SEED News

കൊയ്ത്തുത്സവത്തോsനുബന്ധിച്ച് കർഷകനെ ആദരിച്ചു.



കരിവേടകം എ.യു.പി.സ്കൂളിലെ പി.ടി.എ അംഗങ്ങളും സീഡ് ക്ലബ്ബും ചേർന്നൊരുക്കിയമാതൃകാ നെൽവയൽ മികച്ചനെൽകൃഷിക്കാരനായ എം ഗംഗാധരൻൻ്റെ നേതൃത്വത്തിൽ കൊയ്ത്തുത്സവം നടത്തി. ഹെഡ്മിസ്ട്രസ് മേരി. കെ.ഇ., മദർ പി.ടി.എ.പ്രസിഡൻ്റ് വിനീത ഗിരീഷ്, മേരിക്കുട്ടി കോലത്ത്, തങ്കമണി, ബബിത, കമല.കെ, , എൽസമ്മ .സി .ജെ, ഹരികുമാർ - ഇ.എ, സോവിനോ അബ്രഹാം, ടോമി തോമസ്, സീഡ് ക്ലബ്ബംഗങ്ങൾ എന്നിവർ സംസാരിച്ചു. കരിവേടകം ശ്രീ ദുർഗാ പരമേശ്വരീ പാടശേഖര സമിതി നൽകിയ ഞാറുപയോഗിച്ചാണ് കൃഷിയിറക്കിയത്. 
സമിതിയിലെ മുതിർന്ന കർഷകനായ ശ്രീ എം.ഗംഗാധരനെ ഹെഡ്മിസ്ട്രസ് കെ.ഇ മേരിയും., എം .പി.ടി, എ വൈസ് പ്രസിഡൻ്റ് മേരിക്കുട്ടി കോലത്തും ചേർന്ന് പൊന്നാടയണിയിച്ച് ആദരിച്ചു.
പഴയ കാല നെൽകൃഷിയെക്കുറിച്ചും, കൃഷി രീതികളെക്കുറിച്ചും നെൽകൃഷി സംരക്ഷിക്കേണ്ട ആവശ്യകതയെക്കുറിച്ചും ഇദ്ദേഹം കുട്ടികളോട് വിവരിച്ചു.  നെൽകൃഷിയുമയി
ബന്ധപ്പെട്ട കുട്ടികളുടെ സംശയങ്ങൾക്ക് മറുപടി നൽകി.

November 03
12:53 2018

Write a Comment

Related News