SEED News

എന്റെ പ്ലാവും എന്റെ കൊന്നയുമായി സീഡ് ക്ലബ് കുട്ടികൾ

വല്ലന: പ്രകൃതി സംരക്ഷണ ദിനത്തിൽ കേരളത്തിന്റെ ഒദ്യോഗിക ഫലത്തിനും ഒദ്യോഗിക പൂവിനുമായി മുന്നിട്ടിറങ്ങി സീഡ് ക്ലബ്. സീഡ് ക്ലബിന്റെ ആഭിമുഖ്യത്തിൽ എന്റെ പ്ലാവ് എന്റെ കൊന്ന എന്ന പ്രോഗ്രാമിന്റെ ഭാഗമായി പ്ലാവിൻ തൈ നടീൽ വല്ലന ടി കെ എം ആർ എം വി എച്ച് എസ് എസ്സിൽ ആറൻമുള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഐഷാ പുരുഷോത്തമൻ നിർവ്വഹിക്കുന്നു .ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് അംഗം ശ്രീ ഷാജൻ തോമസ് ,സ്റ്റാഫ് സെക്രട്ടറി ശ്രീ .പ്രസാദ് വി തോമസ് ,എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ശ്രീമതി. ശ്രീലേഖാ.സി, സീഡ് കോഡിനേറ്റർ ശ്രീമതി ആഷാ ജോൺ, അധ്യാപകർ, സീഡ് ക്ലബ് അംഗങ്ങൾ എന്നിവർ സംബന്ധിച്ചു

July 29
12:53 2018

Write a Comment

Related News