SEED News

കൃത്രിമ നെല്പാടത്തു നൂറുമേനി വിളയിച്ചു ഹോളി ക്യൂൻസു യു.പി സ്‌കൂൾ

രാജകുമാരി:തുടർച്ചയായ ഒൻപതാം  വർഷവും കൃത്രിമ നെൽ  പാടത്  നൂറുമേനി വിളയിച്ചു  ഹോളി ക്യൂന്സ്സ്  യു.പി സ്‌കൂൾ  സീഡ് ക്ലബ്ബ് .കൊയ്ത്തുത്സവം അസിസ്റ്റൻഡ് മാനേജർ ഫാദർ ജെയിംസ് പാറക്കടവിൽ ഉത്‌ഘാടനം ചെയ്തു.സ്‌കൂൾ മുറ്റത്തെ ഒന്നര സെന്ററിൽ ഒരുക്കിയ പാടത്തു 25 കിലോയോളം നെല്ലാണ്  വിളവെടുത്തത് . പി ടി എ ക്കാരുടെ സഹായത്തോടെ  "ഉണ്ണിക്കുട്ടൻ "ഇനത്തിൽ പെടുന്ന നെൽ വിത്തിന്റെ ഞാറാണ്  നട്ടത് . ഇ അധ്യയന വര്ഷം രണ്ടാം തവണയാണ്  പാടത്തു കൃഷി ചെയ്യുന്നത് .വിളവെടുത്ത നെല്ല്  കുട്ടികൾക്ക് പായസം വെച്ച് നൽകുമെന്ന് പ്രദനാദ്ധ്യാപിക സിസ്‌റ്റെർ ജെസ്സി ജോസഫ് അറിയിച്ചു .സീഡ് കോഡിനേറ്റർമാരായ നയിസി വർഗീസ് ,സെബിൻ കെ മാത്യു എന്നിവർ നേതൃത്വം നൽകി 
ചിത്രം -ഹോളി ക്യൂൻസു യു.പി സ്‌കൂളിൽ നടന്ന കൊയ്ത്തുത്സവം അസിസ്റ്റൻഡ് മാനേജർ ഫാദർ ജെയിംസ് പാറക്കടവിൽ ഉത്‌ഘാടനം ചെയ്യുന്നു 

January 10
12:53 2020

Write a Comment

Related News