SEED News

മതസൗഹാർദത്തിനായി ഗാന്ധി സ്മാരക സ്‌കൂൾ

മതസൗഹാർദത്തിനായി ഗാന്ധി സ്മാരക സ്‌കൂൾ
അഷ്ടമിച്ചിറ: മതസൗഹൃദം വളർത്തുന്നതിനായി ആരാധനാലയങ്ങളിൽ വൃക്ഷത്തെ നട്ട് അഷ്ടമിച്ചിറ  ഗാന്ധി സ്മാരക സ്‌കൂളിലെ സീഡ് അംഗങ്ങൾ. സ്‌കൂളിന് സമീപത്തുള്ള അഷ്ടമിച്ചറ മഹാദേവ ക്ഷേത്രം, നുറുൽഹുദാ ജുമ മസ്ജിദ്, സെന്റ് തോമസ് കത്തീഡ്രൽ ചർച്ച് എന്നീ ആരാധനാലയങ്ങളിൽ ഇലഞ്ഞിയും പ്ലാവും നാട്ടുമാവും കണിക്കൊന്നയും നട്ട് സൗഹാർദം വളർത്താനാണ് കുട്ടികളുടെ ശ്രമം.
സ്‌കൂൾ പറമ്പിൽ ഒരു പ്ലാവും മാവും കൊന്നയും നട്ടുകൊണ്ട് പ്ലാവ് ജയൻ പരിപാടി ഉദ്ഘാടനം ചെയ്തു. കുട്ടികൾക്ക് പ്ലാവിന്റെ മഹത്വത്തെ കുറിച്ച് അദ്ദേഹം ക്ലാസ് എടുത്തു. സ്‌കൂൾ മാനേജർ പി. പീതാംബരൻ, അധ്യാപകരായ യു.എസ്. ജയലക്ഷ്മി, കെ. മധു, പി.ടി.എ. പ്രസിഡന്റ് രഞ്ജിത്ത് എന്നിവർ പങ്കെടുത്തു.



August 06
12:53 2018

Write a Comment

Related News