭയന്ന് പണ്ട് രാജ്യം ആക്രമിക്കാന്‍ വരുന്നവര്‍ പിന്മാറിയതായും കേട്ടിട്ടുണ്ട്.
പെരിയാറിന്‍ തീരത്ത് വലവീശി മീന്‍ പിടിക്കുകയും പൂളാന്‍,കൂരി, കരിമീന്‍,വാള,പരല്‍,കോലാന്‍ എന്നിങ്ങനെ വിവിധതരം മത്സ്യങ്ങള്‍ സുലഭമായിരുന്നു.
എന്നാല്‍ ഇന്ന് അവയില്‍ ചിലമത്സ്യങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ലഭ്യം. അതും പണ്ട് കാലങ്ങളിലെ പോലെ അത്ര രുചിയൊന്നും ഈകാലത്ത് നിലനില്‍ക്കുന്നില്ല എന്നത് അവര്‍ക്ക് ആശ്ചര്യമാണ്.
മത്സ്യങ്ങള്‍ വലയ്ക്കുള്ളില്‍ വീശാനായി പോകുമ്പോള്‍ നല്ലകാറ്റും മഴയും പെരിയാറശിന് ഭംഗി കൂട്ടിയിരുന്നു.
പെരിയാറിന്റെ അനുഗ്രഹത്താല്‍ പണ്ട് നെല്‍കൃഷിക്കാര്‍ വളരെ വിപുലമായിരുന്നു.
ഇടുക്കിയിലെ കാടുകളില്‍ നിന്നും സുഗന്ധദ്രവ്യങ്ങള്‍ എത്തിച്ചിരുന്നത് പെരിയാറ്റിലൂടെയായിരുന്നു.
പെരിയാര്‍ ജലത്തിന് ഓഷധഗുണമുള്ളതായി കേട്ടിട്ടുണ്ട് എന്നും അനുഭവങ്ങളിലൂടെ അവര്‍ പറയുന്നു.

പെരിയാറിന്റെ പഴയകാല സ്മരണകള്‍ ഈ ആധുനിക യുഗത്തില്‍ നിന്നും വളരെ വ്യത്യസ്തപ്പെട്ടിരിക്കുന്നു.


പുഴ സംരക്ഷണ മാര്‍ഗ്ഗങ്ങള്‍
നമ്മുടെ പ്രകൃതിസ്വത്തും ജീവസ്വത്തും ആയ ധര്‍മ്മമാണ് മാലിന്യങ്ങള്‍ ഏറുമ്പോഴും ജീവജല അംശം കുറയുന്നു എന്ന് ഇന്നത്തെ മാനവന്‍ ചിന്തിക്കുന്നില്ല. അവന്‍ തന്റെ സ്വാര്‍ത്ഥ താല്പര്യത്തിനായി പുഴകളെയും , തോടുകളെയും നശിപ്പിക്കുന്നു. ഇതു തടഞ്ഞേ മതിയാകൂ. അതിനുവേണ്ട്ി ചില മാര്‍ഗ്ഗങ്ങള്‍ ഇവിടെ പങ്കുവെയ്ക്കുന്നു.

1. പൊതുജനങ്ങളെയും മറ്റ് ദേശത്തുനിന്ന് പെരിയാറിന്റെ തീരത്തെ ഭംഗി ആസ്വദിക്കാന്‍ വരുന്നവരെയും താര്‍ത്ഥാടകരെയും മറ്റും ബോധവത്കരണം നടത്തുക.
2. ജലം ജീവന്റെ തുടിപ്പാണ് , ജലം അമൃതമാണ്, നാളയുടെ സ്വത്താണ് എന്നിങ്ങനെയുള്ള വാക്ക്യങ്ങള്‍ ചെറിയ പ്ലക്ക് കാര്‍ഡ് ആയി പുഴയുടെ സമീപത്ത് സ്ഥാപിക്കുന്നതു അനിയോജ്യമായ ഒരു മാര്‍ഗ്ഗമാണ്.
3.മാലിന്യം നിക്ഷേപിക്കുന്നവരെ ശ്രദ്ധിക്കുവാനും അവര്‍ക്ക് തക്കതായ ശിക്ഷ നല്‍കുവാനും ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തുന്നത് നല്ലതാണ്.
4.പുഴയുടെ അടുത്തുള്ള ഗ്രാമവാസികള്‍ക്ക് വേണ്ടതായ എല്ലാ സൗകര്യങ്ങളും ഒരുക്കുന്നതും നല്ലതാണ് . കാരണം ശൗചാലയങ്ങള്‍, മലിനമായ വസ്തുക്കള്‍ എന്നിവയെല്ലാം പെരിയാറിന്‍ തീരത്ത് പുറംതള്ളുന്നത് കുറഞ്ഞുതുടങ്ങും. അവര്‍ക്ക് തക്കതായ ബോധവത്കരണം നല്‍കുന്നതും അനിയോജ്യമാണ്.
5. പുഴയുടെ അടുത്തുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ പുഴയുടെ മാഹാത്മ്യം ബോധ്യപ്പെടുത്തികൊടുക്കുകയും, അവരെയും നവീകരണ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്തുകയും ചെയ്യണം.വിവിധതരം പ്രോജക്ടുകള്‍ തങ്ങളുടെ പുഴയുടെ ഇന്നത്തെ സ്ഥിതിയെ കുട്ടിമനസ്സില്‍ എത്തിക്കുവാന്‍ വളരെ പ്രയോജനപ്രദമായ ഒരു മാര്‍ഗ്ഗമാണ്.

സന്ദേശം
നമ്മുടെ പുഴയുടെ ഇപ്പോഴത്തെ സ്ഥിതി കണ്ടില്ലേ നാം ഓരോരുത്തരുടെയും അശ്രദ്ധമൂലവും , സ്വാര്‍ത്ഥത മൂലവും ഉണ്ടാകുന്നത് ഒരു വന്‍ വിപത്താണ്. മഴയുടെ അളവ് കുറഞ്ഞുവരുകയും താപനില കൂടുകയും ചെയ്യുന്നതായി ആണ് നാം ഇപ്പോള്‍ കാണുന്നത്. അതിനാല്‍ ജലാംശം ഭൂമിയില്‍ നിന്ന് കുറയുന്നു. ഇനിയും വരുന്ന തലമുറയ്ക്കു ജലം ലഭിക്കണമെങ്കില്‍ നാം ഇപ്പോള്‍ തന്നെ പുഴയെയും , അരുവികളെയും ഒക്കെ സ്‌നേഹിക്കണം അപ്പോളഅ# ഭാവി തലമുറ ഭദ്രമാകും മുതുമുത്തച്ഛിമാരുടെ കാലങ്ങലില്‍ പുഴകളെ അവര്‍ സ്‌നേഹിച്ചിരുന്നു. അതിനാല്‍ നാം ഇന്നും ജീവിക്കുന്നു. ഈ ഒരു അവസ്ഥ നമ്മുടെ തലമുറയിക്കും കൈമാറേണ്ടതായിട്ടുണ്ട്. അതിനാല്‍ ജലത്തെ സംരക്ഷിക്കുക.
ഈ വര്‍ഷം തന്നെ താപനില കൂടാനും മഴ കുറയാനുമുള്ള സാധ്യത അറെയാണ് . അപ്പോള്‍ നാം ശരണം പ്രാപിക്കുന്നത് പുഴയെ തന്നെയാണന്നതിന് ഒരു സംശയവുമില്ല. കുടിവെള്ളം ഇല്ലാതിരിക്കുകയും , പുഴവെള്ളം മലിനമായിരിക്കുകയുമാണെങ്കില്‍ നമ്മുടെ അവസ്ഥ എത്ര ദയനീയമായിരിക്കുമെന്ന് ഒന്നു നോക്കണേ !


ഇന്നത്തെ തീരുമാനം നാളത്തെ നന്മയ്ക്കായ്






SNEHA ELEZABATH SHALU, D.B H. S. S CHERIYANAD

October 26
12:53 2018

Write a Comment