SEED News

സീഡ് ക്ലബ്ബിന്റെ കൂൺകൃഷിക്ക് മികച്ച വിളവ്

വള്ളികുന്നം: ചിപ്പിക്കൂൺകൃഷിയിൽ വിജയഗാഥയുമായി ഇലിപ്പക്കുളം കാമ്പിശ്ശേരി കരുണാകരൻ മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബ്. സീഡ് ക്ലബ്ബിലെ രണ്ടാംവർഷ അഗ്രികൾച്ചർ വിദ്യാർഥികളാണ് കൂൺ കൃഷിചെയ്യുന്നത്. കൂൺവിത്തും ആവശ്യമായ അനുബന്ധ സാമഗ്രികളും വിലയ്ക്ക് വാങ്ങിയാണ് കൃഷി. കൃഷിക്ക്‌ ആവശ്യമായ വൈക്കോൽ ബഡുകൾ തയ്യാറാക്കുന്നത് വിദ്യാർഥികളാണ്. ബഡുകൾ പോളിത്തീൻ കവറുകളിൽ നിറയ്ക്കും. പിന്നീടാണ് കൂൺവിത്തുകൾ അതിൽ വിതറുന്നത്. അധ്യാപകരുടെ മേൽനോട്ടത്തിൽ കൂൺകൃഷിക്ക് ആവശ്യമായ പ്രവർത്തനങ്ങൾ നടത്തുന്നതും കൃഷിപരിപാലനവും സീഡ് ക്ലബ്ബ് വിദ്യാർഥികളാണ് നടത്തുന്നത്. ക്ലാസ് മുറിയോട് ചേർന്ന് പ്രത്യേകം സജ്ജമാക്കിയ ഒരു മുറിയിലാണ് കൂൺ കൃഷിചെയ്യുന്നത്. അൻപതോളം ബഡുകളിലായാണ് കൃഷി. ആവശ്യക്കാരായ കുട്ടികൾക്കും അധ്യാപകർക്കും കൂടാതെ സമീപവാസികൾക്കും ഇവിടെനിന്ന് കൂൺ വിൽപ്പന നടത്തുന്നുണ്ട്. വർഷങ്ങളായി മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ കൂൺകൃഷി നടത്തിവരുന്നു. കൂൺകൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം പി.ടി.എ.പ്രസിഡന്റ് എസ്.വേണു നിർവഹിച്ചു.
 പ്രിൻസിപ്പൽ പി.കെ.പ്രീത, അധ്യാപകരായ സീഡ് കോ ഓർഡിനേറ്റർ എസ്.ശ്രീനാഥ്, അധ്യാപകരായ ബിനിമോൾ, മറിയാമ്മ, വിനോദ്, രതീഷ്, ബിനുസോമൻ, സീഡ് ക്ലബ്ബ് അംഗങ്ങൾ, മറ്റ് വിദ്യാർഥികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

August 01
12:53 2018

Write a Comment

Related News