Article

കഥ ആഞ്ഞിലി

കഥ
ആഞ്ഞിലി-

ഞെട്ടിയുണര്‍ന്നപ്പോള്‍,പട്ടി കുരച്ചുകൊണ്ടേയിരിക്കുകയാണ്.രാത്രിയുടെ മൂര്‍ദ്ധന്യത്തില്‍ പട്ടി എന്തിനെയാണ് അധിക്ഷേപിക്കുന്നത്.പൊടുന്നനെ മനസ്സിലേക്ക് ഒരു വേദന അരിച്ചിറങ്ങി വന്നു.അത് മനസ്സിന്‍റെ ഉള്‍വശം മുഴുവന്‍ ചുരണ്ടിയെടുക്കുന്നു.പച്ചിറച്ചിയില്‍ ചോരപൊടിയുന്ന വേദനയുടെ മണം.ഉറ്റവരെ നഷ്ടപ്പെടുമ്പോഴുള്ള കഠിനമായ അന്തര്‍ വേദന!.ബന്ധങ്ങളുടെ വേരറ്റകലുന്ന കൊടും വേദന!
വൈകുന്നേരം പതിവിലും വൈകിയാണ് വന്നത്.വന്നുകയറിയപ്പോഴേ മോന്‍ പറഞ്ഞു``അമ്മേ,എനിക്കിന്ന് അമ്മയോട് ഒരു പാട് സംസാരിക്കണം.ഞാനമ്മയെ കാത്തിരിക്കുകയായിരുന്നു.''ഞാന്‍ വൈകിയതിന്‍റെ ചോദിക്കാത്ത കാരണം അവന്‍റെ മുഖത്തു ഞാന്‍ കണ്ടു.ഒപ്പം ഒരു പരവേശമോ,സങ്കടമോ ഈര്‍ഷ്യയോ എന്തൊക്കെയോ അവനെ അവനെ അലട്ടുന്നുണ്ട്.``അമ്മേ ആ മരം ഒരു മുഴക്കത്തോടെയാ വീണത്.കുറേ നേരം ആ ശബ്ദം അന്തരീക്ഷത്തിലിങ്ങനെ കേള്‍ക്കുന്നുണ്ടായിരുന്നു,ആകെയൊന്ന് കുലുങ്ങി വിറങ്ങലിച്ച്!''അവന് വല്ലാത്ത അസ്വസ്തതയുണ്ടെന്ന് തോന്നി .വില്‍ക്കണമെന്ന് പറഞ്ഞപ്പോഴേ അവന്‍റെ മനസ്സിലെ സ്നേഹം അസ്വസ്തതയായി പൊട്ടിയൊഴുകുന്നത് ഞാന്‍ കണ്ടതാണ്.
നമ്മുടെ എെശ്വര്യമാണച്ഛാ ആ ആഞ്ഞിലി.എന്തൊരു തലയെടുപ്പാണതിന്.ഒറ്റയാനായിട്ടുള്ള അതിന്‍റെയൊരു നില്‍പ്പ്.എന്തൊരു ഗാംഭീര്യമാണതിന്. വീട്ടിലൊരാനയുള്ളപോലാ നമുക്കാ ആഞ്ഞിലി.തിണ്ണയിലിരുന്നാ ആദ്യം കാണുന്നത് ആ ആഞ്ഞിലിയാണ്.ആകാശത്തിലേക്ക് തലയുയര്‍ത്തി,ഘനഗാംഭീര്യത്തോടെഞങ്ങള്‍ക്കഭിമുഖമായവള്‍ നില്‍ക്കും.ഞങ്ങളുടെ സായന്തന ചര്‍ച്ചകളിലും,ഇടവേളകളിലും,നിലാവുള്ള രാത്രികളിലുമൊക്കെ ഞങ്ങളിലൊരാളായി അവള്‍ കന്നിമൂലയിലിരുന്ന് പറയാതെ പറയുന്ന കുശലങ്ങള്‍,ഇടപെടലുകള്‍-മനസ്സ് നിറയുമായിരുന്നു.
പതിനെട്ടു വര്‍ഷമായി ഞാനുമവളും ചങ്ങാത്തം കൂടിയിട്ട്.ഗ്രാമത്തില്‍ നിന്നും ഗ്രാമത്തിലേക്ക് ചേക്കേറിയതാണെങ്കിലും പരിഷ്കാരികളായ വീട്ടുകാരില്‍ നിന്നും പലപ്പോഴും ഒറ്റപ്പെട്ടപ്പോള്‍,ഏകാന്തത കാര്‍ന്നു തിന്നാന്‍ തുടങ്ങിയപ്പോഴാണ് ,അവളെന്‍റെ മനസ്സിലേക്ക് സ്നേഹത്തിന്‍റെ തണുപ്പുമായി കയറിവന്നത്.അവളെന്നോട് മൗനമായി സംസാരിക്കാറുണ്ടായിരുന്നു.വിവാഹം കഴിഞ്ഞിട്ട് രണ്ടു വര്‍ഷമാകാന്‍ പോകുന്നു. ഇതുവരെ ഒരു കുഞ്ഞിക്കാലുപോലും കാണാന്‍ കഴിഞ്ഞില്ലെന്ന ആരുടെയോ മുറുമുറുപ്പില്‍ ഉള്ളം വെന്തു ഞാന്‍ അവളെ നോക്കി.ചില്ലകള്‍ നിറയെ കുഞ്ഞാഞ്ഞിലിക്കാ വിളയുമായി നില്‍ക്കുന്ന കാറ്റേറ്റ് ഇളകി.കാറ്റിന്‍റെ ഈണത്തില്‍ അവളെന്നോടു പറഞ്ഞു``സാരമില്ലന്നേയ്,സമയമാകുന്നതേയുള്ളൂ''ഞാനവളുടെ വാക്കുകള്‍ വിശ്വസിച്ചു.അവളുടെ ചില്ലകള്‍ കാറ്റില്‍ നൃത്തം വച്ചു.അവളെനിക്കുവേണ്ടി പാട്ടുപാടുകയാണോ.ഏകാന്തതയില്‍ അവളെനിക്ക് കഃട്ടു കാരിയായി.ഞങ്ങളന്ന്യോന്ന്യം സന്തോഷങ്ങള്‍ കൈ മാറി.അവളുടെയനുഗ്രഹത്താലുണ്ടായതുകൊണ്ടാണോ,അവനാഇഞ്ഞിലിയോടിത്രയിഷ്ടം! അവളെക്കുറിച്ച് പറയുമ്പോഴവന് എന്നെക്കുറിച്ച് പറയുന്ന അതേ മതിപ്പാണ്.അഭിമാനമായിരുന്നു അവനാ ആഞ്ഞിലി .ഇന്നത്തെ അവന്‍റെ പരവേശം, അസഹ്യത, ആ കുഞ്ഞുമനസ്സിലെ നിസ്സഹായത
മണ്ണിനു മുകളില്‍ അവളുടെ വേരുകള്‍ നാലുഭാഗത്തായി അവളുടെ വേരുകള്‍ മണ്ണിലേക്കുള്ള വേരുകളായി ആഴ്ന്നിറങ്ങിയിരുന്നു.നാലു ദിവസം മുമ്പ് അവരതിന്‍റെ നാലു വേരുകളും മിഷ്യന്‍ മാളുപയോഗിച്ച് അറുത്തുവച്ചിരുന്നു.അവളുടെ വേദന അവനിലേക്കപ്പോഴേ പകര്‍ന്നതാണ്.ഞാനാ രംഗം കാണാനേ പോയില്ല.എനിക്കത് കാണണ്ട!അവന്‍ പലതവണ ആഞ്ഞിലിക്കടിയില്‍ പോയി നോക്കി വരുന്നതും അവന്‍റെ മുഖത്ത് ഒളിഞ്ഞും,തെളിഞ്ഞും മിന്നി മായുന്ന നോവും എനിക്കറിയാഞ്ഞിട്ടല്ല.
വെട്ടണമത്രേ,ഗവണ്‍മെന്‍റെ ഒാഡറാണ്.കൂടംകുളം ലൈന്‍ വരുന്നു.കേരളത്തിന്‍റെ ഒരുപാട് നാളത്തെ കാത്തിരിപ്പിന്‍റെ ഫലമാണത്രേ! കേരളം പുരോഗതിയിലേക്ക് കുതിക്കുന്നു.സാധാരണ ക്കാരന്‍റെ പുരയിടങ്ങളിലൂടെ അത് കുതിക്കുന്നു.ഒരു ജീവിത കാലം മുഴുവന്‍ അധ്വാനിച്ചു വളര്‍ത്തിയ തെങ്ങും കവുങ്ങും കൊടികളൂം റബറും,ഇതില്‍ നിന്നെല്ലാം കിട്ടുന്ന വരുമാനവുമഅവന്‍റെയടുക്കള പുകക്കുമ്പോള്‍,അതെല്ലാം തട്ടിമാറ്റി വികസനം അവനെ വഴിയാധാരമാക്കിമാറ്റിയിരിക്കുന്നു.തേങ്ങ വിളയുന്ന തെങ്ങുകള്‍ വെറും നൂറ്റമ്പതു രൂപയ്ക്ക് കൊടുക്കേണ്ടിവരുമ്പോള്‍ ഒരു തേങ്ങയ് അറുപതു രൂപ നിരക്കില്‍ ജീവീതകാലമത്രയും അവന്‍ ജീവിത കാലമത്രയും വാങ്ങേണ്ടി വരുന്നു.അത്താഴ പഷ്ണിക്കാരായ കര്‍ഷകര്‍ക്കു മുകളില്‍ സര്‍ക്കാരിന്‍റെ പീഢനം! കൂടപ്പിറപ്പുകളെപ്പോലെ പോറ്റിവളര്‍ത്തിയ കാര്‍ഷീകാനുഭവങ്ങള്‍ വെട്ടി നിരത്തുമ്പോള്‍ ഒരു കര്‍ഷകനുണ്ടാവുന്ന,ആത്മ വേദന! അതു പറഞ്ഞാല്‍ ആര്‍ക്കാ മനസ്സിലാവുക.
രണ്ടു മാസം മുന്നേ പവര്‍ഗ്രിഡുദ്യോഗസ്തര്‍ കണക്കെടുപ്പിനെത്തിയിരുന്നു.നൂറ്റിരുപതിഞ്ച് വണ്ണം പിടിച് അവരോട് മോന്‍റെച്ഛന്‍ ചോദിച്ചു``കഇതിന് എന്തു നഷ്ടപരിഹാരം കിട്ടും? അവര്‍ പറഞ്ഞതിങ്ങനെ``ആഞ്ഞിലിയും തേക്കുമെല്ലാം പാഴ്മരത്തിന്‍റെ കണക്കിലാണ്കൂട്ടുന്നത്.ആയിരത്തിയഞ്ഞൂറു രൂപ വില വീഴും``.മനവും മനവും കൈമാറുന്ന ആഞ്ഞിലിയുടെ വില വെറും ആയിരത്തിയഞ്ഞൂറു രൂപ. അപ്പോള്‍ എന്‍റെ ആയുസ്സിന് എന്തു വിലവരും''?അറിയാതെ ഞാന്‍ സ്വയം ചോദിച്ചു പോയി.ഈ ലോകത്ത് വില പറയുന്ന ആളുകളെ സമ്മതിക്കാതെ വയ്യ!
മനുഷ്യബന്ധങ്ങള്‍ക്കു പോലും വിലകല്പിക്കാത്തവര്‍ നമ്മള്‍-ഉള്ളില്‍ നിന്നും കൈപ്പ് തികട്ടി വന്നു.തടിക്കച്ചവടക്കാര്‍ക്ക് ചാകരയാണ്.പാവപ്പെട്ടവന്‍റെ പുരയിടത്തിലെ തടിയുടെ നിയമാവലികള്‍ അവരുണ്ടാക്കി.തുച്ഛമായവിലക്കവര്‍ കച്ചവടമുറപ്പിച്ചു.കച്ചവടക്കാര്‍ക്കു മുന്നില്‍ കര്‍ഷകര്‍ ഓച്ചാനിച്ചു നിന്നു.
``അവിടെ നില്‍ക്കട്ടെ'' ഞാന്‍ പറഞ്ഞു നോക്കി.മോന്‍റെച്ഛന്‍ എന്‍റെ അഭിപ്രായം സ്വീകരിച്ചില്ല``.അവസാനം അവര്‍ തന്ന സമയം കഴിഞ്ഞു പോകും. ആരും തടിയെടുക്കാതെ വരുംമോന്‍റെച്ഛന്‍ ഓര്‍മ്മപ്പെടുത്തി.``ഒരു ദിവസമെങ്കില്‍,ഒരു ദിവസം കൂടി എന്‍റെ കൂട്ടുകാരിക്ക് ജീവിതം നീട്ടികിട്ടുകയാണെങ്കില്‍ അതല്ലേ എന്‍റെ ജീവിതത്തില്‍ നിനക്കു ചെയ്യാന്‍കഴിയുന്ന ഏറ്റവും വലിയ കാര്യം''ഞാനവളളോട് മൂകമായി പറഞ്ഞു.അവള്‍ക്കും എന്തൊക്കെയോ മനസ്സിലായി തുടങ്ങിയിട്ടുണ്ട്.അവളറിയാതെ പിഞ്ചാഞ്ഞിലിക്കാകള്‍ താഴേക്ക് വീഴുന്നുണ്ട്.മക്കളെ ചേര്‍ത്തു പിടിക്കുന്നതിനിടയില്‍ മരണം വന്നാല്‍ ആഞ്ഞിലിയായാലും എന്തു ചെയ്യും!
ശോഭന.ടി.പി.


ശോഭന.ടി.പി

April 24
12:53 2020

Write a Comment