മഞ്ഞൾകൃഷിയിലും നൂറുമേനി
കൂത്തുപറമ്പ് സ്കൂളിലെ പരിസ്ഥിതി ക്ലബ്ബ് അംഗങ്ങൾ മഞ്ഞൾ കൃഷിയിലും കൊയ്തത് നൂറുമേനി. വർഷം മുഴുവൻ സ്കൂളാവശ്യത്തിന് വേണ്ട പച്ചക്കറികളും പഴവർഗങ്ങളും കിഴങ്ങുവർഗങ്ങളും സ്വന്തമായി കൃഷിചെയ്ത് ഉത്‌പാദിപ്പിച്ച് ഉപയോഗിച്ച് മാതൃകയായവരാണ് സ്കൂളിലെ പരിസ്ഥിതി ക്ലബ്ബംഗങ്ങൾ. ഇവർ കൃഷിചെയ്ത മഞ്ഞൾ വിളവെടുത്തപ്പോഴും ലഭിച്ചത് നൂറുമേനി വിളവ്. അഞ്ച് ക്വിൻറലോളം മഞ്ഞളാണ് വിദ്യാർഥികൾ വിളവെടുത്തത്. വിളവെടുപ്പിനുശേഷം വിദ്യാർഥികൾ മഞ്ഞൾ തരംതിരിച്ചു. സ്കൂളാവശ്യത്തിനുവേണ്ട മഞ്ഞൾ പുഴുങ്ങി ഉണക്കിസൂക്ഷിക്കാൻ തീരുമാനിച്ചു. അടുത്ത വർഷത്തേക്ക് സ്കൂളിനുവേണ്ട വിത്ത് മാറ്റിവച്ച് ബാക്കി ആവശ്യക്കാർക്ക് നൽകും.
February 28
12:53
2018