SEED News

പച്ചക്കറി കൃഷിയിൽ-നൂറുമേനി വിളയിച്ച് വീരവഞ്ചേരി.എൽ.പി സ്കൂൾ സീഡ് ക്ലബ്

വീരവഞ്ചേരി: വീരവഞ്ചേരി എൽ.പി സ്കൂൾ സീഡ് ക്ലബിന്റെ പച്ചക്കറി കൃഷിയിൽ നൂറുമേനി വിളവുലഭിച്ചു. സ്കൂൾ സീഡ് കോഡിനേറ്റർ കെ.വി സരൂപ് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. വെണ്ട, പയർ, വഴുതിന, പച്ചമുളക് തുടങ്ങിയ മഴക്കാല പച്ചക്കറി ഇനങ്ങളാണ് കൃഷിചെയ്തത്. ലഭിക്കുന്ന വിളവ് 'വിഷരഹിതഉച്ചഭക്ഷണം' പദ്ധതിയിലൂടെ കറികളായും, ഉപ്പേരികളായും  വിദ്യാർത്ഥികൾക്ക് നൽകി വരുന്നു. പച്ചക്കറികൾ കൂടാതെ കൂൺകൃഷി, നെൽകൃഷി, വാഴകൃഷി എന്നിവയും സീഡ് കർഷകർ വിജയകരമായി നടത്തി വരുന്നു. മൂടാടി കൃഷിഭവനാണ് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുന്നത്.

October 10
12:53 2019

Write a Comment

Related News