SEED News

കരനെല്ലു കൊയ്യാൻ കുട്ടിക്കൂട്ടം

കരനെൽക്കൃഷി അറിയാൻ ചെറുപുഴ ജെ.എം.യു.പി.സ്‌കൂൾ സീഡ് വിദ്യാർഥികൾ വീട്ടുപറമ്പിലേക്ക്. സീഡ് ക്ലബ് അംഗം കൂടിയായ കന്നിക്കളത്തെ റിനിയ റഹ്മാന്റെ വീട്ടിലാണ് കുട്ടികൾ സന്ദർശനം നടത്തിയത്. വിളഞ്ഞ നെല്ല് കുട്ടികൾ ഒത്തുചേർന്ന് കൊയ്‌തെടുത്തു. സ്വന്തം പറമ്പുകളിലും നെൽക്കൃഷി ചെയ്യണമെന്ന് തീരുമാനമെടുത്താണ് വിദ്യാർഥികൾ മടങ്ങിയത്.
  നബീസ ബീബി കുട്ടികൾക്ക് കൃഷി രീതി വിവരിച്ചുകൊടുത്തു. സീഡ് കോ-ഓർഡിനേറ്റർ പി.ലീന, അധ്യാപകരായ പി.ആർ. രൂപിൻ, ടി.പി.പ്രഭാകരൻ, സി.കെ.ഷീന, ഇ.ജയചന്ദ്രൻ, മദർ പി.ടി.എ. അംഗം രേഖ ജേക്കബ്, വിദ്യാർഥികളായ ദേവിക ഷിജു, പി.യു.സനുഷ, അൽഫോൺസ, അലീഷ മരിയ വിജോ, പി.അഷിത, തസ്‌നി, ഐറിൻ എന്നിവർ നേതൃത്വം നൽകി.

January 08
12:53 2019

Write a Comment

Related News