SEED News

പകര്‍ച്ചപ്പനിക്കെതിരെ ബോധവത്കരണവുമായി സീഡ് അംഗങ്ങള്‍



പകര്‍ച്ചപ്പനിക്കെതിരെ ബോധവത്കരണവുമായി സീഡ് അംഗങ്ങള്‍

അവിട്ടത്തൂര്‍ എല്‍.ബി.എസ്.എം. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ സീഡ് അംഗങ്ങള്‍ പകര്‍ച്ചപ്പനിക്കെതിരെ ബോധവത്കരണം നടത്തുന്നു 

അവിട്ടത്തൂര്‍: അവിട്ടത്തൂര്‍ എല്‍.ബി.എസ്.എം. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ സീഡ് അംഗങ്ങള്‍ പകര്‍ച്ചപ്പനിക്കെതിരെ ബോധവത്കരണം നടത്തി. സ്കൂളിന് സമീപമുള്ള വീടുകള്‍ സന്ദര്‍ശിച്ച് മഴക്കാല രോഗങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്താനുള്ള സന്ദേശം ഉള്‍ക്കൊള്ളുന്ന നോട്ടീസ് വിതരണം ചെയ്തു.  വ്യക്തിശുചിത്വം, പരിസര ശുചിത്വം, കൊതുക് നശീകരണം, എന്നിവ ശീലമാക്കേണ്ടത്തിന്‍റെ ആവശ്യം സീഡ് അംഗങ്ങള്‍ വീട്ടുകാരോട് വിശദീകരിച്ചു. പ്രതിരോധപ്രവര്‍ത്തനങ്ങളെ കുറിച്ചും അംഗങ്ങള്‍ വിശദീകരിച്ചു. സീഡ് അംഗങ്ങളായ ടി.ജെ.ആദിത്യന്‍, കെ.എസ്.അമിത്, എം.യു. ഉത്രജ്, എഡ് വിന്‍, ടി.ജെ.അര്‍ജ്ജുന്‍, സീഡ് കോര്‍ഡിനേറ്റര്‍ രമ.കെ.മേനോന്‍, അധ്യാപകരായ കെ.സുജ, എന്‍.എസ്. രജനിശ്രീ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. 

July 02
12:53 2018

Write a Comment

Related News