SEED News

ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സീഡ് അധ്യാപകർക്ക് ശില്പശാല നടത്തി


തിരുവനന്തപുരം :മാതൃഭൂമിയും ഫെഡറൽ ബാങ്കും സംയുക്തമായി വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന സീഡ് പദ്ധതിയുടെ ഈ വർഷത്തെ അധ്യാപക ശില്പശാല ഗൂഗിൾ മീറ്റിലൂടെ ആറ്റിങ്ങൽ AEO, വിജയകുമാരൻ നംബൂതിരി ഉൽഘടനം ചെയിതു.2020-2021 അധ്യയന വർഷത്തിൽ കോവിഡ് നിയന്ത്രങ്ങൾക്കു വിധേയമായി സീഡ് പദ്ധതി സ്കൂളുകളിൽ എങ്ങനെ നടപ്പിലാക്കാം എന്നതിനെപറ്റി ചർച്ച നടത്തി. ഈ വർഷത്തെ മാതൃഭൂമി സീഡ് കൈപുസ്തകത്തിലെ പ്രവർത്തങ്ങൾ പരിചയപ്പെടുത്തുകയും, അധ്യാപകരുടെ സംശയങ്ങൾക്ക് ഉത്തരങ്ങൾ നൽകുകയും ചെയ്തു . ആറ്റിങ്ങൽ ഫെഡറൽ ബാങ്ക് റീജിയണൽ ഹെഡ് ഷിബു തോമസ്, മാതൃഭൂമി തിരുവനന്തപുരം സിറക്യൂലഷൻ മാനേജർ വരുൺ ഹരി, മാതൃഭൂമി ടെലിവിഷൻ ടെക്നിക്കൽ  ഹെഡ് ബിജു മോഹൻ എന്നിവർ സംവാദത്തിൽ പങ്കെടുത്തു.

September 15
12:53 2020

Write a Comment

Related News