ലവ് പ്ലാസ്റ്റിക് പദ്ധതിയുടെ ഭാഗമായി ക്ലബ് അംഗങ്ങൾ തുണി സഞ്ചികൾ വിതരണം
ഇടയാറൻമുള:എ എം എം ഹയർസെക്കൻഡറി സ്കൂളിൽ നടപ്പാക്കുന്ന ലവ് പ്ലാസ്റ്റിക് പദ്ധതിയുടെ ഭാഗമായി ക്ലബ് അംഗങ്ങൾ തുണി സഞ്ചികൾ വിതരണം ചെയ്തു. ഒഴിവാക്കാം പ്ലാസ്റ്റിക് ജീവിതം എന്ന ലക്ഷ്യവുമായിയാണ് കുട്ടികളുടെ വീടുകളിൽ നിന്ന് നിർമ്മിച്ച് കൊണ്ടുവന്ന തുണി സഞ്ചികൾ സ്കൂളിനടുത്തുള്ള കടകളിൽ വിതരണം ചെയ്തത്. പദ്ധതിയുടെ പ്രവർത്തനങ്ങൾക്ക് പ്രധാനാധ്യാപിക കെ അനില സാമുവൽ , ടീച്ചർ കോഡിനേറ്റർ എലിസബത്ത് അലക്സാണ്ടർ എന്നിവർ നേതൃത്വം നൽകി.
April 14
12:53
2026


