SEED News

പ്ലാസ്റ്റിക് വിമുക്ത അടുക്കള

ചെറുവാഞ്ചേരി യു.പി. സ്കൂളിൽ ആരോഗ്യ ശുചിത്വ ബോധവത്‌കരണ ക്ലാസും പ്ലാസ്റ്റിക് വിമുക്ത അടുക്കള എന്ന പരിപാടിയും സംഘടിപ്പിച്ചു. എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം എന്ന സന്ദേശമടങ്ങുന്ന ഗ്രീൻ പ്രോട്ടോക്കോൾ ശീലമാക്കേണ്ടുന്ന ലഘുലേഖ വിതരണവും നടത്തി. 
ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി തലശ്ശേരി, മാതൃഭൂമി സീഡ്, കർഷകത്തൊഴിലാളി സംയുക്ത സംഘം ചെറുവാഞ്ചേരി എന്നിവയുടെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി.   കെ.എം.ചന്ദ്രൻ അധ്യക്ഷനായിരുന്നു.  
കെ.കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപിക പി.കെ. പങ്കജാക്ഷി, പി.ടി.എ.  പ്രസിഡന്റ്‌ വി.പി.മോഹനൻ, സീഡ്‌ കോ-ഓർഡിനേറ്റർ  കെ.അനുദീപ്, പാരാലീഗൽ ​െവാളന്റിയർമാരായ  വാഴയിൽ ഭാസ്കരൻ, കെ.ഭാസ്കരൻ എന്നിവർ സംസാരിച്ചു. സ്കൂൾ ലീഡർ സി.കെ. ആകാശിന് കെ. കൃഷ്ണൻ ലഘുലേഖ നൽകി ഉദ്ഘാടനം നിർവഹിച്ചു.

July 31
12:53 2018

Write a Comment

Related News