SEED News

കണ്ടൽദിനത്തിൽ കണ്ടലിനൊപ്പം


കണ്ടൽദിനാചരണത്തിന്റെ ഭാഗമായി ചെറുകുന്ന് ഗവ. വെൽഫെയർ ഹയർ സെക്കൻഡറി സ്‌കൂൾ സീഡ് ക്ലബ് അംഗങ്ങൾ 'മാതൃഭൂമി'യുടെ കണ്ടൽവനത്തിൽ ഒത്തുചേർന്നു. മുൻ ജെം ഓഫ് സീഡ് പുരസ്‌കാരജേതാവ് പി.വി.അബ്ദുല്ല മുഹമ്മദ് വിവിധതരം കണ്ടൽച്ചെടികളെക്കുറിച്ച് ക്ലാസ് എടുത്തു. 
പ്രിൻസിപ്പൽ പി.ഒ.മുരളീധരൻ, അധ്യാപകരായ ഡോ. കെ.ആർ.ശ്രീലത, കെ.ജനാർദനൻ, വി.സി.വിജയ, അശ്വതി, വിദ്യാർഥികളായ ചിന്മയി, മോനിഷ എന്നിവർ സംസാരിച്ചു.

July 31
12:53 2018

Write a Comment

Related News