SEED News

അരമണിക്കൂർ വിളക്കണച്ചിരിക്കാം നാടിന് കോട്ടം തട്ടാതിരിക്കാൻ

കോട്ടം ഈസ്റ്റ് എൽ.പി. സ്‌കൂളിന്റെ വിളക്കണയ്ക്കൽ പദ്ധതിക്ക് പ്രചാരമേറുന്നു

ഊർജപ്രതിസന്ധിക്കും കുടിവെള്ളക്ഷാമത്തിനും പരിഹാരം കാണാൻ കോട്ടം ഈസ്റ്റ് എൽ.പി. സ്കൂളിന്റെ നേതൃത്വത്തിൽ കുടിവെള്ളസംരക്ഷണയജ്ഞവും ർജസംരക്ഷണ യജ്ഞവും. ഊർജസംരക്ഷണ സർവേ, ബോധവത്കരണ ക്‌ളാസ്സുകൾ, റാലികൾ എന്നിവ സ്കൂളിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. ഇപ്പോൾ ദിവസവും അ മണിക്കൂർ വീടുകളിലെ വൈദ്യുതി ഉപയോഗം ഒഴിവാക്കിക്കൊണ്ടുള്ള പദ്ധതി സ്കൂളിലെ മുഴുവൻ കുട്ടികളുടെയും വീട്ടിൽ നടപ്പാക്കുകയാണ്. ജനുവരി 20-ന് പദ്ധതി തുടങ്ങി. കുട്ടികളുടെ പദ്ധതി വളരെ ആവേശത്തോടെയാണ് നാട് സ്വീകരിച്ചിരിക്കുന്നത്. ഈ മാതൃക സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങളിലേക്കും വ്യാപിപ്പിക്കണമെന്ന അഭിപ്രായവും ഉയർന്നിട്ടുണ്ട്.


February 09
12:53 2018

Write a Comment

Related News