SEED News

പാചകത്തിനായി പച്ചക്കറി വിളവെടുത്ത് വിദ്യാർഥികൾ



വളാഞ്ചേരി: സ്‌കൂൾ പാചകത്തിന് ഉപയോഗിക്കാൻ ജൈവപച്ചക്കറി വിളവെടുത്ത് വെണ്ടല്ലൂർ വി.പി.എ. യു.പി. സ്‌കൂൾ വിദ്യാർഥികൾ. വിഷരഹിത പച്ചക്കറിത്തോട്ടം എന്ന പാഠഭാഗം പ്രാവർത്തികമാക്കുന്നതിന്റെ ഭാഗമായാണ് വിളവെടുപ്പ് നടത്തിയത്.
 മാതൃഭൂമി സീഡ് ക്ലബ്ബ് വിദ്യാർഥികളുടെയും അറബി ക്ലബ്ബ് വിദ്യാർഥികളും ഒരുമിച്ചാണ് കൃഷിയിറക്കിയത്. വിദ്യാർഥികളും അധ്യാപകരായ ബാവ, ഗിരീഷ് എന്നിവരും പ്രവർത്തനങ്ങൾക്ക് നേതൃത്വംനൽകി.

March 23
12:53 2019

Write a Comment

Related News