SEED News

വൃക്ഷതൈകൾ നട്ടുപിടിപ്പിച്ചു .



  മുള്ളേരിയ : മുള്ളേരിയ എ യു പി സ്കൂളിലെ സീഡ് ക്ലബ്ബിന്റെയും പരിസ്ഥിതി ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ   ലോക പരിസ്ഥിതി ദിനാചരണം നടത്തി . .ഹെഡ്മാസ്റ്റർ അശോക അരളിതയായുടെ   അധ്യക്ഷതയിൽ  കാറഡുക്ക ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ശ്രീമതി .കെ .രേണുകാദേവി ഉത്ഘാടനം നിർവഹിച്ചു .കേരള വനം വകുപ്പ് നൽകിയ വിവിധയിനം വൃക്ഷതൈകൾ സ്കൂൾ കോമ്പൗണ്ടിനകത്തു പ്രേത്യേകം ഒരുക്കിയ സ്ഥലത്തു കുട്ടികൾ നട്ടുപിടിപ്പിച്ചു .

            തൈകളുടെ സംരക്ഷണവും സ്കൂളിലും വീടുകളിലും പ്ലാസ്റ്റിക് നിർമാർജനം ഉറപ്പുവരുത്തുവാനും കുട്ടികളും അധ്യാപകരും പ്രതിജ്ഞ എടുത്തു .അതിനു ശേഷം കുട്ടികൾക്കു പരിസ്ഥിതി ക്വിസ് മത്സരം നടത്തി .

          സീഡ് കോ ഓർഡിനേറ്റർ സാവിത്രി ടീച്ചർ ,സീഡ് റിപ്പോർട്ടർ അഖില ,അരവിന്ദാക്ഷൻ.സി പി .കെ  ,എൻ .ഗോപാലകൃഷ്ണൻ ,പ്രേമ ,പദ്മ ,ഗുരുവായൂരപ്പ ഭട്ട്  എന്നിവർ സംസാരിച്ചു .


September 21
12:53 2018

Write a Comment

Related News