Article

മാലിന്യം

നമ്മുടെ ചുറ്റു പാടുകൾ വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കുക. ഭക്ഷണങ്ങൾ കഴിവതും ബാക്കി ആക്കാതെ ദക്ഷിക്കാനും അത് ഉണ്ടാക്കുമ്പോൾ വളരെ ശ്രദ്ധയോടെ ബാക്കി വരാത്ത രീതിയിൽ ഉണ്ടാക്കുക നമ്മൾക്ക് അങ്ങനെ ഒരു മാലിന്യം ഒഴുവാക്കാം. മറ്റൊന്ന് പച്ചക്കറികൾ അവയുടെ അവശിഷ്ടങ്ങൾ നമ്മുടെ പറമ്പിൽ തന്നെ കുഴിച്ചിട്ടാൽ രണ്ട് ലാഭം ആണ് .അവശിഷ്ടം അവിടെ കിടന്ന് അഴുകി ദുർഗന്ധം വരില്ല 'പിന്നെ ചിലത് മുളച്ചു വരും' മറ്റൊന്ന് പ്ലാസ്റ്റിക്ക് അമിത ഉപയോഗം കുറക്കുക സൂക്ഷിച്ച് വച്ച് മറ്റു പലതിനുമായി ഉപയോഗിക്കുക.ഇത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ് എങ്കിലും വീട്ടിലേ മാലിന്യം കവറിലാക്കി ഒഴിഞ്ഞ പ്രദേശത്തും കാനയിലേക്കും തോടുകളിലേക്കും റോഡരികിലും ഇടാനമ്മുക്ക് മടിയില്ല. ഇട്ടതിനു ശേഷം മാറി നിന്ന് മാലിന്യ സംസ്ക്കരണത്തിലുള്ള അപാകതയെക്കുറിച്ച് പ്രസംഗിക്കാനും ഭരണാധിപരെ കുറ്റപ്പെടുത്താനും ഒരു മടിയുമില്ല. മെട്രോ സിറ്റിയുടെ അവസ്ഥ നോക്കിയാലറിയാം .ഒരു കിലോമീറ്റർ ക്കിടയിൽ എത്ര മാലിന്യ കൂമ്പാരങ്ങൾ കാണാം .നിയമങ്ങൾ എന്തു വന്നാലും അവൻ്റെ ഇഷ്ടപ്രകാരം ലംഘിക്കാനും മടിയില്ല. ബ്രഹ്മപുരം എന്ന ശുദ്ധമായ ഗ്രാമത്തിൻ്റെ അവസ്ഥ ഓർത്താൽ നമ്മൾ മലയാളികൾ എത്ര സ്വാർത്ഥരും വൃത്തിയില്ലാത്തവരാണെന്നും മനസ്സിലാകും


lalitha vinodhini

January 05
12:53 2019

Write a Comment