SEED News

കലാമിന്റെ ജീവിതം പുതുതലമുറമാതൃകയാക്കണം -ജി. മാധവൻനായർ

മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ.അബ്ദുൾകലാമിന്റെ ജീവിതം പുതുതലമുറ മാതൃകയാക്കണമെന്ന് ഐ.എസ്.ആർ.ഒ. മുൻ ചെയർമാൻ ഡോ. ജി.മാധവൻനായർ അഭിപ്രായപ്പെട്ടു. എ.പി.ജെ.അബ്ദുൾകലാമിന്റെ ജന്മദിനത്തോടനുബന്ധിച്ച് മാതൃഭൂമി സീഡിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വെബിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗാന്ധിജിയ്ക്കു ശേഷം മഹാത്മാവ് എന്ന് വിശേഷിപ്പിക്കാവുന്ന ചുരുക്കം ചില വ്യക്തികളിൽ ഒരാളാണ് അദ്ദേഹം. രാഷ്ട്രീയത്തിന് അതീതമായാണ് രാഷ്ട്രപതി പദം അലങ്കരിച്ചത്. ചരിത്രത്തിൽ ആദ്യമായി രാഷ്ട്രപതി ഭവൻ വിദ്യാർഥികൾക്കായി തുറന്നുകൊടുക്കുകയും അവരുമായി സംവദിക്കുകയും ചെയ്തു.

കുട്ടികളെ സ്‌നേഹിക്കുക, അവരാണ് ഭാവിയുടെ വാഗ്ദാനമെന്ന് അദ്ദേഹം എപ്പോഴും ഓർമ്മപ്പെടുത്തുമായിരുന്നു.

നീൽ ആംസ്ട്രോങ് ചന്ദ്രനിൽ കാലുകുത്തിയ വാർത്ത അറിഞ്ഞപ്പോൾ ഒരുനാൾ ഇന്ത്യയും ഇതുപോലെ നേട്ടം കൈവരിക്കുമെന്ന് അബ്ദുൾ കലാം ഞങ്ങളോടു പറഞ്ഞു. ഇൗ ഓർമ്മപ്പെടുത്തലിലൂടെ വലിയൊരു ലക്ഷ്യമാണ് ഞങ്ങൾക്കു മുന്നിൽവെച്ചത്. അദ്ദേഹത്തിന്റെ നിർദേശാനുസരണം ഞാൻ നിർമിച്ച വാട്ടർ ആക്ടിവേറ്റഡ് സ്വിച്ച് ഭാവിയിൽ നിരവധി പരീക്ഷണങ്ങൾക്കാണ് ഉപയോഗിച്ചത്. അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തെയാണ് ഇതു സൂചിപ്പിക്കുന്നത്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള വിദ്യാർഥികൾ സംവാദത്തിൽ പങ്കെടുത്തു. മാതൃഭൂമി തിരുവനന്തപുരം യൂണിറ്റ്മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ.അബ്ദുൾകലാമിന്റെ ജീവിതം പുതുതലമുറ മാതൃകയാക്കണമെന്ന് ഐ.എസ്.ആർ.ഒ. മുൻ ചെയർമാൻ ഡോ. ജി.മാധവൻനായർ അഭിപ്രായപ്പെട്ടു. എ.പി.ജെ.അബ്ദുൾകലാമിന്റെ ജന്മദിനത്തോടനുബന്ധിച്ച് മാതൃഭൂമി സീഡിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വെബിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗാന്ധിജിയ്ക്കു ശേഷം മഹാത്മാവ് എന്ന് വിശേഷിപ്പിക്കാവുന്ന ചുരുക്കം ചില വ്യക്തികളിൽ ഒരാളാണ് അദ്ദേഹം. രാഷ്ട്രീയത്തിന് അതീതമായാണ് രാഷ്ട്രപതി പദം അലങ്കരിച്ചത്. ചരിത്രത്തിൽ ആദ്യമായി രാഷ്ട്രപതി ഭവൻ വിദ്യാർഥികൾക്കായി തുറന്നുകൊടുക്കുകയും അവരുമായി സംവദിക്കുകയും ചെയ്തു.

കുട്ടികളെ സ്‌നേഹിക്കുക, അവരാണ് ഭാവിയുടെ വാഗ്ദാനമെന്ന് അദ്ദേഹം എപ്പോഴും ഓർമ്മപ്പെടുത്തുമായിരുന്നു.

നീൽ ആംസ്ട്രോങ് ചന്ദ്രനിൽ കാലുകുത്തിയ വാർത്ത അറിഞ്ഞപ്പോൾ ഒരുനാൾ ഇന്ത്യയും ഇതുപോലെ നേട്ടം കൈവരിക്കുമെന്ന് അബ്ദുൾ കലാം ഞങ്ങളോടു പറഞ്ഞു. ഇൗ ഓർമ്മപ്പെടുത്തലിലൂടെ വലിയൊരു ലക്ഷ്യമാണ് ഞങ്ങൾക്കു മുന്നിൽവെച്ചത്. അദ്ദേഹത്തിന്റെ നിർദേശാനുസരണം ഞാൻ നിർമിച്ച വാട്ടർ ആക്ടിവേറ്റഡ് സ്വിച്ച് ഭാവിയിൽ നിരവധി പരീക്ഷണങ്ങൾക്കാണ് ഉപയോഗിച്ചത്. അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തെയാണ് ഇതു സൂചിപ്പിക്കുന്നത്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള വിദ്യാർഥികൾ സംവാദത്തിൽ പങ്കെടുത്തു. മാതൃഭൂമി തിരുവനന്തപുരം യൂണിറ്റ് മാനേജർ അഞ്ജലി രാജൻ സ്വാഗതം പറഞ്ഞു. ഫെഡറൽ ബാങ്ക് തിരുവനന്തപുരം റീജൻ ബിസിനസ് ബാങ്കിങ് ഡെവലപ്‌മെന്റ് മാനേജർ അനിൽ സ്റ്റീഫൻ ജോൺസ് ആമുഖപ്രഭാഷണം നടത്തി.

FacebookTwitterEmailShareLink Url

© 2019 All Rights Reserved. Powered by Summit മാനേജർ അഞ്ജലി രാജൻ സ്വാഗതം പറഞ്ഞു. ഫെഡറൽ ബാങ്ക് തിരുവനന്തപുരം റീജൻ ബിസിനസ് ബാങ്കിങ് ഡെവലപ്‌മെന്റ് മാനേജർ അനിൽ സ്റ്റീഫൻ ജോൺസ് ആമുഖപ്രഭാഷണം നടത്തി.

FacebookTwitterEmailShareLink Url

© 2019 All Rights Reserved. Powered by Summit

October 16
12:53 2020

Write a Comment

Related News