SEED News

മുത്തശ്ശി പാർവതിയമ്മയെ ആദരിച്ചു

       

                         

                                  

 

എടനീർ : 

 

ലോകവൃദ്ധ

 ദിനാചരണത്തിന്റെ ഭാഗമായി 

എടനീർ സ്വാമിജീസ് ഹയർസെക്കണ്ടറി സ്കൂൾ മാതൃഭൂമി സീഡ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ചെങ്കള പഞ്ചായത്തിലെ പ്രായം ചെന്ന വൃദ്ധജനങ്ങളെ  വീട്ടിലെത്തി ആദരിച്ചു.മുപ്പതോളം 

വിദ്യാർത്ഥികൾ  പങ്കെടുത്തു.

ഇതിന്റെ ഭാഗമായി എടനീരിലെ  80 വയസ്സ് പ്രായമുള്ള മുത്തശ്ശി പാർവതിയമ്മയെ  ആദരിച്ചു.സ്കൂളിൽ നിന്നും ഒരു കിലോമീറ്ററകലെ  താമസിക്കുന്ന റിട്ട.എച്ച് എം സരസ്വതി ടീച്ചറുടെ വീട്ടിലെത്തിയാണ്  

പാർവതിയമ്മയുമായി മുഖാമുഖം നടത്തിയത് . ബാല്യകാല ഓർമ്മകൾ,പഴയ ജീവിതരീതി,ഇന്നത്തെ തലമുറയിൽ ഭക്ഷണത്തിൽ വന്നിരിക്കുന്ന മാറ്റം,ജീവിതാനുഭവങ്ങൾ എന്നിങ്ങനെയുള്ള കാര്യങ്ങളെല്ലാം കുട്ടികൾ ചോദിച്ചു മനസ്സിലാക്കി.സീഡ് കോർഡിനേറ്റർ ഐ കെ വാസുദേവൻ,പ്രവീൺകുമാർ,ലീഡർമാരായ പൂജ്യശ്രീ,അനുശ്രീ എന്നിവർ നേതൃത്വം നൽകി.

                    

October 17
12:53 2018

Write a Comment

Related News