SEED News

റോഡ്‌ നിയമം പാലിക്കാം; ജീവൻ സംരക്ഷിക്കാം

പാപ്പിനിശ്ശേരി: മാതൃഭൂമി സീഡ്-വി.കെ.സി. നന്മ ക്ലബ് അംഗങ്ങൾ ട്രാഫിക് ബോധവത്കരണം സംഘടിപ്പിച്ചു. പാപ്പിനിശ്ശേരി ഹിദായത്ത് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിലെ നന്മ ക്ലബ് അംഗങ്ങളാണ് ബോധവത്കരണവുമായി നിരത്തിലിറങ്ങിയത്. ഹെൽമെറ്റ് ധരിക്കാത്ത ഇരുചക്രവാഹനയാത്രക്കാരെയും സീറ്റ് ബെൽറ്റ് ഇടാത്ത കാർ യാത്രക്കാരെയും ബോധവത്കരിച്ചു. നോട്ടീസുകൾ വിതരണം ചെയ്തു.

സ്കൂൾ പ്രിൻസിപ്പൽ വി.പി.യൂസുഫ് ഉദ്ഘാടനം ചെയ്തു. അക്കാദമിക് കൺവീനർ ഷാജി കൈപ്രവൻ അധ്യക്ഷനായി. അസദി, പി.വി.പ്രസീത, ടി.പി.കുർഷിദ, എം.വി.ഗീത, സി.പ്രിയദർശിനി, നന്മ ക്ലബ് കൺവീനർ എ.എം.വിനോദിനി എന്നിവർ സംസാരിച്ചു.


February 09
12:53 2018

Write a Comment

Related News