SEED News

കുട്ടികള്ക്ക് സമ്മാനങ്ങളുമായി വൊളന്റിയര്മാര് അങ്കണവാടിയില്‍




കോട്ടയ്ക്കല്: ഗാന്ധിജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി ചാപ്പനങ്ങാടി പി.എം.എസ്.എ വൊക്കേഷണല് ഹയര്‌സെക്കന്ഡറി സ്‌കൂള് സീഡ് ക്ലബ്ബ് അംഗങ്ങളും എന്.എസ്.എസ്. വൊളന്റിയര്‍മാരും പൊന്മള പഞ്ചായത്തിലെ അഞ്ചാംവാര്ഡിലെ അങ്കണവാടി സന്ദര്ശിച്ചു.
കുട്ടികള്ക്ക് മധുരപലഹാരങ്ങളും സമ്മാനങ്ങളും വിതരണം ചെയ്തു. എന്.എസ്.എസ്, സീഡ് കോ-ഓര്ഡിനേറ്റര് ആന്‌സി തങ്കച്ചന്, പി.ടി.എ. പ്രസിഡന്റ് ബീരാന്കുട്ടി, അധ്യാപകരായ അജിത്ത്, പുഷ്പവല്ലി, ശ്രീകല എന്നിവര് നേതൃത്വംനല്കി.


October 20
12:53 2017

Write a Comment

Related News