നൂറിന്റെ നിറവിൽ ഉങ്ങ് മരത്തിന്കുരുന്നുകളുടെ സുരക്ഷ
നൂറുവർഷം പഴക്കമുള്ള സ്കൂളിലെ ഉങ്ങ് മരച്ചുവട്ടിൽ പരിസ്ഥിതിദിനത്തിൽ വിദ്യാർഥികൾ സുരക്ഷാവലയം തീർത്തു. മാമ്പ ഈസ്റ്റ് എൽ.പി.സ്കൂളിലെ മാതൃഭൂമി-നന്മ ക്ലബ്ബ് അംഗങ്ങളുടെ നേതൃത്വത്തിലാണ് ഉങ്ങ് മരച്ചുവട്ടിൽ സംഗമിച്ചത്. പ്ലാസ്റ്റിക് വില്ലനെ ഒഴിവാക്കാൻ ക്ലബ്ബ് അംഗങ്ങളും വിദ്യാർഥികളും പ്രതിജ്ഞയെടുത്തു. സ്കൂളിൽ നടന്ന അഞ്ചരക്കണ്ടി പഞ്ചായത്തുതല പരിസരദിനാചരണത്തിന്റെ ഉദ്ഘാടനം വാർഡംഗം സീന ആനന്ദൻ നിർവഹിച്ചു. പി.ടി.എ. പ്രസിഡന്റ് എം.വിശ്വനാഥൻ അധ്യക്ഷത വഹിച്ചു.
June 08
12:53
2018