SEED News

പാക്കിൽ സി.എം.എസ് എൽ.പി സ്കൂളിൽ സീഡ് ക്ലബ്ബ് നടത്തിയ വായനദിനാചരണത്തിൽ നിന്ന്


പാക്കിൽ: വായനദിനത്തോടനുബന്ധിച്ച് മാതൃഭൂമി സീഡ് ക്ലബ്ബ് പാക്കിൽ സി.എം.എസ്. എൽ.പി. സ്കൂളിൽ വൈവിധ്യമാർന്ന പരിപാടികൾ നടത്തി. പി.ടി.എ. പ്രസിഡന്റ് അമലാ രാജേഷ് അധ്യക്ഷത വഹിച്ചു.  കോട്ടയം വനിത ശിശുവികസന ഓഫീസ് പ്രതിനിധികൾ പരിപാടിയിൽ മുഖ്യാതിഥികളായി. ഡി.സി.പി.യു., ഒ.ആർ.സി. ട്രെയിനറും റിസോഴ്സ് പേഴ്സണുമായ ആതിരാ ജയൻ ക്ലാസ്സെടുത്തു. കോട്ടയം വനിത ശിശുവികസന വകുപ്പ് ജെൻഡർ സ്പെഷ്യലിസ്റ്റ് സനിത സാജൻ, ഓഫീസ് സ്റ്റാഫ് രാധിക ഗോപിനാഥ്, പി.ടി.എ. മുൻ പ്രസിഡൻറ് രഞ്ചു വി. ജോസഫ്, പ്രധാനാധ്യാപിക സാറാമ്മ മാത്യൂസ് എന്നിവർ പ്രസംഗിച്ചു. പോസ്റ്റർ രചന മത്സരം, ക്വിസ് മത്സരം, സമൂഹഗാനം, പുസ്തകം പരിചയപ്പെടുത്തൽ, കഥാകഥനം എന്നിവ നടത്തി. മത്സരങ്ങളിൽ വിജയിച്ചവർക്ക് സമ്മാനങ്ങളും നൽകി.

June 24
12:53 2026

Write a Comment

Related News