SEED News

പകര്‍ച്ചപ്പനിക്കെതിരേ വിദ്യാര്‍ഥിക്കൂട്ടായ്മ

കാരപ്പുറം: ക്രസന്റ് യു.പി. സ്‌കൂളിലെ ഹരിതസേന ക്ലബ്ബിന്റെയും സീഡ് ക്ലബ്ബിന്റെയും സംയുക്ത നേതൃത്വത്തില്‍ കാരപ്പുറത്ത് പകര്‍ച്ചപനിക്കും ഡെങ്കിപ്പനിക്കുമെതിരേ ബോധവത്കരണവും ലഘുലേഖ വിതരണവും നടത്തി. 
പി.ടി.എ. പ്രസിഡന്റ് അക്ബര്‍ ഷെരീഫ് ഉദ്ഘാടനംചെയ്തു. എസ്.എം.സി. അംഗം റഷീദ് തങ്ങള്‍, സീഡ് കോ-ഓര്‍ഡിനേറ്റര്‍ ലിനു സ്‌കറിയ, എന്‍. സബീല, സദ്ദാം തങ്ങള്‍, സീഡ് റിപ്പോര്‍ട്ടര്‍ എയ്ഞ്ചല്‍ മാര്‍ഷ്യല്‍ എന്നിവര്‍ നേതൃത്വംനല്‍കി.


August 31
12:53 2017

Write a Comment

Related News