SEED News

‘വാഴയ്ക്കൊരു കൂട്ട്’ ഭക്ഷ്യമേളയുമായി സീഡ് പ്രവർത്തകർ

നാരങ്ങാനം: വാഴയുടെ വൈവിധ്യം വ്യക്തമാക്കിയുള്ള ഭക്ഷ്യമേളയുമായി നാരങ്ങാനം ഗവൺമെൻറ് ഹൈസ്കൂളിലെ സീഡ് പ്രവർത്തകർ. പ്രഥമാധ്യാപിക എസ്.ജയകുമാരി ഉദ്ഘാടനം ചെയ്തു.

‘വാഴയ്ക്കൊരു കൂട്ട്’ ഈ അധ്യയനവർഷത്തെ സീഡ് പ്രവർത്തനത്തിലെ പ്രധാന ഇനങ്ങളിലൊന്നാണ്. സ്വന്തം വീട്ടിൽ സമൃദ്ധമായി വളരുന്ന വാഴയുടെ വിവിധ ഭാഗങ്ങൾകൊണ്ട് രുചികരമായ വിഭവങ്ങൾ ഉണ്ടാക്കാമെന്ന് ഭക്ഷ്യമേളയിലൂടെ കുട്ടികൾ തെളിയിച്ചു. സീഡ് ടീച്ചർ കോ-ഓർഡിനേറ്റർ പ്രിയ പി.നായർ ഭക്ഷ്യ മേളയ്ക്ക് നേതൃത്വം നൽകി. 45-ഓളം വിഭാഗങ്ങളാണ് പ്രദർശനത്തിൽ ഉണ്ടായത്. വാഴയ്ക്കാ, വാഴയില, വാഴപ്പിണ്ടി, കൂമ്പ്, വാഴപ്പഴം എന്നിവകൊണ്ടുള്ള കട്‌ലറ്റ്‌, പായസം, തോരൻ, ഫ്രൈ, മസാല, അച്ചാർ, ചിപ്സ് എന്നിവയായിരുന്നു പ്രധാന വിഭവങ്ങൾ.

September 28
12:53 2019

Write a Comment

Related News