SEED News

ബാലവേലയ്‌ക്കെതിരെ സീഡ്



എടതിരിഞ്ഞി എച്ച്.ഡി.പി. സമാജം ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ബാലവേലവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി നടന്ന ചിത്രരചന മത്സരത്തിൽ പങ്കെടുത്ത വിദ്യാർഥികൾ അദ്യാപകരോടനോപ്പം 

എടതിരിഞ്ഞി: സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ എടതിരിഞ്ഞി എച്ച്.ഡി.പി. സമാജം ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ബാലവേലവിരുദ്ധ ദിനാചരണം നടത്തി. പി.ടി.എ. പ്രസിഡന്റ് സുഭാഷ് ചന്ദ്രന്‍ അധ്യക്ഷനായിരുന്നു. സീഡ് കോ- ഓഡിനേറ്റര്‍ പി. ശ്രീദേവി വിഷയാവതരണം നടത്തി. സ്റ്റാഫ് സെക്രട്ടറി ബിന്ദു ബാലവേലയെ കുറിച്ച് അവബോധം നല്‍കി. ബാലവേലയുടെ ദൂഷ്യവശങ്ങളെ കുറിച്ച് കുട്ടികള്‍ വരച്ച ചിത്രങ്ങളുടെ മത്സരവും പ്രദര്‍ശനവും ഒരുക്കിയിരുന്നു. പ്രിന്‍സിപ്പാള്‍ ആര്‍ച്ച, പി.ടി.എ. അംഗങ്ങളായ സുബീഷ്, അജന്ത എന്നിവര്‍ സംസാരിച്ചു.




June 18
12:53 2018

Write a Comment

Related News