SEED News

ജൈവ പച്ചക്കറി വിളവെടുപ്പുത്സവം

കൊടുവള്ളി ജി എം എൽ പി സ്കൂളിലെ പരിസ്ഥിതി ക്ലബ്ബ് സീഡ് ക്ലബിയും  കൊടുവള്ളി കൃഷി ഭവന്റ സഹകരണത്തോടെ  സ്കൂൾ ടെറസ്സിൽ വളർത്തിയ ജൈവ പച്ചക്കറിത്തോട്ടത്തിൽ വിളവെടുപ്പുത്സവവും തുള്ളി നന ഉദ്ഘാടനവും നിർവ്വഹിച്ചു. വിദ്യാലയത്തിന്റെ കൃഷിപാഠം വീട്ടിലും വിദ്യാലയത്തിലും പദ്ധതിയുടെ ഭാഗമായാണ് വിദ്യാർത്ഥികളുടെ പങ്കാളിത്തത്തോടെ മാതൃകാ തോട്ടം ഒരുക്കിയത്. വിദ്യാർത്ഥികൾ രക്ഷിതാക്കളുടെ സഹകരണത്തോടെ വീടുകളിൽ അടുക്കള തത്താട്ടം ഒരുക്കി വരുന്നു. കൊടുവള്ളി കൃഷി ഓഫീസർ ശ്രീമതി നസീമ വിളവെടുപ്പു ദ്ഘാടനം നിർവ്വഹിച്ചു. മുനിസിപ്പൽ വാർഡ് കൗൺസിലർ ഒ പി റസ്സാക്ക് ,കൗൺസിലർ ഇ.സി മുഹമ്മദ് പി ടി എ പ്രസിഡണ്ട് ആർ സി ഷരീഫ് ,ജഗൻ ,പി ഗഫൂർ, പി അബ്ദുറഹിമാൻ ,ഇബ്നു പാത്തുമ്മ കുട്ടി ടീച്ചർ, ഫൈസൽ പടനിലം, മജീദ് കരിമ്പ ,മാലിനി ,ടി എം അബ്ദുറഹിമാൻ എന്നിവർ പങ്കെടുത്തു . പ്രധാനാധ്യാപകൻ എം പി മൂസ്സ നേതൃത്വം നൽകി.

October 25
12:53 2017

Write a Comment

Related News