SEED News

ഞാങ്ങാട്ടിരി എ.യു.പി. സ്കൂളില് ഔഷധോദ്യാനം

കൂറ്റനാട്: ഞാങ്ങാട്ടിരി എ.യു.പി. സ്കൂളില് മാതൃഭൂമി സീഡിന്റെ നേതൃത്വത്തിൽ ഔഷധോദ്യാനവും നക്ഷത്രവനവും തുടങ്ങി. ജില്ലാപഞ്ചായത്ത് വൈസ്പ്രസിഡന്റ് ടി.കെ. നാരായണദാസ് ഉദഘാടനംചെയ്തു. 130 ഓളം ഔഷധസസ്യങ്ങളാണ് വിദ്യാര്ഥികള് സ്കൂളില് നട്ടുപിടിപ്പിച്ചുള്ളത്. 
   ഡോക്ടര്മാരായ ശ്രീപാര്വതി, ജയലക്ഷ്മി എന്നിവര് ‘ആയുര്വേദത്തെ അടുത്തറിയാം’ എന്ന വിഷയത്തില് ക്ലാസെടുത്തു. 
പി.ടി.എ. പ്രസിഡന്റ് മുസ്തഫ അധ്യക്ഷനായി. പ്രധാനാധ്യാപിക വി.കെ. നന്ദിനി, അനില്കുമാര്, സുധീര്കുമാര്, ബ്രഹ്മദത്തന്, ടി.കെ. നാരായണന്, ടി.കെ. സുകുമാരന്, എം. താഹിര്, സക്കീന, നബീസ എന്നിവര് സംസാരിച്ചു.

November 02
12:53 2017

Write a Comment

Related News